Tuesday, December 7, 2010

ഉണ്ണി നമ്പൂതിരിയുടെ വേളി




സന്ധ്യാ സമയത്ത് കാലം തെറ്റി വന്ന കാറ്റും മഴയൊന്നും ഉണ്ണിനമ്പൂതിരി അറിയുന്നുണ്ടായിരുന്നില്ല. ‍മേഘങ്ങള്‍ക്കിടയില്‍  ഒളിഞ്ഞിരിക്കുന്ന    സൂര്യനെയും  കാത്തിരിക്കുകയാണ് അയാള്‍. ഏകാന്തതയിലെ ഒറ്റപെടലുകളോ     ഒറ്റപെടുത്തലുകളോ   അയാളെ അലട്ടിയില്ല. ജന്മസുകൃതം പോലെ കിട്ടിയ നമ്പൂതിരിപട്ടം  അര്‍ഹതയുള്ള ജോലികള്‍ക്ക് വിലങ്ങായി  നിന്നപ്പോഴും വിതുമ്പിയില്ല.  ഒരു ഭ്രാന്തനെപ്പോലെ    സൂര്യാസ്തമയ   സന്ധ്യകളെ അയാള്‍ പ്രണയിച്ചു. ദീപം കൊളുത്തല്‍ കാലങ്ങളായി  പതിവില്ലെങ്കിലും സന്ധ്യാ സമയത്തെ വര്‍ണ്ണ രാജികള്‍  ആയിരം നിറ ദീപങ്ങളായി അനുഭവപെട്ടു. അസ്തമയ സൂര്യനിലൂടെ   അനശ്വര പ്രണയത്തിന്റെ സങ്കല്പ ലോകത്തിലയാള്‍   കഴിഞ്ഞ പത്തു വര്‍ഷമായി  തന്റെ പ്രണയിനി സന്ധ്യയുമായി  സംവദിക്കുന്നു.


ഡിഗ്രി ക്ലാസ്സില്‍ വെച്ചാണ് ഉണ്ണി  സന്ധ്യയെ  ആദ്യമായി  കാണുന്നത്. ക്ലാസ്സിലെത്തിയപ്പോള്‍ കാമ്പസ്സിന്റെ    വേഷ പകിട്ടില്‍ പങ്കു ചേരാതെ ഗ്രാമീണതയുടെ ശാലീനതയായി ഒരു മന്ദഹാസത്തോടെ അവള്‍ വന്നു.  സന്ധ്യയുടെ വരവോടെ ഉണ്ണിയുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി.    ക്ലാസ്  മുറികളെക്കാള്‍  കാമ്പസ്സിന്റെ വാകമര ചുവടുകളെ  പ്രണയിച്ചിരുന്ന  അയാള്‍  പതുക്കെ പതുക്കെ  അവളുടെ  സാമീപ്യത്തിനായി  ക്ലാസുകളില്‍ കയറി തുടങ്ങി. നഷ്ടപെട്ട ക്ലാസ് നോട്ടുകള്‍ അവളില്‍നിന്നും പകര്‍ത്തിയെഴുതു‍മ്പോള്‍   മനപൂര്‍വ്വമെന്നോണം   അവളുടെ പുസ്തകത്തില്‍  എന്തെങ്കിലുമൊന്നു വരച്ചിടല്‍ പതിവാക്കി.   നമ്പൂതിരിസത്തിന്റെ   അലയൊടികള്‍  അവശേഷിക്കുന്നെങ്കിലും   അമ്മ തമ്പുരാട്ടിയെ കൊണ്ടയാള്‍  അവള്‍ക്കു  വേണ്ടി  ഓണം ആഘോഷമാക്കി. പക്ഷേ അവളെ നഷ്ടപെടുമോ എന്ന  ഭയത്താല്‍ ഒരിക്കലും അയാള്‍   അവളുടെ മുമ്പില്‍   മനസ്സ്   തുറന്നില്ല. 


കാലം ആരെയും കാത്തു നില്‍ക്കാതെയുള്ള  പ്രയാണത്തിനിടയില്‍  അയാളുടെ കലാലയ ജീവിതത്തിനു വിരാമം കുറിക്കാനുള്ള മണി മുഴക്കമായി തുടങ്ങി. ചിന്തകള്‍ക്ക് വിശ്രമമില്ലാത്ത ഒരു  ദിനം       ഒട്ടനവധി പ്രണയ നക്ഷത്രങ്ങള്‍ക്ക് നിലാവെളിച്ചം തൂകി മൂക സാക്ഷിയായ വാക മരചുവട്ടിലെക്ക‍യാള്‍   നടന്നു നീങ്ങി. വിടവാങ്ങലിന്റെ അനിവാര്യതയെന്നോണം മരത്തിന്റെ ഇലകളില്‍ ഭൂരിഭാഗവും പഴുത്തിരിക്കുന്നതും  നോക്കിയിരിക്കുമ്പോള്‍ സന്ധ്യ അരികിലേക്ക്  വരുന്നത് കണ്ടു. ചിര പരിചിതമായ  മന്ദഹാസത്തോടൊപ്പം  അവളിലെ കണ്ണുകളില്‍   അതുവരെ കാണാത്ത ഒരു തിളക്കം  കാണാനായി.

"ഉണ്ണിയുടെ ഇഷ്ട ദേവന്‍ ആരാ?"

അവളുടെ  ചോദ്യത്തിന് മുമ്പില്‍  പതറാതെ   അമ്പല പറമ്പിലെ ആല്‍മര ചുവട്ടില്‍ അസ്തമയ സൂര്യനെ കണ്ണും നട്ടിരിക്കുമായിരുന്ന അയാള്‍  ഉത്തരം നല്‍കി.

"സന്ധ്യാ സമയങ്ങളെ വര്‍ണ്ണപൂരിതമാക്കുന്ന  സൂര്യ ദേവന്‍"

പെടുന്നനെ  അയാളുടെ കരം  കവര്‍ന്നെടുത്തു ചോദിച്ചു,  "സന്ധ്യകളെ സ്നേഹിക്കുന്ന ഉണ്ണിക്കു ഈ സന്ധ്യയെ കൂടി സ്നേഹിച്ചു കൂടെ?" 

വര്‍ഷങ്ങളായി താന്‍ കേള്‍ക്കാനും പറയാനും കൊതിച്ച ചോദ്യം. അയാള്‍ മറ്റേതോ ലോകത്തേക്ക് യാത്രയായി.   പൂണൂല്‍ സുകൃതത്തിന്‍റെ   മാറാലയില്‍ പിടിച്ചിരിക്കുന്ന കാരണവന്മാരില്‍ എത്തപ്പെട്ടു. കണ്ണടച്ച്  ‍ അറിയാതെ ഇല്ല, ഇല്ല എന്നയാള്‍  പുലമ്പി കൊണ്ടിരുന്നു.

പരിസരബോധം എപ്പോഴോ വീണു  കിട്ടി കണ്‍ തുറന്നു നോക്കിയപ്പോള്‍ നനവില്‍ കുതിര്‍ന്ന ഒരു കടലാസ് തുണ്ടില്‍  ഇപ്രകാരം വായിച്ചു.

"ഉണ്ണിക്കെന്നെ ഇഷ്ടമില്ലെങ്കില്‍ ഉണ്ണിയില്ലാത്ത ലോകത്തേക്ക് ഞാന്‍ പോകുന്നു"

അയാള്‍ നിലവിളികളോടെ അവളെ നാല് ദിക്കിലും തിരഞ്ഞു.  ക്ലാസ്സ്‌ മുറികളുടെ  അടക്കപ്പെട്ട ജാലകങ്ങള്‍ പ്രതീക്ഷയോടെ തുറന്നു നോക്കി, വരാന്തകള്‍,  സ്ഥിര സംഗമ കോര്‍ണറുകള്‍, ലാബ്, ലൈബ്രറി,  , കോളേജു മുഴുവന്‍ ഭ്രാന്തനെ പോലെ  അലറി വിളിച്ചു  സന്ധ്യയെ പരതി.

മാസങ്ങള്‍ക്കൊടുവില്‍ ഒരു  സൂര്യാസ്തമയ    വേളയില്‍ പൂജാമന്ത്രങ്ങളുടെയും മരുന്നുകളുടെയും നടുവില്‍    ചിതലരിച്ചു കൊണ്ടിരിക്കുന്ന ഇല്ലത്തിന്റെ   നാല്‍  ചുവരുകള്‍ക്കിടയില്‍ വെച്ചയാള്‍ "അസ്തമയ സന്ധ്യയെ" വേളി  കഴിച്ചു. തന്‍റെ പ്രണയിനി  അസ്തമയ വര്‍ണ്ണ രാജിയില്‍  ലയിച്ചതാണെന്നു    വിശ്വസിച്ചു. ‍ അവളെ  വിട്ടു തരാനായി ഇഷ്ട ദേവനെ നോക്കി   കെഞ്ചി. ഓരോ പകലുകളും   സന്ധ്യാ സമയങ്ങളെ പ്രണയിച്ചു അവള്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നു. നാട്ടുകാര്‍ക്ക് അപ്പോഴേക്കും നടുവില്‍ മനയിലെ    അവസാന കണ്ണി ഒരു ഭ്രാന്തന്‍  നമ്പൂതിരിയായി മാറി
കഴിഞ്ഞിരുന്നു. 
=======================================
(ചിത്രം കടപ്പാട് : എന്‍റെ  സുഹൃത്തുക്കള്‍ ശ്രീജിത്ത്‌ (TKM എഞ്ചിനീയറിംഗ് കോളേജ്, കൊല്ലം & ചിക്കു (MES എഞ്ചിനീയറിംഗ് കോളേജ്, കുറ്റിപ്പുറം)  
=======================================

==============================================================

48 comments:

  1. wooooooooooooooooooovvvvvvvvvvvv........... മനോഹരം

    ReplyDelete
  2. അസ്തമയ സൂര്യനെയും സന്ധ്യയേയും പ്രണയിച്ച ഉണ്നിനംബുതിരി യുടെ കഥ കൊള്ളാം .ഇഷ്ടപ്പെട്ടു .ഇതിലെ നായകന്‍ ഭ്രാന്തന്‍ ആയതിനാല്‍ ആകാം ...കഥ parachuilil oru അവ്യക്തത thonni .പരിശ്രമിച്ചാല്‍ ഇനിയും നന്നാക്കി എഴുതാം

    ReplyDelete
  3. എളയോടന്‍,
    കഥയിലെ പുതുമ ഇഷ്ടപ്പെട്ടു. മനോഹരമായ വാക്കുകള്‍ കൊണ്ടും സമ്പുഷ്ടം.
    പക്ഷെ ചെറിയൊരു അവ്യക്തത കഥയില്‍ ഇല്ലാതില്ല.
    ഏതായാലും അവതരണത്തിലെ ഭംഗി പറയാതെ വയ്യ.
    ആശംസകള്‍

    ReplyDelete
  4. കഥ വൃത്തിയോടെ പറഞ്ഞു തുടങ്ങി. പിന്നെ യുള്ള കാമുകിയുടെ വേര്‍പാട് ഒന്നുകൂടി വിശദം ആക്കാമായിരുന്നു എന്നൊരു തോന്നല്‍.എന്നാലും എനിക്ക് പിടിച്ചു പാവംനമ്പൂതിരിയെ

    ReplyDelete
  5. അഞ്ജു: ആദ്യമായി വായിച്ചതിനും വന്നു അഭിപ്രായം പറഞ്ഞതിനും, നന്ദി:

    രമേഷ്ജി: നന്ദി. തെറ്റുകള്‍ ചൂണ്ടിയുള്ള നിങ്ങളുടെ അഭിപ്രായം പ്രചോദനാമാണ്. അവ്യക്തതകള്‍ തിരുത്താന്‍ ശ്രമിക്കാം. ഇനിയും സമയം പോലെ.......

    ചെറുവാടി: പരിചയമായതില്‍ അധിക കാലമായിലെങ്കിലും ഇവിടെ വരാന്‍ സമയം കണ്ടെത്തിയല്ലോ.. നന്ദി. അവ്യക്തതകള്‍ ശ്രമിക്കാം. ഇനിയും ചൂണ്ടി കാണിക്കണം.

    സാബിബാവ: പ്രോത്സാഹനങ്ങള്‍ക്ക് നന്ദി. കാമുകിമാരെ പണ്ടേ എനിക്ക് പേടിയാ :-), കാമുകിയുടെ വേര്‍പാട് ഒന്ന് മാറ്റി എഴുതി നോക്കിയതാ.. സ്ഥിരം ആത്മഹത്യകള്‍ കാണിക്കാതെ വായനക്കാരന്റെ യുക്തിക്ക് വിട്ടുകൊടുക്കാന്‍ തോന്നി..അല്‍പ്പം കൂടി നീട്ടാമായിരുന്നു എന്ന തോന്നല്‍ ഇല്ലാതില്ല.

    ReplyDelete
  6. ജാതിയെ സ്നേഹിച്ചതുകൊണ്ടല്ലേ ഭ്രാന്തനാകേണ്ടിവന്നത്.. ഇഷ്ടപ്പെട്ട പെണ്ണിനെയായിരുന്നെങ്കിലോ? എന്തായാലും അവള്‍ ധൈര്യവതി തന്നെ. നല്ല എഴുത്ത് ആശംസകള്‍

    ReplyDelete
  7. എഴുത്തില്‍ ലാളിത്യമുണ്ട്. കുറച്ചും കൂടി ശക്തമായി എഴുതാന്‍ കഴിയട്ടെ. ആശംസകള്‍ :)

    ഈ കഥ വായിച്ചപ്പോള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത ഓര്‍മ്മ വന്നു.

    ചൂടാതെ പോയി നീ നിനക്കായ് ഞാന്‍ ചോര
    ചാറിച്ചുവപ്പിചൊരെന്‍ പനിനീര്‍പൂവുകള്‍.
    കാണാതെ പോയി നീ നിനക്കായി ഞാനെന്റെ
    പ്രാണന്റെ പിന്നില്‍കുറിച്ചിട്ട വാക്കുകള്‍.
    ഒന്നു തൊടാതെ പോയി വിരല്‍ത്തുമ്പിനാല്‍
    ഇന്നും നിനക്കായ്തുടിക്കുമെന്‍ തന്ത്രികള്‍.

    അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ
    അന്തമെഴാത്തതാമോര്‍മകള്‍ക്കക്കരെ
    കുങ്കുമം തൊട്ടു വരുന്ന ശരത്കാല
    സന്ധ്യയാണിന്നുമെനിക്കു നീയോമനെ.

    ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
    ദുഃഖമെന്താനന്ദമാണെനിക്കോമനേ.
    എന്നുമെന്‍ പാനപാത്രം നിറക്കട്ടെ
    നിന്നസാന്നിദ്ധ്യം പകരുന്ന വേദന.

    ബാലചന്ദ്രന്‍ ചുള്ളിക്കാട്-

    ReplyDelete
  8. i should say you that story is your area . Concentrate more on this...will tell you more when we chat

    ReplyDelete
  9. ഭേഷ് .......റൊമ്പ നല്ല എഴുത്ത് ...ഇഷ്ട്ടായി ......ഒട്ടും ശങ്ക വേണ്ട .....
    എഴുതിക്കോളൂ ...... ഉണ്ണി നമ്പൂരി സന്ധ്യയെ വേളി കഴിക്കും ന്നാ...നിരീച്ചത്......ആണ് ച്ചാ ......പടി അടച്ചു പിണ്ഡം വക്കാന്‍ ഒരുങ്ങീതാ...ഒന്നും വേണ്ടി വന്നില്ല.....

    ReplyDelete
  10. ഭേഷ് .......റൊമ്പ നല്ല എഴുത്ത് ...ഇഷ്ട്ടായി ......ഒട്ടും ശങ്ക വേണ്ട ..... എഴുതിക്കോളൂ ...... ഉണ്ണി നമ്പൂരി സന്ധ്യയെ വേളി കഴിക്കും ന്നാ...നിരീച്ചത്......ആണ് ച്ചാ ......പടി അടച്ചു പിണ്ഡം വക്കാന്‍ ഒരുങ്ങീതാ...ഒന്നും വേണ്ടി വന്നില്ല.....

    ReplyDelete
  11. Well written.. It seems you have lots of idea... Keep writing.. My wishes.!

    ReplyDelete
  12. വീണ്ടും വായിക്കണമെന്നു തോന്നി. വായിച്ചപ്പോൾ ഒന്നും എഴുതാതെ പോകാൻ തോന്നിയില്ല. ഒരു മാസ്റ്റർ പീസ് തന്നെ.. തെളിഞ്ഞ ഭാഷ. അസ്തമയസന്ധ്യ ഒരു നോവായി മനസ്സിൽ നില്ക്കുന്നു

    ReplyDelete
  13. നന്നായി എഴുതിയിട്ടുണ്ട്.എന്നിരുന്നാലും ഒരു പോരായ്മ എനിക്കും ഫീല്‍ ചെയ്തു...എഴുത്ത് തുടരൂ...എല്ലാ വിധ ആശംസകളും നേരുന്നു..

    ReplyDelete
  14. ഇത് കലക്കി കേട്ടോ, ഇങ്ങനെയൊക്കെ കയ്യിലുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്.
    കഥ എനിക്കിഷ്ടമായി, ഇനിയും എഴുതുക.

    ReplyDelete
  15. ഗംഭീരം മാഷേ ..ഗംഭീരം ........ഇത്ര നന്നായി എഴുതുന്ന ആളാണ്‌ അല്ലെ ....!!

    ReplyDelete
  16. സന്ധ്യകളെ പ്രേമിക്കുന്ന നമ്പൂതിരിയുടെ കഥ കൊള്ളാം.
    ആശംസകൾ

    ReplyDelete
  17. മനോഹരമായ ഒരു ചെറു കഥ.. എനിക്കിഷ്ടായി...

    ReplyDelete
  18. നന്നായിട്ടുണ്ട്, ആശംസകള്‍!

    ReplyDelete
  19. നന്നായിട്ടുണ്ട്,ആശംസകള്‍

    ReplyDelete
  20. ആശംസകള്‍ മാഷെ

    ReplyDelete
  21. എഴുതാന്‍ നല്ല ഭാഷയുണ്ട്. വായാടി പറഞ്ഞപോലെ എഴുത്തില്‍ ലാളിത്യവും. വിഷയങ്ങളുടെ തിരഞ്ഞെടുപ്പില്‍ കൂടെ അല്പം ശ്രദ്ധിച്ചാല്‍ ഒരു പക്ഷെ ഇനിയൂം നന്നായി എഴുതാന്‍ കഴിയും.

    ReplyDelete
  22. ആദ്യമായാണ് ഈ വഴി..
    വളരെ നല്ല കഥ.
    നല്ല ചിത്രം...

    ReplyDelete
  23. മനോഹരം
    മനോഹരമായ വാക്കുകള്‍

    ReplyDelete
  24. ഞാന്‍ എത്തിപ്പെടാന്‍ താമസിച്ചു.. സാരമില്ല...

    കഥ നല്ല രസകരമായി പറഞ്ഞിരിക്കുന്നു. സന്ധ്യയെ സ്നേഹിച്ച ഉണ്ണി നമ്പൂരിയുടെ കഥ നല്ല ഒഴുക്കോടെ എഴുതിയിട്ടുണ്ട്..


    പോസ്റ്റിടുമ്പോള്‍ എന്നിക്ക് ലിങ്ക് മൈല്‍ ചെയ്യണം
    ct.hamza@gmail.com ഇതാണ് എന്‍റെ സുന്ദരമായ ഐ.ഡി

    ReplyDelete
  25. സ്വപ്ന സഖി: നിങ്ങളുടെ അഭിപ്രായത്തിനും വരവിനും നന്ദി. അയാള്‍ ഒരു വേല ജാതീയതക്ക് വഴങ്ങി..

    വാടി: ആദ്യത്തെ വരവിലെ തന്നെ അഭിപ്രായത്തോടൊപ്പം എനിക്കൊരു സമ്മാനം കൂടി തന്നല്ലോ..ചുള്ളിക്കാടിന്റെ കവിത.. നന്ദി..സമ്മാനത്തിനും, വരവിനും..

    Unfilled Memories : നന്ദി, നിങ്ങളുടെ അഭിപ്രായത്തിനും വരവിനും.

    റാണി പ്രിയ: വരില്ലാന്ന് നിരീച്ചതാ.. ദേവൂട്ടി വന്നല്ലോ.. ഇക്കി അത് മതി. കഥക്ക് പുതിയൊരു അഭിപ്രായത്തിനും നന്ദി.

    ReplyDelete
  26. പ്രണവം: പ്രോത്സാഹനങ്ങള്‍ക്ക് നന്ദി.

    അഞ്ജു: വീണ്ടും വന്നതിനും, പിന്നെ ലിങ്കിടാനുള്ള വലിയ മനസ്സിനും നന്ദി.

    Riyaz : തുറന്ന അഭിപ്രായത്തിനു നന്ദി. ശരിയാക്കാന്‍ നോക്കാം.

    തെചിക്കോടന്‍: വരവുകള്‍ക്ക് നന്ദി, അഭിപ്രായത്തിനും.

    ഫൈസു: നന്ദി: പിന്നെ ഞാന്‍ ഇപ്പോള്‍ ഫയിസുവിന്റെ ഫാനാണ്.

    കണ്ണന്‍, സുജിത്, കല വല്ലഭന്‍, ശ്രീ, മുല്ല, ഉമേഷ്‌, രമണിക:
    അഭിപ്രായങ്ങള്‍ക്കും വന്നതിനും സ്തുതി..

    ReplyDelete
  27. മനോജ്‌, : ഇതിലെ വരാനും വിലയിരുത്തുവാനും സമയം കണ്ടത്തില്‍ സന്തോഷിക്കുന്നു. ഒന്നൂടെ ശ്രദ്ധിക്കാം..

    കിരണ്‍, ആദ്യ വരവിനൊരു സലാം.

    Ismail ‍: നന്ദി, വീണ്ടും കാണാം.

    ഹംസാക്ക: വാര്‍ഷിക തിരക്കിലായിട്ടും നിങ്ങള്‍ വന്നല്ലോ, അത് മതി. പിന്നെ പോസ്റ്റ്‌ ചെയുമ്പോള്‍ ലിങ്കിടല്‍ അറിയില്ല. നോക്കട്ടെ ഇനി അത് ചെയ്യാം.

    ReplyDelete
  28. കഥ ചുരുക്കി പറഞ്ഞു , എന്നാല്‍ മനോഹരമാക്കിയിട്ടുമുണ്ട് . നന്നായിരിക്കുന്നു . ആശംസകള്‍

    ReplyDelete
  29. അതിമനോഹരമായ കഥ. അവസാനം ഭ്രാന്തായി അല്ലെ. അല്ലെങ്കിലും പ്രണയത്തിന്‍റെ മൂര്‍ത്തീഭാവം ഭ്രാന്താണല്ലോ.

    ReplyDelete
  30. ഷാനവാസ് ,
    എസ്സന്‍സ് ഉണ്ട് , പക്ഷെ ക്രാഫ്റ്റില്‍ കുറച്ചു കൂടി ശ്രദ്ധിക്കൂ ... മനസ്സു എകാഗ്രമാക്കുക , ..തിളക്കങ്ങള്‍ അവിടെയിവിടെയായി കാണുന്നുണ്ട് ..ഉരുകി തെളിയട്ടെയെന്ന് ആശംസിക്കുന്നു.

    ReplyDelete
  31. ഷാനവാസ് ഭായ്..ഗംഭീരം..ആദ്യമായിട്ടാണ് ഇവിടെ..എഴുത്ത് നന്നായിട്ടുണ്ട്.പക്ഷെ ചെറുവാടി പറഞ്ഞത് പോലെ ഒരു അവ്യക്തത..ആശംസകള്‍.

    ReplyDelete
  32. നമ്പൂരി പഴയ ആളാണെന്ന് തോന്നുന്നു.
    ഇപ്പോഴാണെങ്കില്‍ "സന്ധ്യകളെ" മാറി മാറി സ്നേഹിച്ചേനെ.
    ഒരു സന്ധ്യ മാഞ്ഞു പോയാല്‍ പിറ്റേ ദിവസം വേറൊരു സന്ധ്യ.

    നല്ല പ്രോമിസിംഗ് എഴുത്ത്. ഇനിയും തുടരൂ.
    തട്ടകത്തില്‍ വന്നതിനു നന്ദി. ഇനിയും വരിക.

    ReplyDelete
  33. നമ്പൂതിരിയുടെ മാനസിക വ്യാപാരങ്ങള്‍ മനോഹരമായി വരച്ചിട്ടിട്ടുണ്ട്.
    അഭിനന്ദനങ്ങള്‍..

    ഇളയോടന്റെ പോസ്റ്റുകള്‍ എന്റെ ഡാഷ് ബോര്‍ഡില്‍ എത്തുന്നില്ല.വെറുതെ ഒന്ന് വന്ന് നോക്കിയപ്പോള്‍ കണ്ടതാണ്.

    ReplyDelete
  34. നമ്പ്പൂതിരീ കൊള്ളാം ...ഇപ്പോഴത്തെ നമ്പൂതിരിയെ പറ്റി എന്റെ ബ്ലോഗിലുണ്ട് കേട്ടാ...

    ReplyDelete
  35. മനോഹരം, ക്ലൈമാക്സ് ഇഷ്ടമായി.

    വരികള്‍ മനോഹരമായ് കോര്‍ത്തിരിക്കുന്നു കേട്ടൊ, തുടരുക, ആശംസകള്‍.

    ReplyDelete
  36. ഒന്നുകൂടി, മനസ്സില്‍ ഒരു നോവ് പടര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്,

    ReplyDelete
  37. കഥ ഏറെ നന്നായി. വായിപ്പിക്കുന്ന ശൈലിയാണ്

    ReplyDelete
  38. കഥ നന്നായിട്ടുണ്ട്... എനിക്കിഷ്ടായി... വളരെ മനോഹരം..

    ReplyDelete
  39. "ദീപം കൊളുത്തല്‍ കാലങ്ങളായി പതിവില്ലെങ്കിലും സന്ധ്യാ സമയത്തെ വര്‍ണ്ണ രാജികള്‍ ആയിരം നിറ ദീപങ്ങളായി അനുഭവപെട്ടു." -too good.... :)

    ReplyDelete
  40. നന്നായി കഥ പറഞ്ഞു.

    ReplyDelete
  41. നല്ല കഥ.നന്നായി എഴുതി.

    ReplyDelete
  42. എന്‍റെ പുതിയ ഷോട്ട് ഫിലിം കാണുവാന്‍ ഞാന്‍ താങ്കളെ എന്‍റെ ബ്ലോഗിലേക്ക് ക്ഷണിക്കുന്നു.

    ReplyDelete
  43. നന്നായി എഴുതിരിക്കുന്നു

    ReplyDelete
  44. നല്ല അവതരണം. എന്‍റെ വായനയില്‍ എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. മുകളില്‍ കുറിക്കപ്പെട്ട മറു വാക്കുകളില്‍ നിന്നും കാര്യങ്ങളെ ഗ്രഹിക്കാന്‍ താങ്കല്‍ക്കാകും എന്ന് തന്നെ പ്രതീക്ഷ. ഇത്തരം അഭിപ്രായങ്ങള്‍ താങ്കളിലെ പ്രതിഭയെ തെളിച്ചമുള്ളതാക്കും. തീര്‍ച്ച..!

    ജാതി ചോദിക്കപ്പെട്ട ഒരു പ്രണയത്തിന്‍റെ അനുഭവച്ചൂടിലാണ് ഈ ഞാനുള്ളത്. എന്‍റെ കാക്കപ്പൂവിന്‍റെ ഓര്‍മ്മയില്‍ ചില വരികള്‍..

    അറിയുന്നു ഞാനെന്നും കേവലം ഭ്രമമല്ല
    അഭിനിവേശമല്ല ഭൌതികതൃഷ്ണയല്ല
    മനസ്സച്ചുടുകാട്ടിലാകാശഗംഗയായി നീ
    മൃതസഞ്ജീവനിയായി പുനര്‍ജ്ജനിയേകി ,
    ആലസ്യരാവിലോന്നിലുന്മേഷപ്പ്രഭയായി
    വന്നണഞ്ഞൊരു ദേവസുന്ദരീ മനോഹരീ .

    ReplyDelete
  45. very very touching story and one of the best among the blog

    ReplyDelete

നിങ്ങളുടെ അഭിപ്രായം