അതിനു ശേഷം ഒരിക്കല്‍ കൂടി ഞാന്‍ എന്റെ സ്വപ്ന രാജകുമാരിയെ കാണാന്‍ പോവുകയാണ്. ഞങ്ങളുടെ ശ്രീ നഗര്‍ യാത്രയുടെ ഭാഗമായി മൂന്നു ദിവസം ഡല്‍ഹി കൂടി കാണാന്‍ വേണ്ടി നീക്കിവെച്ചിരുന്നു. സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നും ജൂലൈ ഏഴിന് രാവിലെ പത്തു മണിക്ക് ഞങ്ങള്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങി.
ഡല്‍ഹി എയര്‍പോര്‍ട്ടിലെ സൗകര്യങ്ങള്‍ മറ്റേതൊരു അന്താരാഷ്ട്ര വിമാന താവളത്തിനോടും കിട പിടിക്കുന്നതാണ്. ഇമിഗ്രേഷന്‍, കസ്റ്റംസ് എന്നിവ അതിവേഗം കഴിച്ചു ഞങ്ങള്‍ പുറത്തിറങ്ങി. മൂന്നു ഫാമിലി, എന്നെ കൂടാതെ സുഹൃത്തുക്കളായ നാസര്‍ മേലേതില്‍, റഹീം പത്തു തറ എന്നിവരും കുട്ടികളുമടക്കം പതിനഞ്ചു പേര്.

എയര്‍ പോര്‍ട്ടിനു പുറത്തു ഞങ്ങളെ കാത്തിരുന്ന ടൂര്‍ഓപ്പറെറ്ററുടെ ബസ്സില്‍ ഡല്‍ഹിയിലെ ഹരി നഗറിലുള്ള ന്യൂ പാര്‍ക്ക് പ്ലാസ ഹോട്ടലിലേക്ക് വഴിയോര കാഴ്ചകള്‍ കണ്ടു കൊണ്ട് നീങ്ങി. അഞ്ചാറു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഡല്‍ഹിയിലേക്കുള്ള എന്റെ രണ്ടാം വരവ്, ഡല്‍ഹി ഒന്ന് കൂടി സുന്ദരിയായിരിക്കുന്നു. മുമ്പ് നിര്‍മ്മാണത്തിലിരുന്ന ഫ്ലൈ ഓവറുകളെല്ലാം പണികഴിഞ്ഞു, വീഥികള്‍ സുന്ദരിയായി, തലയെടുപ്പുള്ള തലസ്ഥാന നഗരിയായി ഡല്‍ഹി മാറി കഴിഞ്ഞു. പന്ത്രണ്ടു മണിയോടെ ഹോട്ടലില്‍ ചെക്കിന് ചെയ്തു, നാല് മണിവരെ ഞങ്ങള്‍ ഊണും വിശ്രമവുമായി കൂടി.
ഇന്ത്യാഗേറ്റ്
നാല് മണിക്ക് ഡല്‍ഹിയിലെ പ്രസിദ്ധമായ സായാഹ്ന സംഗമ വേദിയായ
ഇന്ത്യാഗേറ്റ് ലക്ഷ്യമാക്കി നീങ്ങി.
ഇന്ത്യാഗേറ്റ് ലക്ഷ്യമാക്കി നീങ്ങി.
1921 ല്‍ എഡ്വിന്‍ല്യൂട്ടനാണ് ഇന്ത്യാഗേറ്റ് ഡിസൈന്‍ ചെയ്തത്. 42 മീറ്റര്‍ ഉയരത്തിലുള്ള 'All India War Memmorial' എന്ന് കൂടി അറിയപ്പെടുന്ന ഇന്ത്യാഗേറ്റ് ഒന്നാം ലോക മഹായുദ്ധ കാലത്തും, മൂന്നാം ആഗ്ലോ അഫ്ഘാന്‍ യുദ്ധ കാലത്തും സ്വജീവന്‍ ബലിയര്‍പ്പിച്ച ജവാന്മാരുടെ സ്മരണ നില നിര്‍ത്തുന്നു. ഇന്ത്യ ഗേറ്റിന്റെ ആര്‍ച്ചിനു സമീപമായി 1971 ലെ ഇന്ത്യ-പാക്കിസ്ഥാന് യുദ്ധകാലത്ത് ജീവത്യാഗം ചെയ്ത ധീര ജവാന്മാരുടെ മരിക്കാത്ത ഓര്‍മ്മകളായി രാവും പകലും അമര്‍ ജ്യോതി കത്തികൊണ്ടിരിക്കുന്നു. "വന്ദേ മാതരം", ഒരു വേള എന്റെ ചിന്തകള്‍ ആ ധീര ജവാന്മാരുടെ ആത്മ ത്യാഗത്തെയോര്‍ത്തു.

ഇന്ത്യ ഗേറ്റിനു സമീപത്തുള്ള കുട്ടികളുടെ പാര്‍ക്കില്‍ കൂടി അല്‍പ്പ സമയം ചെലവഴിച്ചു അടുത്ത ദിവസത്തെ വിശദമായ ഡല്‍ഹി സന്ദര്‍ശനത്തിനുള്ള പൊന്‍പുലരിയെ സ്വപ്നം കണ്ടുകൊണ്ടു രാത്രി എട്ടുമണിയോടെ ഞങ്ങള്‍ ഹോട്ടലില്‍ തിരിച്ചെത്തി.
ജമമസ്ജിദ്:

ചെങ്കോട്ട:

രാജ്ഘട്ട്:
പിന്നീട് ഞങ്ങള്‍ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന രാജ് ഘട്ടില്‍ എത്തി. ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യ സ്വപ്നങ്ങള്‍ക്ക് ജീവന് നല്കി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ അഹിംസയിലൂടെ പടപൊരുതി വിജയിച്ച മാഹാത്മാവിന്റെ ആത്മാവിനു നിത്യ ശാന്തി പകരാന്‍ സ്വദേശികളും വിദേശികളും രാജ്ഘട്ടിലേക്ക് അനസ്യൂതം എത്തി കൊണ്ടിരിക്കുന്നു. വിശാലമായ രാജ് ഘട്ടിലെ പച്ച പുല്‍മേടുകള്‍ കയറി ഞങ്ങള്‍ മഹാത്മാവിന്റെ അടുത്തെത്തി ഒരു നിമിഷം മൌനമായി പ്രാര്‍ഥിച്ചു. 1948 ജനുവരി 31നു നാഥൂറാം വിനായക് ഗോഡ്സെ
എന്ന മത ഭ്രാന്തന്റെ വെടിയേറ്റ് ജീവത്യാഗം ചെയ്ത മഹാത്മാവിനോട് നിറ കണ്ണുകളോടെ വിട വാങ്ങി.
ലോകസഭയും രാജ്യസഭയും:
മാഹാത്മാവിനോട് വിടവാങ്ങി ബസ്സില്‍ കയറെവേ, പാര്‍ലിമെന്റ് മന്ദിരത്തിനകത്തേക്ക് പ്രവേശിക്കാനുള്ള ഞങ്ങള്‍ പതിനഞ്ചു പേര്‍ക്കുള്ള അനുമതി ശരിയായതായി ഫോണ്‍ വന്നു. ഉടനെ തന്നെ ലോക ജനാധിപത്യത്തിന്റെ ശ്രീകോവിലായ ഇന്ത്യന്‍ പാര്‍ലിമെന്റ് ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. പാര്‍ലിമെന്റ് മന്ദിരത്തിന്റെ അടുത്തു ബസ്സ് പാര്‍ക്കു ചെയ്തു ഞങ്ങള്‍ സെക്യൂരിറ്റി ചെക്കപ്പിനായി നീങ്ങി. മൊബൈല്‍ ഫോണുകള്‍, ക്യാമറകള്‍ തുടങ്ങിയവയെല്ലാം അവിടെ വാങ്ങി വെച്ച് ഓരോരുത്തരെയായി പാര്‍ലിമെന്റിനകത്തേക്ക് പ്രവേശിക്കാനുള്ള കാവാടത്തിലേക്ക് പറഞ്ഞയച്ചു. പതിനഞ്ചു പേരുള്ള ഞങ്ങളുടെ സംഘത്തിന്റെ പാസ് എന്റെ പേരിലായിരുന്നു. എന്റെ ഫോട്ടോയെടുത്തു അഡ്രെസ്സ് വാങ്ങി രജിസ്റ്ററില്‍ ഒപ്പുവെപ്പിച്ചു. പത്തു മിനിട്ട് കാത്തിരുന്നു, പാസ് റെഡിയായി. പാര്‍ലിമെന്റ് നടക്കുന്ന സമയമല്ലെങ്കിലും ആകാംക്ഷയോടെ ഞങ്ങള്‍ ഓരോരുത്തരായി പാര്‍ലിമെന്റ് വളപ്പിലേക്ക് പ്രവേശിച്ചു.
ഞങ്ങളുടെ ഗൈഡ് അടക്കം പതിനാറു പേര് ഉണ്ടായിരുന്നു. ഗൈഡിന്റെ പേര് വിവരം നേരത്തെ അറിയാത്തതിനാല്‍ അയാള്‍ക്കുള്ള പാസ് എടുത്തിരുന്നില്ല. എങ്കിലും അയാളും ഞങ്ങളുടെ കൂടെ അകത്തേക്ക് പ്രവേശിച്ചു. വിശാലമായ പാര്‍ലിമെന്റ് മന്ദിരത്തിന്റെ വളപ്പിലൂടെ നടക്കുമ്പോഴാണ് കൂട്ടത്തിലുള്ള എന്റെ സ്നേഹിതന് നാസര്‍ മേലേതില്‍ കൂടെയില്ലായെന്നു ശ്രദ്ധയില്‍പെട്ടത്. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനോട് പാരതി പറഞ്ഞു, അയാള്‍ ലിസ്റ്റ് നോക്കി ആളെ എണ്ണി, ടൂര്‍ ഗൈഡ് അടക്കം പതിനഞ്ചു പേര്. അയാള്‍ കൈ മലര്‍ത്തി. എന്ത് ചെയ്യണമെന്നറിയാതെ ശങ്കിച്ചു നില്‍ക്കുമ്പോഴാണ് ഞങ്ങള്‍ അകത്തേക്ക് പ്രവേശിക്കുമ്പോള്‍ ആരോടും പറയാതെ മൂത്രമൊഴിക്കാന്‍ പോയ നാസര്‍ ഒരു വിധം പ്രവേശന കവാടത്തിലുള്ള സെക്യൂരിറ്റിക്കാരെ പറഞ്ഞു ബോധ്യപ്പെടുത്തി അകത്തേക്ക് പ്രവേശിച്ചു. പണ്ട് ലീഡര്‍ കെ കരുണാകരന് മൂത്രമൊഴിക്കാന്‍ പോയ സമയത്ത് മുരളീധരന് പാര്‍ലിമെന്റ് മന്ദിരത്തിനകത്തേക്ക് പാസ് കിട്ടിയ പോലെ നാസര്‍ മൂത്ര മൊഴിക്കാന്‍ പോയ സമയത്ത് ഞങ്ങളുടെ ടൂര്‍ ഗൈഡിനു അകത്തേക്ക് പ്രവേശിക്കാന്‍ ആയി. അങ്ങിനെ പതിനഞ്ചു പേരുടെ പാസുമായി ഞങ്ങള്‍ പതിനാറു പേര് മന്ദിരത്തിനകത്തേക്ക് പ്രവേശിച്ചു. പാസില്ലാതെ ഒരാള്‍ക്ക് പാര്‍ലിമെന്റ് മന്ദിരത്തില്‍ അന്ന് പ്രവേശിക്കാനായത് വലിയൊരു സെക്യൂരിറ്റി വീഴ്ചയായിട്ടാണ് പിന്നീടെനിക്ക് തോന്നിയത്.
ഞങ്ങള്‍ ആദ്യം പാര്‍ലിമെന്റ്മന്ദിരത്തിന്റെ പുറത്തെ കാഴ്ചകള്‍ നടന്നു കണ്ടു. മുമ്പ് പാര്‍ലിമെന്റ് ആക്രമണമുണ്ടായ സ്ഥലവും മറ്റും ഞങ്ങളുടെ
കൂടെ ഉണ്ടായിരുന്ന ഒഫീഷ്യല്‍ വിവരിച്ചു തന്നു. പിന്നീട് ഞങ്ങള്‍ ഇന്ത്യന്‍ പാര്‍ലിമെന്റിന് അകത്തേക്ക് പ്രവേശിച്ചു. അവിടെയുള്ള ടീവിയില്‍ എന്റെ പേരും പടവും കാണിക്കുന്നു, ആദ്യമൊന്നു അന്ധാളിച്ചു, പിന്നീട് മനസ്സിലായി അപ്പോള്‍ വിസിറ്റ് ചെയ്യുന്നത് ഞാനും എന്റെ കൂടെയുള്ള പതിനഞ്ചു പേരുമാണ് എന്നാണു അത് കാണിക്കുന്നത്. ഒഫീഷ്യല്‍ ഞങ്ങള്‍ക്ക് പാര്‍ലിമെന്റ് കൂടുന്നതും ഓരോരുത്തരുടെ ഇരിപ്പിടവും, വോട്ടിംഗ് നടക്കുന്ന രീതിയും മറ്റും വിശദമാക്കി തന്നു.
ലോകസഭ കണ്ടിറങ്ങിയ ഞങ്ങള്‍ പാര്‍ലിമെന്റ് വളപ്പില്‍ തന്നെയുള്ള
രാജ്യസഭ കാണാനായി പോയി. അങ്ങെനെ സഭ കൂടാത്ത സമയത്താണെങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ രണ്ടു സഭകളും ഞങ്ങള്‍ കണ്ടിറങ്ങി പുറത്തു വന്നു, രാഷ്ട്രപതി ഭവനും പരിസരവുമെല്ലാം പുറത്തു നിന്ന് കണ്ടു, രണ്ടു മണിയോടെ ഉച്ച ഭക്ഷണം കഴിച്ചു.

കുത്തബ്മീനാര്‍:
ഉച്ച ഭക്ഷണത്തിനു ശേഷം ആദ്യം പോയത് ഡല്‍ഹി മെട്രോ ട്രെയിനില്‍ കയറാനാണ്. കുട്ടികളും മുതിര്‍ന്നവരും കൊച്ചിയുടെ സ്വപ്നമായ മെട്രോ ആസ്വദിച്ചു, കുത്തബ് മിനാര്‍ ലക്ഷ്യമാക്കി നീങ്ങി.
72 .5 മീറ്റര്‍ 234 അടി ഉയരമുള്ള ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഗോപുരമായ കുത്തബ് മിനാര്‍ 1199 ല്‍ കുത്തബുത്തീന്‍ ഐബക്കാണ് ഈ അത്ഭുത പ്രതിഭാസം നിര്‍മ്മിച്ചത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള Brick Tower ആയ കുത്തബ് മിനാറിനു അടുത്ത് ഞങ്ങളുടെ ബസ്സെത്തുന്നതിനും മുമ്പ് തന്നെ ദൂരെ നിന്നും ഉയരത്തിലുള്ള മിനാരം തലയെടുപ്പോടെ ഞങ്ങളെ സ്വോഗതമോതുന്നുണ്ടായിരുന്നു. ബസ്സ് പാര്‍ക്ക് ചെയ്തു ഞങ്ങള്‍ പത്തു രൂപയുടെ പ്രവേശന ടിക്കറ്റെടുത്തു ലോക ചരിത്രത്തിലെ ഇന്ത്യന്‍ സംഭാവനയായ കുത്തബ് മിനാറിനടുത്തു പതുക്കെ പതുക്കെ നടന്നെത്തി. അഞ്ചു നിലകളുള്ള പുരാതന വാസ്തു ശില്‍പ്പ വിദ്യയുടെ ഒളി മങ്ങാത്ത അതി മനോഹരമായ ഈ ഗോപുരം ഞങ്ങളെ ശരിക്കും ആകര്‍ഷിച്ചു.
മിനാറിന്റെ ഭംഗി ആസ്വദിച്ചു ഞങ്ങള്‍ പിന്നീട് കുത്തബ് കോമ്പൌണ്ടിലുള്ള ഖുവ്വത്തില്‍ ഇസ്ലാം എന്ന പള്ളിയുടെ അടുത്തേക്ക് നീങ്ങി. കാലപഴക്കം ബാക്കി വെച്ച പള്ളിയുടെ നിര്‍മ്മാണവും അതി മനോഹരം തന്നെ.
അലാവുദീന്‍ ഖില്‍ജി നിര്‍മ്മാണം തുടങ്ങി 1316 അദ്ദേഹത്തിന്റെ മരണത്തോടെ നിര്‍മ്മാണം ഉപേക്ഷിച്ച അല മിനാര്‍, അദ്ദേഹം തന്നെ നിര്‍മ്മിച്ച മദ്രസ എന്നിവ കണ്ട ശേഷം, ഡല്‍ഹിയുടെ രണ്ടാം സുല്‍ത്താനായിരുന്ന ഇല്തുമിഷ്, ടര്‍ക്കിസ്ഥാനില്‍ നിന്നും AD 1500 ല ഇന്ത്യയിലെത്തിയ ഇമാം സാം എന്നിവരുടെ ശവകുടീരം കണ്ടു.
7 .21 ഉയരവും 6 ടണ്‍ ഭാരവുമുള്ള Iron Pillar കൂടി കാമറയില്‍ പകര്‍ത്തി.

കുത്തബ് മിനാറും പരിസരവും കണ്‍കുളിര്‍ക്കെ കണ്ട ഞങ്ങള്‍ അടുത്ത ലക്ഷ്യമായ ലോട്ടസ് ടെമ്പിളിലേക്ക് (LOTUS TEMPLE ) നീങ്ങുന്നതിനു മുമ്പ് അല്‍പ്പ സമയം അവിടെയുള്ള മനോഹരമായ പുല്തകിടില് അല്‍പ്പ സമയം വിശ്രമിച്ചു.
ലോട്ടസ് ടെമ്പിള്‍:

സാഫല്യമേകി ആഗ്രയിലൂടൊരു ദിനം.

അനശ്വരപ്രണയ സൌധം കാണാനുള്ള യാത്രയായത് കൊണ്ടാവും പ്രകൃതിപോലും ഇടക്കൊരു ചാറ്റല്‍ മഴ നലികി കൊണ്ട് അന്തരീക്ഷത്തെ ഒന്ന് കൂടെ മനോഹരിതമാക്കി. പതിനൊന്നു മണിയോടെ ആഗ്രയിലെത്തിയ ഞങ്ങള്‍ ആദ്യം പോയത് മുഗള്‍ ഭരണത്തിന്റെ ജീവിക്കുന്ന മറ്റൊരു പ്രതിബിംബമായ ആഗ്ര ഫോര്‍ട്ട് കാണാനാണ്.
ആഗ്രാഫോര്‍ട്ട്:

ലോക ടൂറിസത്തിലെ ഇന്ത്യന്‍ നിറ സാന്നിധ്യമായ താജ്മഹല്‍ എന്ന അത്ഭുത പ്രതിഭാസത്തെ കാണാനുള്ള വെബലോടുകൂടി ആഗ്രഫോര്‍ട്ടിലെ കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ പുറത്തിറങ്ങി.
താജ്മഹല്‍ - ലോക ടൂറിസത്തിനു ഇന്ത്യന്‍ തിലക കുറി:
ഈ മാനോഹര സൌധത്തിന്റെ അസാമാന്യ ഭംഗിയില്‍ അഭിമാനം പൂണ്ടു ഞാന്‍ ഷാജഹാന് മുംതാസ് പ്രണയത്തെ മനസ്സില്‍ ധ്യാനിച്ചു കൊണ്ട് മുമ്പിലുള്ള ചെറിയൊരു ക്യൂവില്‍ സ്ഥാനം പിടിച്ചു. താജ്മഹാളിനുള്ളിലേക്ക് ഞങ്ങള്‍ പ്രവേശിക്കുകയാണ്, ആ പ്രണയ ജോഡികള്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖബര്സ്ഥാന് അഥവാ ശവക്കല്ലറകള്‍ ഇവിടെയാണല്ലോ. അല്ലാഹുവിന്റെ 90 തിരുനാമങ്ങള് അറബിയില്‍ കൊത്തിവെച്ച താജിലെ ചുമരുകളിലെ ഖുര്‍ആന്‍ സൂക്തങ്ങള്‍ കൂടി വായിക്കാന്‍ ശ്രമിച്ചു കൊണ്ട് ഞങ്ങള്‍ മുന്നോട്ടു നീങ്ങി.

1632 ല്‍ പണി തുടങ്ങിയ താജില്‍, 22 വര്‍ഷക്കാലം പേര്‍ഷ്യ, യൂറോപ്പ് തുടങ്ങി നാനാ ദിക്കില്‍നിന്നുമുള്ള ഇരുപതിനായിരം അതി വിദക്തരുടെ കരവിരുതും വിയര്‍പ്പും ഷാജഹാന് എന്ന ഭരണാധികാരിയുടെ അടങ്ങാത്ത ഇച്ഛാശക്തിയും ദാര്‍ശനികതയും കൂടി ചേര്‍ന്ന അതി മനോഹാരമായ പ്രണയ കാവ്യമാണ് നമുക്ക് ദര്‍ശിക്കാനാവുക.
ഷാജഹാന്റെ മരണ ശേഷം പുത്രന് ഔറംഗസീബ് താജ് മഹാളില്‍ മുംതാസ് മഹാളിനടുത്തു തന്നെ ഷാജഹാന്റെയും ശവകുടീരം പണിതുകൊണ്ട് മരണശേഷവും ആ പ്രണയ ജോടികളെ ഒരുമിപ്പിച്ചു.
താജിലെ കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ പുറത്തിറങ്ങി, ചെറുതായ
രീതിയില്‍ ഷോപ്പിംഗ് നടത്തി. മാര്‍ബിളില്‍ പണിത താജിന്റെ വിലകൂടിയതും വില കുറഞ്ഞതുമായ നിരവധി മോഡലുകള്‍ നമുക്ക് വാങ്ങാന്‍ കിട്ടും. യാത്രകള്‍ ഓര്‍മ്മചെപ്പില്‍ ഒളി മങ്ങാതെ എന്നുമെന്നും നില്‍ക്കുമെങ്കിലും ഈ യാത്രയുടെ ഒളിമങ്ങാത്ത ഓര്‍മ്മസൂക്തങ്ങളായി ചിലതൊക്കെ വാങ്ങാന്‍ ഞങ്ങളും മറന്നില്ല.

Kashmir |
കാശ്മീര്‍ എന്ന ഭൂമിയിലെ സ്വര്‍ഗത്തിലേക്കുള്ള യാത്രയിലെക്കാണ്. ജീവിതത്തിലെ മറക്കപ്പെടാനാവാത്ത എന്നുമെന്നും മനസ്സില്‍ താലോലിക്കുന്ന ആ സ്വപ്ന യാത്രയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്
പ്രവാസ ജീവിതത്തിലെ അസുല്ഭമായി കിട്ടുന്ന അവധി ദിനങ്ങള്‍ സന്തോഷകരമാക്കി കൊണ്ട് ഞങ്ങള്‍ അങ്ങിനെ ഡല്‍ഹിയും ആഗ്രയും, കാശ്മീരും ചുറ്റിയടിച്ചു, പ്രയാസങ്ങളോ, പരിഭവങ്ങളോ കൂടാതെ സുഖമായി ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവാനുഗ്രഹത്താല്‍ തിരിച്ചെത്തി. ഇതിനു സഹായിച്ച ടൂര്‍ ഓപ്പറേറ്റര്‍മാരെ കൂടി സ്മരിച്ചു കൊണ്ട്, മറ്റൊരു സുന്ദരമായ യാത്ര സ്വപ്നം കണ്ടു ജീവിതത്തിലെ യതാര്‍ത്ഥ വഞ്ചി പുണ്യങ്ങള്‍ പൂക്കുന്ന സൗദി അറേബ്യയില്‍ വീണ്ടും തുഴയുന്നു. പുണ്യങ്ങളോടൊപ്പം ജീവിതവും പൂക്കട്ടെ എന്ന പ്രാര്‍ഥനയോടെ.