അവൾ
കരഞ്ഞില്ല
പിടഞ്ഞില്ല
നില വിളിച്ചില്ല
അറിയാം
ഇതാണെൻ വിധി
ഞെട്ടറ്റു പോയൊരു
നീതി ബോധത്തിനാൽ
ചുട്ടു ചാമ്പലാവാൻ
വിധിക്കപ്പെട്ടവൾ
ആരുമില്ല, ചൊല്ലാൻ
"മാനിഷാദ"
വീഴുന്നു
കണ്ണീർ മഴ
മാനത്തുനിന്നും
അടുത്തയിരയും
വള കിലുക്കം നിലച്ചു
മാനത്തിനായി
ചുട്ടെരിക്കപ്പെടുമ്പോൾ
തുരുമ്പിച്ചൊരു നീതിബോധത്തെ
ചുട്ടെരിക്കാനാരുമില്ലെന്നറിഞ്ഞവൾ
വീഴ്ത്തുന്നു കണ്ണീർ മാനത്തുനിന്നും
====================================
Nov 30, 2019: ഹൈദരാബാദ് വെറ്റിനറി ഡോക്ടറെ കൂട്ട ബലാൽസംഘം ചെയ്തു കത്തിച്ചു കളഞ്ഞു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം