ഡിസംബർ പത്ത്
മനുഷ്യാവകാശ ദിനം
പരതുന്നു നാട്ടിലാകെ
പൂർവികരെ
സ്വത്വം തേടിയലയുന്നു
ജനം തെരുവിൽ
മതമെന്ന മതിൽ കെട്ടി
തരം തിരിച്ചവർക്കറിയില്ല
എൻ സ്വത്വത്തെക്കാൾ
വലുതാണെനിക്കീ ഭൂമി
വെള്ളക്കാരോടുമുട്ടി
ചോരവാർന്നൊരു
തെരുവിലാണെങ്കിലും
ഭീതിയില്ലാതൊന്നു
തല ചായ്ച്ചുറങ്ങാൻ
വേണമൊരിടമെനിക്കും
ജനിച്ചു വീണൊരിടം
മരിച്ചു വീഴാൻ
കൊതിക്കും മനസ്സിൻ
ചാപല്യമോർത്തു
ചിരിക്കും പൗരത്വമെ ...
നിനക്ക് നമോവാകം!!
========================
December 9, 2019: രാജ്യത്തെ മതേതരത്വത്തെ നോക്കി കുത്തിയാക്കുന്ന വ്യക്തമായ അജൻഡയോടു കൂടി പൗരത്വ ബിൽ ലോകസഭ പാസ്സാക്കി.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം