Tuesday, May 10, 2011

ഞാന്‍ എന്റെ ദുഃഖം

എന്റെ ബ്ലോഗിലെ അവസാന പോസ്റ്റ്  (http://elayodenshanavas.blogspot.com/2011/02/blog-post.html വാലന്‍ന്റൈന്‍ ഡേയും, സൂറാബിയും പിന്നെ ഞാനും)  വായിച്ചു  സൂറാബി എന്റെ ബ്ലോഗ്‌ പൂട്ടിച്ചുവോ എന്ന് പലരും ഇന്നും എന്നോട് ചോദിച്ചു കൊണ്ടിരിക്കുന്നു. ആ പോസ്റ്റിനു ശേഷം മൂന്നു മാസമായി ഞാന്‍ ഒരു വന വാസത്തില്‍ ആയിരുന്നു. എല്ലാറ്റില്‍ നിന്നും  ഉള്‍വലിയുകയായിരുന്നു.

ചുരുങ്ങിയ സമയം കൊണ്ട് എനിക്ക് ലഭിച്ച കൂട്ടുകാരെയൊക്കെ പതുക്കെ പതുക്കെ നഷ്ട്ടപെടാന്‍ തുടങ്ങി. ചിലര്‍ ചോദിച്ചു എന്ത് പറ്റിയെന്നു, ചിലര്‍ വീണ്ടും വീണ്ടും ചോദിച്ചു, ബ്ലോഗിനൊരു ചരമ  ഗീതം എഴുതാന്‍ പോലും സമയമായ പോലെ തോന്നിയ സമയങ്ങളില്‍ ഞാന്‍ ഓരോ കാരണങ്ങളാല്‍ പറഞ്ഞു അവരില്‍ നിന്നും ഒഴിഞ്ഞു മാറി.

ശകുനങ്ങളിലും  ശകുനം മുടക്കികളിലും അന്നും ഇന്നും വിശ്വാസമില്ലാത്ത ഞാന്‍  2011 വേഗം കടന്നു പോവാന്‍ വേണ്ടി ആശിച്ചു.  പുതുവര്‍ഷം  പുലര്‍ന്നത് മുതല്‍ എന്നോട് അടുത്തവര്‍ക്ക് പലര്‍ക്കും ഓരോരോ തിരിച്ചടികള്‍ നേരിട്ട് കൊണ്ടിരുന്നപ്പോള്‍ അതെല്ലാം എന്റെ നഷ്ട്ടങ്ങള്‍ കൂടി ആയി മാറുകയായിരുന്നു. ഞാന്‍ ഏറ്റവും സ്നേഹിക്കുകയും, ബഹുമാനിക്കുകയും, ഇഷ്ടപ്പെടുകയും ചെയ്യുന്ന എന്റെ ഒരു സുഹൃത്തിന് അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടി ചിലര്‍ സമ്മാനിച്ചപ്പോള്‍  എനിക്ക് അത് സഹിക്കാവുന്നതിലും അപ്പുറമായി വന്നു.  ആ തിരിച്ചടിപ്പോലും പുഞ്ചിരി പോലെ കണ്ടു മുന്നോട്ടു പോവുന്ന അയാളുടെ വലിയ മനസ്സ് എനിക്ക് ഇല്ലാതെ പോയി. 

വീണ്ടും ബ്ലോഗിലേക്കും എന്റെ സുഹൃത്തുകളുടെ അടുത്തേക്കും തിരുച്ചു വരാന്‍ ആവും എന്ന  വിശ്വാസത്തോടെ ഈ കുറിപ്പ് ബ്ലോഗിലെ എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ അറിയാതെ പോയ ഒരു ചോദ്യത്തിന് മറുപടിയായി ഇവിടെ സമര്‍പ്പിക്കുന്നു.


**************************




20 comments:

  1. ഹ് മം..
    സുഹൃത്തിനെന്തുണ്ടായി

    btw, ബ്ലോഗില്‍ പലരും അപ്രത്യക്ഷമാവുകയും പുതുതായ് വരികയും ചെയ്യുന്നു. അപ്രത്യക്ഷരെ പലരും ശ്രദ്ധിക്കുന്നില്ല, അല്ലേങ്കില്‍ കാലക്രമത്തില്‍ മറവിയിലേക്ക്..

    തിരിച്ച് വരാന്‍ ആശംസിക്കുന്നു, എന്ത് തന്നെയായാലും..

    ReplyDelete
  2. തിരികെ വരാന്‍ കഴിയട്ടെ...........

    ReplyDelete
  3. തിരിച്ചടികളും വെല്ലുവിളികളും സുഖ ദുഖങ്ങളും ഇല്ലെങ്കില്‍ ജീവിതം എത്ര വിരസവും ശൂന്യവും ആയിരിക്കും ഷാനവാസ് ...ഈ സംഭവ ബഹുലമായ ജീവിതം എന്നൊക്കെ പറയുന്നതാണ് ജീവിതം തിരിച്ചടികള്‍ ക്കിടയിലും പുഞ്ചിരിയോടെ ജീവിതം നേരിടുന്ന കൂട്ടുകാരന്‍ തന്നെയായിരിക്കണം ഷാനവാസിന്റെ ഏറ്റവും നല്ല മാതൃക ..എല്ലാം പോസിറ്റീവായി കാണാന്‍ ശ്രമിക്കുക ..
    "പരിചയിച്ചീടുകില്‍ ഒരു വേള
    ഇരുളും മെല്ലെ വെളിച്ചമായ് വരും "
    എന്ന കവിവാക്യം ഓര്‍മയില്ലേ ..
    ബ്ലോഗിലൊക്കെ സജീവമായി വല്ലായ്മകള്‍ മറക്കാന്‍ കഴിയട്ടെ ..:)

    ReplyDelete
  4. ഇളയോടൻ, എന്തു പറ്റി? സുഹൃത്തിനെന്തുണ്ടായി. എല്ലാ പ്രതിസന്ധികളും തരണം ചെയ്തു തിരിച്ചു വരൂ.

    ReplyDelete
  5. തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു ...

    ReplyDelete
  6. തിരിച്ചു വരൂ...അല്പം ആശ്വാസം ലഭിക്കട്ടെ.

    ReplyDelete
  7. എന്ത് പറ്റി?!!

    ReplyDelete
  8. എന്റെ ഇളയോടാ, തീയില്‍ കുരുത്തത് വെയിലത്ത് വാടാന്‍ പാടുണ്ടോ? ഇതൊക്കെ മാറൂല്ലേ?

    ReplyDelete
  9. എവിടെ പോയി എന്ന് എനിക്കും തോന്നിയിരുന്നു.
    എഴുത്തിന്‍റെ ലോകത്തേക്ക് വേഗം തിരിച്ചു വരൂ .
    ആശംസകള്‍

    ReplyDelete
  10. ജീവിതം അങ്ങിനെയാണ്. താങ്കളുടെ ഈ കുറിപ്പില്‍ നിന്ന് കൂടുതല്‍ ഒന്നും മനസ്സിലായില്ല. എന്തായാലും മനസ്സ് ശാന്തിയിലേക്ക് പോവാന്‍ പ്രാര്‍ഥിക്കുന്നു. പ്രതീക്ഷകള്‍ എന്നും പുലര്‍ത്തുക. മറ്റുള്ളവരുടെ അവസ്ഥകള്‍ കൂടി അടുത്തു കണ്ടു നോക്കൂ,പലപ്പോഴും നമുക്ക് പല തിരിച്ചറിവുകളും മനശാന്തിയും വരുന്നത് കാണാം

    ReplyDelete
  11. എന്താണ് പ്രശ്നമെന്ന് മനസ്സിലായില്ലെങ്കിലും പറയുന്നു,
    തിരിച്ചു വരണം..സജീവമാകണം,,

    ReplyDelete
  12. ഒന്നും മനസ്സിലായില്ല.
    എങ്കിലും തിരിച്ചു വരൂ........

    ReplyDelete
  13. ഈ ഷാനവാസ് എന്താ ഇങ്ങിനെ??

    ലാളിത്യത്തിന്റേയും,പങ്കുവയ്ക്കലിന്റേയും,സഹകരണത്തിന്റേയും
    പ്രതിസന്ധികളുടേയും,സംഘര്‍ഷത്തിന്റേയും ....
    വീഥിയാണു ജീവിതം...അതൊക്കെ തരണം ചെയ്തേ മതിയാകൂ..

    ബ്ലോഗ്ഗിങ് തുടരൂ ......
    http://ranipriyaa.blogspot.com/2011/05/blog-post_14.html

    ReplyDelete
  14. ഒന്നുകൂടെ വ്യക്തമാക്കാമായിരുന്നു.
    തിരിച്ചുവാ...

    ReplyDelete
  15. തിരിച്ചു വരവിന് എല്ലാ ആശംസകളും...

    ReplyDelete
  16. അപ്പ ഞമ്മള് ഈടെ ബൂലോകത്ത് ബന്നതൊന്നും ങ്ങളറിട്ട്ണ്ടവൂലാ....

    ങ്ങള് ങ്ങട്ട് തിരിച്ച് ബരീന്നും... ങ്ങക്ക് ഞ്മ്മള്ണ്ട്..ധൈര്യായിട്ട് പോരീ..................

    ReplyDelete
  17. Enth patti chetta? Pettannu ingane? Onnum paranjilla?

    ReplyDelete
  18. പ്രിയപ്പെട്ട ഷാനവാസ്‌,
    എഴുതാതിരുന്നത് കൊണ്ട് കൂട്ടുകാരന് സമാധാനം കിട്ടിയോ?സന്തോഷം ലഭിച്ചുവോ?എഴുത്തില്‍ കൂടി ജീവിതം ആസ്വദിക്കുക...എല്ലാം ശുഭകരമാകും!വീണ്ടും എഴുതണം,കേട്ടോ!
    ഇന്ഷ അള്ള!
    ഒരു മനോഹര സന്ധ്യ ആശംസിച്ചു കൊണ്ട്,
    സസ്നേഹം,
    അനു

    ReplyDelete
  19. എല്ലാം ശരിയാവും!!

    ReplyDelete

നിങ്ങളുടെ അഭിപ്രായം