Sunday, December 18, 2011

മെല്ലെ(മുല്ല)പ്പെരിയാര്‍ - കേരളത്തിനു വേണം ഒരു പ്രാദേശിക കേന്ദ്രമന്ത്രിയെ


മുല്ലപ്പെരിയാറില്‍ നിന്നും മെല്ലെ മെല്ലെ തലയൂരിയ   കേരളത്തിലെ ഭരണകൂടവും ദേശീയ പാര്‍ട്ടികളും  വിഷയം പ്രധാനമന്ത്രിയുടെ  മധ്യസ്ഥതക്ക് വിട്ടുകൊടുത്തു ചര്‍ച്ചക്കുള്ള അന്തരീക്ഷം ഉണ്ടാക്കുന്നതിനായി  തമിള്‍നാടിനോട്     പരസ്പ്പരം അഭ്യര്‍ത്ഥനാ  മത്സരം നടത്തികൊണ്ടിരിക്കുകയാണ്.

 
സ്വതവേ  മെല്ലെപ്പോക്കിന്റെ ഉസ്താദായ മന്‍മോഹന്‍ സിംഗ് മുല്ലപ്പെരിയാറിന്റെ     കാര്യത്തില്‍ മെല്ലെ പോക്ക് ഉപേക്ഷിച്ചിരിക്കുകയാണ്.  മോസ്ക്കോവില്‍ കൂടങ്കുളം ആണവനിലയം കമ്മിഷന്‍  ചെയ്യാനുള്ള   ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് തന്നെ    മന്ത്രിസഭയിലെ  രണ്ടാമനെ, സമാധാന അന്തരീക്ഷം  ഉണ്ടാക്കിയെടുക്കാന്‍  വേണ്ടി    തമിഴകത്തേക്ക് അയച്ചിരിക്കുകയാണ്.
ഒരു രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയില്‍ ജാഗരൂഗനാവേണ്ടിയിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം  കൈയ്യടി നേടാന്‍ വേണ്ടി നില മറന്ന പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇടുക്കിയെ തമിഴ്‌നാടിനോടു ചേര്‍ക്കണം എന്നാവശ്യപ്പെട്ടു ഉണ്ണാ വ്രതമിരുന്ന തന്റെ അനുയായികള്‍ക്കിടയില്‍ എരിതീയ്യില്‍ എണ്ണയുമായി പ്രാദേശിക വാദത്തിന്റെ ഇടിമുഴക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ പ്രത്യക്ഷപ്പെടുന്നത്  കൂടങ്കുളം ആണവനിലയവിരുദ്ധ  സമരം കേരളത്തിന്റെ  ചെലവില്‍ ഒതുക്കി തീര്‍ക്കാന്‍  കൂടിയാകുന്നു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സെല്‍ഫ് ഗോളുകള്‍ നിരന്തരം വാങ്ങിക്കൂട്ടുന്ന കേരളത്തിനു വേണ്ടി ശബ്ദിക്കാനോ   പ്രതിരോധിക്കാനോ  'ദേശീയതയുടെ ഉദാസീനത' കൈമുതലായ  നമ്മുടെ കേന്ദ്ര മന്ത്രിമാര്‍ക്കും ദേശീയ നേതാക്കള്‍ക്കും കഴിയാത്ത അവസരത്തില്‍ അടിയന്തരമായി കേരളത്തിനു വേണ്ടത് സംരക്ഷണ ഭിത്തിയോ പുതിയ ഡാമോ അല്ല,   കാലിട്ടടിച്ചില്ലെങ്കിലും   നാക്കിട്ടടിക്കാനെങ്കിലും  പ്രാപ്തനായ ഒരു പ്രാദേശിക കേന്ദ്ര മന്ത്രിയെയാണ്.  നാല്‍പ്പതു ലക്ഷത്തോളം  ജനങ്ങളുടെ ജീവന്‍ വെച്ചുള്ള കേസ്സില്‍ സുപ്രീം കോടതി വിധി തമിള്‍നാടിനു അനുകൂലമാകും എന്ന് മുന്‍ വിധി കല്‍പ്പിക്കാന്‍ ധൈര്യം കാട്ടുന്ന ചിദംബരത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയില്ലെങ്കിലും പ്രധാനമന്ത്രി ചിദംബരത്തെ പ്രതിരോധിക്കാനെങ്കിലും ഒരു പ്രാദേശിക കേന്ദ്ര മന്ത്രിയെ കേരളത്തിനു നല്‍കി മാന്യത കാണിക്കണം. 

ദേശീയതയുടെ പേരില്‍ കേന്ദ്ര ഭരണകൂടവും,  ദേശീയ പാര്‍ട്ടികളുടെ ഹൈക്കമാന്റുകളും , പോളിറ്റ് ബ്യൂറോകളും, ഒറ്റയ്ക്ക് മത്സരിച്ചാല്‍ കെട്ടിവെച്ച കാശ്കിട്ടാത്ത തമിള്‍നാടിനെ പ്രണയിക്കുന്നത്‌ എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല.  രാഷ്ട്രീയം നോക്കിയാല്‍ കേരളത്തിലെ ഇരുപതു ലോകസഭാ സീറ്റും ദേശീയതയ്ക്ക് വേണ്ടി നിലകൊള്ളുന്നവയാണ്.  മുല്ലപ്പെരിയാറിന്റെ പേരില്‍ തമിഴ്നാട്ടില്‍  കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മൂക്കിനു താഴെ പലയിടത്തും മലയാളികള്‍ വേട്ടയാടപ്പെടുബോഴാണ്  കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ ആക്രമികള്‍ക്ക് 
പ്രോല്സാഹനമാകുന്ന പ്രസ്താവനകള്‍ നടത്തുന്നത്.   

ചിദംബരം, താങ്കളുടെ ഓരോ വാക്കുകളും ചെന്ന് തറച്ചത്     ദേശീയത കൈമുതലായുള്ള സാധാ മലയാളികളുടെ നെഞ്ചിലാണ്, ഒരു പെരിയാറിനും തണുപ്പി ക്കാനാവാതെ  അതവിടെ കിടന്നു നീറുകയാണ്, ഞങ്ങളുടെ (അല്ല നിങ്ങളുടെ )  മുല്ലപ്പെരിയാറിനെ പ്പോലെ.


മലയാളിയുടെ ദേശീയത,  വീക്കിനസ്സായിയെടുത്ത   പ്രിയപ്പെട്ട ചിദംബരം, ഞങ്ങളെ നിങ്ങള്‍ അണ്ണാച്ചിയെ വെല്ലുന്ന പ്രാദേശിക വാദികളാക്കരുതെ,
പ്ലീസ്, അങ്ങയുടെ നിലവാരം തറ നിലവാരത്തില്‍നിന്നും  താഴെയാവാതെ   സൂക്ഷിക്കുമെന്ന അഭ്യര്‍ത്ഥനയോടെ.  

19 comments:

 1. http://kl25borderpost.blogspot.com/2011/12/blog-post_7956.html

  ഞങ്ങള്‍ നിങ്ങള്‍ക്കായി വളരെ ഉപകരപ്രധംയുള്ള പോസ്റ്റുമായി തികച്ചും രേസിപ്പിക്കുന്ന,ചിന്തിപ്പിക്കുന്ന പോസ്ടുകലുംയി എന്നും വരും.....സന്ദര്‍ശിക്കുക...ഇത് നിങ്ങളുടെ ബ്ലോഗ്‌.....നിങ്ങളുടെ സ്വന്തം ബ്ലോഗ്‌...................

  ReplyDelete
 2. പൊട്ടനെ ചെട്ടി ചതിച്ചാല്‍ .........

  ReplyDelete
 3. മൂപര്‍ പിന്‍ വലിഞ്ഞു
  അയാള്‍ക്കറിയാം ഈ ഹലാക്കിന്റെ അവലും കഞ്ഞി, ഒരാന്‍ പാടാ
  എല്ലാരും രാഷ്ട്രീയം കളിക്കാ
  ആര്‍ക്ക് ജീവന്‍ വേണം

  ReplyDelete
 4. അല്ലെങ്കില്‍ തന്നെ ടു ജി മറ്റേതു മരിച്ചത് ഇതിനിടയില്‍ ഈ മുല്ലപ്പെരിയാറും കൂടി ആയാല്‍ ..ഒഴുകി പോകുകയേ ഉള്ളൂ എന്ന് മൂപ്പര്‍ക്ക് അറിയാം ..കേട്ടാ.. പിന്നെ കേരളത്തിന്റെ ആളുകള്‍ അവര്‍ മിസൈലും മിടിച്ചു നിക്കുകയാണ് മാഡത്തിന്റെ മുമ്പില്‍ ..കട്ടാ

  ReplyDelete
 5. പ്രാദേശികവാദക്കാരാ‍യ തമിഴര്‍ക്ക് കേന്ദ്രത്തില്‍ നിന്നും പിന്തുണ കിട്ടുമ്പോള്‍ ദേശീയവാദക്കാരായ കേരളീയരുടെ സുരക്ഷപോലും ചോദ്യം ചെയ്യപ്പെടുന്നു.ചിദംബരത്തിന്റെ പ്രസ്താവന അപലപനീയം തന്നെ.

  ReplyDelete
 6. Well said, I have overviewed your blog, most of the posts really well, the way of simple writing.. keep on it, especially the most wonderful narration of your travel trip to Kashmir
  Mohamed Younus, Calicut

  ReplyDelete
 7. ദീപ സ്തംഭം മഹാശ്ചര്യം
  എനിക്കും കിട്ടണം അധികാരം....
  നന്നായി എഴുതി...
  നമുക്ക് അതല്ലേ പറ്റൂ....

  ReplyDelete
 8. പ്രാദേശിക കക്ഷികളുടെ ഔദാര്യത്തോടെ എല്ലാം ഒതുക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന ദേശിയ പാര്‍ട്ടികള്‍ക്ക് ഭരണം തന്നെ പ്രധാനം. അവര്‍ക്കെന്ത് ദേശിയത....? ദേശിയസ്നേഹം....!?

  ReplyDelete
 9. ചിദംബരം പിന്‍ വലിഞ്ഞു എന്ന് തോന്നുന്നു ............
  നന്നായി എഴുതി ബായി .................

  ReplyDelete
 10. നെറി കേട്ട രാഷ്ട്രീയ കളികള്‍ ആണ് ഇന്ന് നാം കണ്ടു കൊണ്ടിരിക്കുന്നത്

  ReplyDelete
 11. കൊമ്പന്റെ വാക്കുകള്‍ കടമെടുക്കുന്നു....
  നെറി കേട്ട രാഷ്ട്രീയ കളികള്‍ ആണ് ഇന്ന് നാം കണ്ടു കൊണ്ടിരിക്കുന്നത്

  അതെ... അതാണ്‌ ശരി...
  പോസ്റ്റ്‌ നന്നയിട്ടുണ്ട്...

  ReplyDelete
 12. Sreeചിദംബരം,


  ഞങ്ങളെ നിങ്ങള്‍ അണ്ണാച്ചിയെ വെല്ലുന്ന പ്രാദേശിക വാദികളാക്കരുതെ,
  പ്ലീസ്.

  ReplyDelete
 13. നന്നായ് എഴുതിയിരിക്കുന്നു..ചിദംബരം പ്രസ്താവന പിന്‍ വലിച്ചെങ്കിലും അതുണ്ടാക്കിയ നെഗറ്റീവ് എഫെക്റ്റ് അത്രയെളുപ്പം പോകില്ല.

  ReplyDelete
 14. HRIDAYAM NIRANJA XMAS,PUTHUVALSARA AASHAMSAKAL............

  ReplyDelete
 15. ദേശീയ പൊതു താൽ‌പ്പര്യങ്ങൾക്ക് വേണ്ടി നിലകൊള്ളേണ്ടവർ... സങ്കുചിതമായ പ്രാദേശിക താൽ‌പ്പര്യങ്ങൾക്ക് ഊന്നൽ നൽകുന്നത് അപകടകരമാണ്....

  ReplyDelete
 16. raashtreeya bavi anishchathathilaaaya chidambarathin praadheshika support illaathe ini munnoaatt poaakaan saadhyamalla...ithin vere vyaakayyanangalonnum vendathilla...sathyam ithaaan

  ReplyDelete
 17. ഇതേ അഭിപ്രായം എനിക്കും ഉണ്ട്...അന്തോണി അച്ചയനില്‍ ഒത്തിരി പ്രതീക്ഷ ഉണ്ടായിരുന്നു....പക്ഷെ പുള്ളി കാലുമാറി..എന്ത് അതര്ശം?ചവറ്റുകൊട്ടയില്‍ ഇടം..സ്വന്തം നാട് ഒളിച്ചു പോകുമ്പോള്‍ അധര്‍ഷങ്ങള്‍ക്ക് എന്ത് വില????അഹമ്മദ് എന്നാ പ്രാദേശിക മന്ത്രിക്കു സ്വന്തം മരുമകന്‍റെ ഹോസ്പിടലിന്റെ അംബാസിഡര്‍ ആണെന്ന് തോന്നുന്നു...കുറച്ചെങ്കിലും ചങ്കുറ്റം കാണിച്ചത്‌ രവിച്ചേട്ടന്‍ ആണ്.....സല്യൂട്ട് ചേട്ടാ.....ബാക്കി ഉള്ളവര്‍ എന്തിനു പോയി?????ഇതുപോലെ ഒരു ലേഖനം വേറെ ബ്ലോഗില്‍ ഉണ്ട്..ഇവിടെ ക്ലിക്ക് ചെയു
  http://kl25borderpost.blogspot.com/2011/12/blog-post_28.html

  ReplyDelete
 18. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സെല്‍ഫ് ഗോളുകള്‍ നിരന്തരം വാങ്ങിക്കൂട്ടുന്ന കേരളത്തിനു വേണ്ടി ശബ്ദിക്കാനോ പ്രതിരോധിക്കാനോ 'ദേശീയതയുടെ ഉദാസീനത' കൈമുതലായ നമ്മുടെ കേന്ദ്ര മന്ത്രിമാര്‍ക്കും ദേശീയ നേതാക്കള്‍ക്കും കഴിയാത്ത അവസരത്തില്‍ അടിയന്തരമായി കേരളത്തിനു വേണ്ടത് സംരക്ഷണ ഭിത്തിയോ പുതിയ ഡാമോ അല്ല, കാലിട്ടടിച്ചില്ലെങ്കിലും നാക്കിട്ടടിക്കാനെങ്കിലും പ്രാപ്തനായ ഒരു പ്രാദേശിക കേന്ദ്ര മന്ത്രിയെയാണ്. ....
  നല്ല നിരീക്ഷണം ..നന്നായി പറഞ്ഞു..

  ReplyDelete
 19. തമിഴ്നാട്ടിലെ രാഷ്ട്രീയക്കാർ അവരുടെ കാര്യം വരുമ്പോൾ എന്നും ഒറ്റക്കെട്ടായിരിക്കും. നമ്മളോ?

  ReplyDelete

നിങ്ങളുടെ അഭിപ്രായം