Thursday, November 4, 2010

കോടപുല്‍കിയ കൊടൈക്കനാല്‍ യാത്ര

കൊടൈക്കനാല്‍ - പേര് പോലെ തന്നെ സ്ഥലവും. എപ്പൊഴും കോട  പുതച്ചുകൊണ്ടുള്ള സുന്ദര കാഴ്ചകള്‍, വാക്കുകള്‍ക്കതീതമായ കാലാവസ്ഥ. കൊടൈക്കനാല്‍ എന്നും ഒരു ഹരമാണ്. പല തവണ പോയതാണ്,  എങ്കിലും ‍ കാണുംതോറും പോകുംതോറും  അതിന്റെ  ശാന്തമായ ഭംഗി മനസ്സിനെ കീഴടക്കുന്നു.  
പെരുന്നാള്‍ ‍ പിറ്റെന്നൊരു  ഫാമിലി ടൂര്‍,  ഞങ്ങള്‍  കൊടൈക്കനാല്‍ തന്നെ തിരഞ്നെടുത്തു. കുട്ടികളും വലിയവരുമായി ഒരു ഇരുപത്തിയഞ്ച് പേര്‍. പെരുന്നാള്‍ സീസണ്‍ കാരണം ബസ്‌ ഒരു പ്രശ്നമായി. അവസാനം യാത്ര ഹരമാക്കി മാറ്റിയ  ഞങ്ങളുടെ ശരീഫ്ക്ക തന്നെ ആ ചുമതല ഏറ്റെടുത്തു.  പ്രകൃതി സ്നേഹിയായ   ശരീഫ്ക്ക ‍സഞ്ചരിക്കാത്ത സ്ഥലം ഇന്ത്യയില്‍  വളരെ കുറവായിരിക്കും.  മൂപ്പര്‍ തിരഞ്നെടുക്കുന്ന സ്ഥലങ്ങള്‍ക്കെല്ലാം എപ്പൊഴും പ്രകൃതിയുടെ ഒരു  കയ്യോപ്പുണ്ടായിരിക്കും.

പെരുന്നാള്‍ പിറ്റേന്ന്  രാവിലെ ഞങ്ങള്‍ യാത്ര പുറപ്പെട്ടു. പാട്ടും, ചിരിയും കളികളുമായി  ബസ്സില്‍സമയംപോകുന്നതറിഞ്ഞില്ല. പോകുന്നവഴി പഴനിക്ക് അടുത്തായുള്ള കാറ്റാടിപാടങ്ങള്‍   എല്ലാവരെയും   വളരെ ആകര്‍ഷിച്ചു. വൈദ്യുതി   ഉദ്പ്പാതിപ്പിക്കാന്‍   അണ്ണന്മാര്‍  കണ്ടുപിടിക്കുന്ന  ഓരോരൊ  വേലത്തരങ്ങള്‍.കാറ്റാടി പാടങ്ങളുടെ സൌന്ദര്യം  നുകര്‍ന്ന് ഞങ്ങള്‍ വീണ്ടും ബസ്സില്‍ കയറി.
വഴിയിലുള്ള കേരള  ഹോട്ടലില്‍നിന്നുംഉച്ച ഭക്ഷണം  കഴിച്ചു.

കൊടൈക്കനാല്‍ എന്നാല്‍ ആ ചുരം കയറിയുള്ള  യാത്രയാണല്ലോ.   ഞങ്ങള്‍ ഹെയര്‍ പിന്‍ വളവുകള്‍ ഓരോന്നോരോന്നായി പിന്നിട്ടു, Silver Cascadeല്‍  എത്തി.  വെള്ളചാട്ടത്തിനടുത്തു  അല്‍പ്പ സമയം  ചെലവഴിച്ചു.  കൊടായി തടാകത്തിലെ വെള്ളംനൂറ്റി എണ്പതു അടി  ഉയരത്തില്‍നിന്നും താഴേക്കു  വീഴുന്ന കാഴ്ച അതി  മനോഹാമാണ്.  രാത്രിയോടെ ഞങ്ങള്‍ ഹോട്ടലില്‍ എത്തി.


പിറ്റേ ദിവസം രാവിലെ ഞങ്ങള്‍ ചുറ്റാന്‍ ഇറങ്ങി. ഇടക്കൊരു ചെറിയ കശ പിശ -  സുഗന്ധ തൈലങ്ങള്‍ വില്‍ക്കുന്ന   കടയില്‍ നിന്നും ഒരു പാക്കറ്റ് തൈലം  ഞങ്ങളില്‍ പേര് കൊണ്ടു മാത്രം ബേബിയായ    ഒരാള്‍  അടിച്ചു  മാറ്റി എന്ന് കടക്കാരന്‍ ആരോപിച്ചു. ഒട്ടും വിട്ടു കൊടുക്കാതെ ഞങ്ങളും. അവസാനംമലപ്പുറംകാക്കമാരേ പെട്ടെന്ന്  പറ്റിക്കാന്‍ കഴിയില്ലെന്ന് മനസ്സില്ലാക്കി  കടക്കാരന്‍ പിന്‍ വാങ്ങി.  ഇത്തരം  യാത്രകളിലെ രസ ചരടുകളാണ്     ഇങ്ങനെയുള്ള കൊച്ചു കൊച്ചു സംഭവങ്ങള്‍. പക്ഷെ കാര്യങ്ങള്‍ 'വേണ്ട വിധത്തില്‍    കൈകാര്യം ചെയുന്ന' ഉമ്മര്‍ക്കാനെ മാത്രം ബസ്സില്‍ കയറുന്നത് വരെ ഈ വിവരം ഞങ്ങള്‍ അറിയിച്ചില്ല.

പിന്നീട് ഞങ്ങള്‍  ലൈക്കിലേക്ക് നീങ്ങി.   മധുര കളക്ടര്‍ ആയിരുന്ന Sir V. Hendry Levinge പണിത  വിശാലമായ (അറുപതു ഏക്കര്‍)   കൊടൈ തടാകം മധുരയെക്കള്‍ മധുരമുള്ളതു തന്നെ.  അഞ്ചു  ബോട്ടിലായി  ഞങ്ങള്‍ തടാകത്തിലെ  കാഴ്ചകള്‍ കണ്ടു  രസിച്ചു.  തടാകത്തില്‍  നിന്നും  ആമ്പല്‍ പൂക്കള്‍ പറിച്ചെടുത്തു ഞങ്ങള്‍  Bryant പാര്‍ക്കിലേക്ക് നീങ്ങി.


പാര്‍ക്കില്‍ നിന്നും  Cokers Walk - ഞങ്ങള്‍ പതുക്കെ പതുക്കെ  കാഴകള്‍ കണ്ടു നീങ്ങി.  പില്ലാര്‍ റോക്ക്സ്, Green Valley View  (suicide point)   ‍എല്ലാം കഴിഞ്ഞു  ഓര്‍മ്മിക്കാന്‍   ഒരുപാടു  നല്ല ഓര്‍മ്മകള്‍  ‍ബാക്കിവെച്ച് നൊമ്പരത്തോടെ   കൊടയിക്കാനാലിനോട്   വിട ചൊല്ലി. ഇനിയും തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ....., പ്രാര്‍ത്ഥനയോടെ........


പഴനിക്കടുത്തുള്ള കാറ്റാടി  പാടങ്ങള്‍

ഹെയര്‍ പിന്‍ വളവുകളികെ കാഴ്ചകള്‍

Silver Cascade
Cockers Walk  
lake  view


3 comments:

 1. നല്ല വിവരണം കേട്ടോ. ഇതുവരെ ആവഴി പോയില്ല. അടുത്ത തവണ തീര്‍ച്ചയായും പോകും (ഇന്ഷാഅല്ലഹ്)
  മലപ്പുറം ജില്ലയില്‍ പോരൂര്‍ എനിക്ക് അറിയില്ല .തിരൂര്‍ എല്ലാര്‍ക്കും അറിയാം.(അത് എന്റെ നാടാണ്).
  ആശംസകള്‍

  ReplyDelete
 2. ഇങ്ങനെ ഒരു സംഭവം തുടങ്ങിയത് അറിഞ്ഞില്ല കേട്ടോ, എന്തെ അറിയികാതിരുന്നത്?
  എളയോടന്‍ എന്ന് കണ്ടപ്പോള്‍ നമ്മക്കറിയാലോ ഈ പേര് എന്ന് തോന്നി കേറിയതാണ്!
  ബൂലോകത്തിലേക്ക് സ്വാഗതം.

  ReplyDelete
 3. ഇസ്മായില്‍. നന്ദി.
  പോരൂര്‍ : വണ്ടൂര്‍ അടുത്താണ്. എന്റെ സ്ഥലം പോരൂര്‍ പഞ്ചായത്തിലെ ചെറുകോട്. വണ്ടൂരിനും പാണ്ടിക്കാടിനുമിടയില്‍. തിരൂരില്‍ ഞാന്‍ ഒരിക്കല്‍ വന്നിടുണ്ട്.
  ഇസ്മായില്‍. നന്ദി.

  തെചിക്കോടന്‍: ചുമ്മാ തുടങ്ങി നോക്കിയതാ...

  ReplyDelete

നിങ്ങളുടെ അഭിപ്രായം