രാവേറെ ചെന്നു
അശാന്തമായാത്മാവുറക്കം
വരാതെഴുന്നേറ്റു
വീണ്ടുമൊരു വിഭജനം
തെരുവുകൾ കത്തുന്നു
വെടിയൊച്ചകൾക്കിടയിൽ
ജീവനായി കേഴുന്നു കുട്ടികൾ
നെറ്റിയിലെ തഴമ്പു കൊണ്ട്
ഇന്ത്യാ ഗേറ്റിലൊന്നു തടവണം
കാടു മൂടിയ പള്ളി തൊടിയിൽ
കാവലാളാവാതെ ആത്മാവിറങ്ങി
പക്ഷെ....
ഇന്ത്യാ ഗേറ്റിനു ചുറ്റിലും
ദിനോസറുകളട്ടഹാസം മുഴക്കുന്നു
ആത്മാവ് നേരെയോടി
ഗാന്ധിയെ കാണാൻ
പക്ഷെ.....
ഗാന്ധിയെ വീണ്ടും വധിച്ചു
നൃത്തമാടുന്നു ചുറ്റിലും
അഭിനവ ഗോദ്സെമാർ
മടങ്ങാമിനി
കല്ലറയിലേക്കു തന്നെ
പൗരത്വം തേടി
പള്ളിക്കാട്ടിൽ വരുന്നിടം
വരേക്കെങ്കിലും
ഉറങ്ങാം അശാന്തമായി
പക്ഷെ
മരിച്ചു കൊണ്ടിരിക്കുന്നു
എന്റെ ഇന്ത്യ, സ്വപ്നങ്ങളിലെ ഇന്ത്യ...
ഇന്ത്യ ഇങ്ങനെ തന്നേ തുടരും.
ReplyDelete