Wednesday, November 24, 2010

ഫര്‍സാന്‍ ദ്വീപിലെ അത്ഭുത കാഴ്ചകള്‍:


സൗദി അറേബ്യയിലെ ജിസാനിനോടടുത്തുള്ള ചെങ്കടലിലെ 84 ദ്വീപ സമൂഹത്തിലെ  പ്രധാന ദ്വീപാണ് ഫര്‍സാന്‍. ഇവിടെ കാണുന്ന   മറ്റു ചെറു ദ്വീപുകള്‍ (Islets) മനുഷ്യവാസമില്ലാത്തവയാകുന്നു.   


ഒരുപാടൊരുപാട്  പറഞ്ഞു കേട്ട ഫര്‍സാന്‍ ദ്വീപിലേക്ക് (നവംബര്‍ പതിനാറു) പെരുന്നാള്‍ നമസ്ക്കാരത്തിനു ശേഷം ഞങ്ങള്‍ പുറപ്പെട്ടു. സുഹൃത്തുക്കളായ അഞ്ചു ഫാമിലി, കുട്ടികളടക്കം ഇരുപത്തിയഞ്ച് പേര്‍. ഞങ്ങളുടെ  ടൂര്‍ ലീഡര്‍ നാസര്‍ പൂക്കോട്ടുംപാടം ഏര്‍പ്പാടുചെയ്ത  മിനി  ബസ്സ്‌   ഒന്‍പതു മണിക്ക് തന്നെ ജിദ്ദയില്‍ നിന്നും   ജിസാന്‍ ലക്ഷ്യമാക്കി നീങ്ങി. ബസിനു  ഫര്‍സാനിലെക്കുള്ള ടിക്കറ്റും,    മടക്ക ടിക്കറ്റും ഞങ്ങളുടെ താമസവുമെല്ലാം  ജിസാനിനടുത്തുള്ള അബുഹരീഷില്‍ ജോലിചെയുന്ന എന്റെ  ബന്ധു   ജാഫര്‍  ശരിയാക്കിയിരുന്നു. ഇക്കാമ കോപ്പി നേരത്തെ അയച്ചു കൊടുക്കാത്തത് കാരണം യാത്രക്കാരായ ഞങ്ങളുടെ ഷിപ്പിനുള്ള  ടിക്കറ്റ്‌  മുന്‍‌കൂര്‍   എടുക്കാന്‍   സാധിച്ചിരുന്നില്ല.   ജിസാനില്‍ നിന്നും ദ്വീപിലേക്കുള്ള ഷിപ്പ് യാത്ര തികച്ചും സൗദി ഗവണ്‍മെന്റ് വക സൗ ജന്യമാണ്.
 

പുറംകാഴ്ചകളും, കുട്ടികളുടെ    പാട്ടും മറ്റു കളികളുമായി ഞങ്ങള്‍ യാത്ര തുടര്‍ന്നു.  ഉച്ചക്ക്ഞങ്ങള്‍  കൊണ്ടു വന്ന  ചിക്കന്‍   ബിരിയാണി   കഴിച്ചു.  അഞ്ചു മണിക്ക് മുബായി ജിസാനില്‍ എത്തിയാല്‍ ഞങ്ങള്‍‍ക്കുള്ള ടിക്കറ്റ്‌ കൂടി അഡ്വാന്‍സ്‌ എടുക്കാം എന്ന ആഗ്രഹം നടപ്പാകില്ല എന്ന് മനസിലാക്കിയതോടെ ഞങ്ങള്‍ യാത്ര അല്‍പ്പം സാവധാനത്തിലാക്കി. ജിസാന്‍ റോഡില്‍ നിന്നും ഇരുപത്തിയഞ്ച് കിലോമീറ്റര്‍ മാറിയുള്ള അബൂഹരീഷ് കണ്ടു പിടിക്കാന്‍ കുറച്ചു  ബുദ്ധിമുട്ടിയെങ്കിലും ഞങ്ങള്‍ ഏഴു മണിയോടെ  അബൂഹരീഷിലെ റൊമാനിയ ഹോട്ടലില്‍  എത്തി. പുതിയ ഹോട്ടല്‍ ആയതു കാരണം നല്ല വൃത്തിയും വെടിപ്പുമുണ്ടായിരുന്നു.


ജിസാനില്‍ എത്തിയപ്പോഴാണ് എന്റെ സുഹൃത്ത് റഹീം ഫാമിലിയുടെ  ഇക്കാമ എടുത്തിട്ടില്ല എന്ന വിവരം അറിയുന്നത്. കോപ്പിയും  കൈയ്യില്‍  കരുതിയിട്ടില്ല.   ഷിപ്പിനുള്ള  ടിക്കറ്റ്  കിട്ടണമെങ്കില്‍ പാസ്പോര്‍ട്ട് ‍ അല്ലെങ്കില്‍    ഇക്കാമ വേണമെന്ന് ജാഫര്‍ പറഞ്ഞു.  കോപ്പി യാണെങ്കില്‍ ‍ സ്റ്റാമ്പ്‌ ചെയ്യണം. റഹീം അവന്റെ ഓഫീസുമായി ബന്ധപെട്ടു ഇക്കാമ ഫാക്സ്  ചെയ്യിപ്പിച്ചു.

പെരുന്നാള്‍ സീസണ്‍ കാരണം ഫര്‍സാനിലേക്ക് അന്ന് രണ്ടു ഷിപ്പ് ഉണ്ടായിരുന്നു. ഒന്ന് രാവിലെ ഏഴു മണിക്കും മറ്റൊന്ന് രാവിലെ പത്തു മണിക്കും. ഞങ്ങള്‍ ഏഴു മണിക്കുള്ള ഷിപ്പ് പിടിക്കാന്‍ തീരുമാനിച്ചു.   അഞ്ചു മണിയോടെ ടിക്കറ്റ് കൌണ്ടറില്‍ എത്തി. അധികം ആളുകളില്ല ഞങ്ങള്‍ ആശ്വസിച്ചു.   ടിക്കറ്റ് കൌണ്ടര്‍ തുറന്നപ്പോള്‍  പുരുഷന്മാരുടെ   ഭാഗത്ത്‌ പെട്ടെന്ന് നല്ല തിരക്ക്.  വാഹനം  കപ്പലില്‍ കയറ്റാനുള്ള അനുമതിയും യാത്രക്കാരുടെ ടിക്കറ്റുമെല്ലാം  ഫ്രീയായതു  കാരണം     സീസണ്‍ സമയത്തെ   ദ്വീപിലേക്കുള്ള   ടിക്കറ്റെടുക്കല്‍ ഒരു പണി   തന്നെയാണ്.   സ്ത്രീകള്‍ക്ക് പ്രത്യക  കൌണ്ടര്‍ ഉള്ള കാര്യമറിഞ്ഞു ഞങ്ങള്‍ ടിക്കറ്റെടുക്കാന്‍ മങ്കമാരെ ഏര്‍പ്പാടാകി.  കൈയ്യൂക്കുള്ളവന്‍ ‍ കാര്യക്കാരന്‍ എന്ന ചൊല്ല് തികച്ചും യോജിക്കുന്നത്  ഇവിടെയാണെന്ന് മനസ്സിലായി. സൌദിയിലെ സ്ഥിരം പല്ലവിയായ 'സിസ്റ്റം-ഡൌണ്‍കള്‍ക്കിടയില്‍'    ഞങ്ങളും   ടിക്കറ്റ് ശരിയാക്കി.   ഫാക്സ് കോപ്പി കാരണം റഹീമിന്‍റെ   ഫാമിലി ടിക്കറ്റ് കിട്ടിയില്ല. ഞങ്ങള്‍ ശരിക്കും വിഷമിച്ചു. അവസാനം  കൂട്ടത്തിലെ കാര്യപ്രാപ്തിയായ ഇന്ത്യന്‍ എംബസി സ്കൂളിലെ അധ്യാപിക നസൂറ ടീച്ചര്‍  വീണ്ടും കൌണ്ടറില്‍ ചെന്നു. അറിയാവുന്ന അറബിയും ഇഗ്ലീഷും  കാച്ചി ടീച്ചര്‍ ടിക്കറ്റ് ശരിയാക്കി  സന്തോഷത്തോടെ പുറത്തു വന്നു.

ഞങ്ങള്‍ ബസ്സില്‍  കയറിഷിപ്പിനെ ലക്ഷ്യമാക്കി  പോര്‍ട്ടിലേക്ക് നീങ്ങി. ഇടക്കൊരു ചെക്കിംഗ്, ഷിപ്പിനുള്ള ബസ്‌ പാസും ഞങ്ങളുടെ  ടിക്കറ്റും പരിശോധിച്ച്  കടത്തി വിട്ടു. ഞങ്ങള്‍ ബസില്‍ നിന്നിറങ്ങി സെക്യൂരിറ്റി ചെക്കിംഗ്   കഴിഞ്ഞു  ‍ഷിപ്പില്‍  സീറ്റ്   പിടിച്ചു. ഷിപ്പിലെ  മുന്‍   ഭാഗത്തെ   സീറ്റെല്ലാം നൂറുശതമാനം  സ്ത്രീകള്‍ക്കായി    സംവരണം ചെയ്തിരിക്കുന്നു.   സ്ത്രീ സംവരണം  കണ്ടുപിടിച്ച മഹാന്മാരെ മനസ്സാ ‍ എതിര്‍ത്തുകൊണ്ടു   പുരുഷന്മാര്‍ ഷിപ്പിലെ ബാക്ക് സീറ്റില്‍ സ്ഥാനം പിടിച്ചു. ഞങ്ങളുടെ  ബസ്സ്‌  ഷിപ്പിലെ വാഹന പാര്‍കിങ്ങ്ല്‍  പാര്‍ക്ക് ചെയ്തു.


പുതിയ ഷിപ്പ്, കൃത്യം ഒരു മണിക്കൂര്‍ യാത്ര. വലിയ   ഓളങ്ങളില്ലാതെ  ശാന്തമായ ചെങ്കടല്‍.ഇതൊരു 'റെഡ്-സി'  അല്ല 'ബ്ലൂ-സി' ആണെന്നേ കടല്‍ കണ്ടാല്‍ തോന്നുകയുള്ളൂ.  അറ്റമില്ലാത്ത നീലതടാകം പോലെ പരന്നു കിടക്കുന്ന  ചെങ്കടല്‍ കാഴ്ച അതിമനോഹരമാണ്.     ഫര്‍സാനില്‍     എത്തുന്നതിനു   മുബായി  കടലില്‍ മനോഹരമായ നിരവധി ചെറു ദ്വീപുകള്‍ (Islets)   കണ്ടു. ഞങ്ങള്‍    കടല്‍  കാഴ്ചകള്‍ കണ്ടു ഫര്‍സാന്‍ ദ്വീപില്‍ ഒന്‍പതു മണിയോടെ എത്തി.

 
ബസില്‍ കയറി  ഫര്‍സാന്‍ ടൌണ്‍  ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. മടക്ക ടിക്കറ്റ് ടൌണില്‍‍   നിന്നും അധികം പ്രയാസം കൂടാതെ തരപ്പെടുത്തി ഞങ്ങള്‍   ദ്വീപിലെ  കാഴ്ചകള്‍ ‍കാണാന്‍ നീങ്ങി. ചന്ദ്രനില്‍  ചെന്നാലും മലയാളിയുടെ തട്ടുകടകാണും എന്ന  ചൊല്ലുപോലെ   ദ്വീപില്‍ ടാക്സി ഡ്രൈവര്‍ മാരുടെ വേഷത്തിലും ബഗാല, ബൂഫിയ  ഉടമകളായും മലയാളികളെ കണ്ടു.  
ടൌണില്‍   നിന്നും ഫര്‍സാന്‍ ദ്വീപിലെ മനോഹരമായ ബീച്ചില്‍ ഞങ്ങള്‍ എത്തി.  ഒരു കടല്‍ ആണെന്ന് ഒരിക്കലും തോന്നില്ല.  നല്ലൊരു നീല തടാകം. കപ്പല്‍ യാത്രയെക്കാള്‍  എന്നെ ആകര്‍ഷിച്ചത് നീല കളറില്‍ മുങ്ങിയ ചെങ്കടലിന്റെ ശാന്ത ഘാംഭീര്യമായിരുന്നു. കടലിനു മുകളില്‍ ഒരു വശത്തായി നീണ്ട ഒരു പാലം. പാലത്തിനു ചുവട്ടില്‍  ബസ്സ്‌  പാര്‍ക്ക് ചെയ്തു ഞങ്ങള്‍ കടലില്‍ ഇറങ്ങി.  കുട്ടികളെല്ലാം നന്നായി നീല കടലില്‍ കുളിച്ചു രസിച്ചു.  ഫര്‍സാന്‍ ദ്വീപിലെ കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ രണ്ടു മണിയോടെ പോര്‍ട്ടില്‍ എത്തി.
ടൂറിസത്തിന്റെ അനന്തമായ  സാധ്യതകളുള്ള പ്രകൃതിയുടെ മനോഹാരിതയാല്‍   അനുഗ്രഹീതമായ ഫര്‍സാന്‍ ദ്വീപിനെ വാണിജ്യ വല്‍ക്കരിക്കാതെ,   അതിന്റെ  നീലിമയില്‍  നിലനിര്‍ത്തുന്ന  സൗദി ഭരണകൂടത്തെ നമിച്ചു കൊണ്ടു ഞങ്ങള്‍  കപ്പലില്‍   കയറി. രണ്ടര മണിക്ക് കപ്പല്‍ ജിസാനിലേക്ക് പുറപെട്ടു, നാല് മണിക്ക്  ജിസാനില്‍ എത്തി.


ഭക്ഷണമെല്ലാം കഴിച്ചു ഞങ്ങള്‍ ജിദ്ദയെ ലക്ഷ്യമാക്കി തിരിച്ചു. വിരസമാകുമായിരുന്ന തിരിച്ചു വരവ് 'അണ്‍ഡാ‍ക്ഷരിയുടെ'   ആഴങ്ങളിലേക്ക്  ഊളിയിട്ടു ഞങ്ങള്‍ സരസമാക്കി. അങ്ങെനെ പ്രവാസ ലോകത്തെ മറ്റൊരു പെരുന്നാള്‍ കൂടി പ്രയാസമില്ലാതെ തരണം ചെയ്തു ഞങ്ങള്‍ ജിദ്ദയില്‍ സന്തോഷത്തോടെ മടങ്ങിയെത്തി.

ഈ യാത്രയില്‍ ശ്രദ്ധിക്കേണ്ടതും ങ്ങള്‍ക്ക്   അനുഭവപ്പെട്ടതുമായ   ചില കാര്യങ്ങള്‍ കൂടി:
 •  ഇക്കാമ, പാസ്പോര്‍ട്ട്‌ (ഫാമിലിയുടെതടക്കം) എന്നിവയില്‍ ഏതെങ്കിലും ഒന്നു കരുതണം. 
 •  കഴിയുന്നതും ഫര്‍സാന്‍ ദ്വീപിലേക്കുള്ള  ടിക്കറ്റ് മുന്‍കൂറായി എടുക്കുക, പ്രത്യേകിച്ചും സീസണ്‍ സമയങ്ങളില്‍. ടിക്കറ്റ് കിട്ടിയിലെങ്കില്‍ ഒരിക്കലും സ്പീഡ് ബോട്ടില്‍ ദ്വീപിലേക്ക് യാത്ര തിരിക്കരുത്.  സ്പീഡ് ബോട്ട് അപകടകരമാണ്, പ്രത്യേകിച്ചും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും. 
 • ഫര്‍സാനിന്റെ രമണീയത മതിവരോളം ആസ്വദിക്കാന്‍   ചുരുങ്ങിയത് ഒരു ദിവസമെങ്കിലും   അവിടെ തങ്ങണം.
 •  ദ്വീപില്‍ ടാക്സി കിട്ടുമെങ്കിലും കഴിയുമെങ്കില്‍ നമ്മുടെ വാഹനം തന്നെ കൊണ്ടുപോകുക.
 • 'അണ്‍ഡാ‍ക്ഷരി' ജയിക്കണമെങ്കില്‍ 'വ' അക്ഷരത്തില്‍ തുടങ്ങുന്ന കൂടുതല്‍  പാട്ടുകള്‍ ‍ മനപ്പാഠമാക്കണം!


ദ്വീപിലെ കടലൊഴിഞ്ഞ  ഭാഗങ്ങള്‍27 comments:

 1. കേട്ട് കേള്‍വിയുള്ള ഇവിടെ പോകുക എന്നത് എന്റെയും ഒരാഗ്രഹമാണ്. ഇപ്പ്രാവശ്യം പോകണം എന്ന് കരുതി പക്ഷെ എവിടെയും ഇതിനെക്കുറിച്ച്‌ കേട്ടില്ല,അവസാനം കോര്‍ണിഷില്‍ കപ്പല്‍ യാത്ര നടത്തി!

  ReplyDelete
 2. നല്ല വിവരണം. ഭാവുകങ്ങള്‍.
  (യാത്ര 'വിരസ'മാകരുതെന്നുന്ടെന്കില്‍ അന്താക്ഷരിയുടെ ആവശ്യമില്ല. യാത്രയില്‍ ചര്‍ദ്ദിയുടെ അസ്കിതയുള്ള മൂന്നാല് പേരെ ഒപ്പം കൂട്ടിയാല്‍ മതി.പിന്നെ അന്താക്ഷരിയില്‍ ജയിക്കാന്‍ 'ഋ'എന്ന അക്ഷരമാ നല്ലത്)
  അടുത്ത യാത്ര വൈകിക്കണ്ട

  ReplyDelete
 3. ഒരിക്കല്‍ എനിക്കും പോകണം.

  ReplyDelete
 4. ആഹാ.. യാത്ര വിവരണം നന്നായി... ഇങ്ങനെ ഒരു ട്രിപ്പ് ഉണ്ടായിരുന്നു എങ്കില്‍ ഒന്നു വിവരം അറിയിക്കണ്ടെ മാഷെ,,,,

  ഇഖാമ കൂടെ കരുതുക എന്നത് .. യാത്രയില്‍ മാത്രമല്ല ഇവിടെ പുറത്തിറങ്ങുമ്പോള്‍ എപ്പോഴും കരുതുന്നത് നല്ലതല്ലെ.. ...( എപ്പോള്‍ പുറത്തിറങ്ങിയാലും പാന്‍റിന്‍റെ പോക്കറ്റ് തപ്പുന്ന ഒരു സ്വഭാവം വന്നു ചേര്‍ന്നിട്ടുണ്ട്.. അതു പോലെ കൂടയുള്ളവരോട് ഇഖാമ എടുത്തിട്ടില്ലെ എന്ന ചോദ്യവും .. ഈ സ്വഭാവം നാട്ടില്‍ ചെന്നാലും ആദ്യ കുറച്ച് ദിവസം കൂടെ ഉണ്ടാവും എന്നതാണ് രസകരം )

  ReplyDelete
 5. Shanvas, It is nice place and definitely had enjoy with all our friends, wish i was there.

  I know if you get another chance you will be refusing to go again.

  ReplyDelete
 6. Shanvas, I like your fantastic detailed explaination about al fursan island

  I feel like missing alot of this trip.

  Shanavas, How many gentel man's are with you to Al Furzan,

  But only Nassora teacher fight for the ticket for Jasmi and kids,
  (may be in Al Furzan also impliments a 50% Resevation for ladies)

  i am very sorry to say
  why you and Nazer, Rahim a men living in Jeddah did not do a thing to fight for Jasmi and kids.

  I will wish Nasoora teacher " Trip of the Fursan women"

  ReplyDelete
 7. ഒരിക്കല്‍ പോവണം

  ReplyDelete
 8. perunnal oru prayasamanennu enikku thonnunnilla.......

  ReplyDelete
 9. perunnal oru prayasamanennu enikku thonnunnilla.......

  ReplyDelete
 10. ജിസാന്‍ യാത്ര നന്നായി എഴുതി. വിവരണങ്ങള്‍ ഇനിയും പുതുതായി അവിടെ പോകുന്നവര്‍ക്ക്‌ ഉപകാരപ്പെടുന്ന വിധത്തില്‍ അവതരിപ്പിച്ചത്‌ കൂടുതല്‍ ശ്രദ്ധേയം. ചിത്രങ്ങള്‍ ഒന്നുകൂടി വലുതാക്കാംആയിരുന്നു എന്ന ഒരു തോന്നല്‍ എനിക്കുണ്ടായി.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 11. "ഫര്‍സാന്‍ ദ്വീപിലെ അത്ഭുത കാഴ്ചകള്‍"
  ഉപകാരപ്രദമായ യാത്രാവിവരണം..വൈവിദ്ധ്യമായ കുറേ പ്രദേശങ്ങള്‍ കൊണ്ട് സമ്പന്നമാണ് സൌദി അറേബ്യയയെന്നു
  ഇതു പോലുള്ള ബ്ലോഗില്‍ നിന്നാണ് മനസ്സിലാകുന്നത്..വിശദാംശങ്ങളോടെയുള്ള ഇത്തരം യാത്രാക്കുറിപ്പുകള്‍
  ഇനിയും പ്രതീക്ഷിക്കുന്നു..നന്ദി..

  ReplyDelete
 12. ഷംസു, ഹംസ: അടുത്ത തവണ എന്തായാലും വിളിക്കാം. ഇതൊരു പെട്ടെന്നുള്ള ട്രിപ്പ്‌ ആയിരുന്നെ. മുന്‍കൂട്ടി പ്ലാന്‍ ചെയ്തിരുന്നില്ല..പിന്നെ, ഇഖാമയുടെ കാര്യം നിങ്ങള്‍ പറഞ്ഞത് തന്നെ.. നാട്ടിലെത്തിയാലും ഒന്ന് തപ്പിയെങ്കിലും നോക്കാത്തവര്‍ ചുരുക്കം.

  അലി, ഫയിസു: ഒരിക്കലെങ്കിലും പോകണം....

  ഇസ്മയില്‍: ഞങ്ങള്‍ അന്താക്ഷരിയില്‍ മുട്ടിയത്‌ 'വ' യില്‍ ആയിരുന്നു. ശ്രീമതികള്‍ കൂടെയുണ്ടാകുബോള്‍ ചര്‍ദ്ദിയുടെ കാര്യം പറയണ്ടല്ലോ..ഭാഗ്യത്തിന് ഞങ്ങള്‍ ഇത്തവണ രക്ഷപെട്ടു.

  ReplyDelete
 13. ഹുസൈന്‍ : താങ്കള്‍ തിരഞ്ഞെടുത്ത പോലെ ഞങ്ങള്‍ നസ്സൂര ടീച്ചറെ ട്രിപ്പ്‌ ഓഫ് ദി വുമണ്‍ ആയി തിരഞ്നെടുത്തിട്ടുണ്ട്. സ്ത്രീകളുടെ ഭാഗത്ത്‌ തിരക്ക് കുറവായതിനാലാണ് ടിക്കറ്റ് എടുക്കാന്‍ അവരെ ഏല്‍പ്പിച്ചത്.

  ReplyDelete
 14. ഷംസു അണ്ണന്‍ : നാട്ടിലെ കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഗള്‍ഫിലെ പെരുന്നാള്‍ പ്രയാസം തന്നെയാണ്. അണ്ണന് ഇതെല്ലം ഒരു പക്ഷെ ഈസിയായിരിക്കും. എങ്ങനെയായാലും അണ്ണന്റെ കമന്റ്‌ എന്നെ ചിരിപ്പിച്ചു.

  ReplyDelete
 15. രാംജി സാബ്: താങ്കളുടെ അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. ഞാന്‍ ഒരു പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയതാ....എവിടെ വരും എത്തുമെന്നറിയില്ല....ഫോട്ടോയുടെ കാര്യം ശ്രദ്ധിക്കാം..

  മുനീര്‍: സൗദിയിലും ഒരു പാട് സ്ഥലങ്ങള്‍ കാണാനുണ്ട്. പക്ഷെ കണ്ടെത്താനും എത്തിപെടാനും കുറച്ചു പ്രയാസമാണെന്ന് മാത്രം. ചരിത്രങ്ങള്‍ ഉറങ്ങുന്നവ വേറെയും.

  ReplyDelete
 16. ജിദ്ദയില്‍ ഉണ്ടായിരുന്നപ്പോള്‍ പോകണമെന്ന് എപ്പോഴും പറഞ്ഞു കൊണ്ടിരുന്ന സ്ഥലം.പോയതോ..മറ്റു പലയിടത്തേക്കും.

  ഇനി വെക്കേഷന് വരുമ്പോള്‍ പോകണം.
  അപ്പോഴേക്കും വ-യില്‍ തുടങ്ങുന്ന പാട്ടുകള്‍ പഠിച്ചു തുടങ്ങട്ടെ.

  ReplyDelete
 17. വ-എന്ന് പറഞ്ഞപ്പോഴേക്കും ഒരു ഏ-
  ഇതാ ഞാനറിയാതെ കമന്‍റിനു താഴെ ചാടി വീണിരിക്കുന്നു..

  ReplyDelete
 18. കാഴ്ചകൾ കണ്ടു.വിവരണങ്ങൾ വായിച്ചു .നന്നായിരുക്കുന്നു

  ReplyDelete
 19. ജിദ്ദയില്‍ നിന്നും ജിസാനിലേക്ക് ഇത് വരെ പോയിട്ടില്ല..ഫുര്സാന്‍ ദീപിലേക്കും...ഷാനവാസിന്റെ കുറിപ്പ് വായിച്ചപ്പോള്‍ ഭാര്യയും പറഞ്ഞു, അവളുടെ കുടുംബക്കാര്‍ അവിടെ ഉണ്ട്..നമ്മക്കും പോകണം അവിടെ...യാത്ര വിവരണം നന്നായി...

  ReplyDelete
 20. നല്ല വിവരണം
  വായിച്ചപ്പോള്‍ പോകാന്‍ തോന്നുന്നു !

  ReplyDelete
 21. athbuthangalude cheppu thurannathu pole...... manoharam..... aashamskal....

  ReplyDelete
 22. ഭൂമിശാസ്ത്രം. വിവരണം കലക്കി

  ReplyDelete
 23. This comment has been removed by the author.

  ReplyDelete
 24. നല്ല വിവരണം...

  ReplyDelete
 25. Expravasini, Salim, Jaya, Haina, Anju, Ramanika, Jasmi,

  വന്നതിനും, അഭിപ്രായങ്ങള്‍ക്കും നന്ദി..ഓഫ്‌ സീസണില്‍ ഒരിക്കല്‍ പോകുക.

  ReplyDelete
 26. യാത്രകള്‍... ഒരിക്കലും തീരാത്ത യാത്രകള്‍.. അതെന്റെയും മോഹമാണ്..

  നല്ല വിവരണം.. നല്ല ചിത്രങ്ങള്‍..

  ReplyDelete
 27. ഈ വരുന്ന വ്യാഴം ഫര്സാനിലേക്ക് യാത്ര പോകാനിരിക്കെ അത് സംബന്ധമായ വല്ല വിവരങ്ങളും ഉണ്ടോ എന്ന് തപ്പുന്നതിനിടയിലാണ് ഈ പോസ്റ്റ്‌ കണ്ടത്..നന്ദി..ബാക്കി ഞങ്ങൾ പോയി വന്നിട്ട് പറയാം..

  ReplyDelete

നിങ്ങളുടെ അഭിപ്രായം