Sunday, February 13, 2011

വാലന്‍ന്റൈന്‍ ഡേയും, സൂറാബിയും പിന്നെ ഞാനുംപടച്ചോനെ, നാളെ ഫെബ്രുവരി പതിന്നാലാണ്.  ഈ ഹലാക്കിന്റെ അവിലും കഞ്ഞി  കണ്ടുപിടിച്ച ഹറാം പിറന്നോരെ നേരിട്ടൊന്നു കിട്ടിയിരുന്നെങ്കില്‍. ‍ ഇന്ന് ഓഫീസില്‍ ഇരുന്നിട്ടൊരു ഇരിക്കപൊറുതിയില്ല. ചാറ്റാനും ചീറ്റാനും വയ്യ. ഇതൊന്നു പോസ്റ്റാന്‍ എങ്കിലും കഴിഞ്ഞാല്‍ മതിയായിരുന്നു.

ഫെബ്രുവരി പതിന്നാല്‌, ഇങ്ങള് കരുതുംപോലെ നമ്മക്കും എന്‍റെ കെട്ടിയോള് പട്ടിക്കാട്ടുക്കാരത്തി  സൂറാബിക്കും അത് വാലന്‍ന്റൈന്‍    ഡേ മാത്രമല്ല. സൂറാബിനെ എന്‍റെ തലയില് കെട്ടി വെച്ചതിന്റെ വാര്‍ഷികം കൂടിയാണ്.   സൂറാബിക്കും, ഓളെ ബാപ്പാക്കും ഫെബ്രുവരി പതിന്നാല്‌  ആഘോഷമാണ്.  എനിക്കും, ബാല്‍ താക്കര്‍ക്കും ഇതൊന്നും പിടിക്കൂല.  കൊല്ലങ്ങളായി ഞാനും താക്കറെയും   ഫെബ്രുവരി പതിന്നാലൊരു  കരിദിനമാക്കി  കൊണ്ടാടുകയാണ് പതിവ്. 

കഴിഞ്ഞ ഫെബ്രുവരി പതിന്നാലിനു സൂറാബിക്ക്   കൊടുത്ത സമ്മാനം ഓള്‍ക്ക്  അത്ര രസിച്ചിട്ടില്ല.  അന്ന് ഞാന്‍ ഓളെ ഒരു പാക്കറ്റ് ഗ്യാലക്സി  ചോക്ലേറ്റില്‍   തള്ളിടാന്‍ നോക്കിയെങ്കിലും ഏശിയില്ല. ചോക്ലേറ്റ് വാങ്ങി ഓളെ കാണാതെ  അത് പാത്തു വെച്ച്, ഞാന്‍ ഷട്ടില്‍ കളിക്കാന്‍ പോയി. മടങ്ങി വന്നപ്പോള്‍ തന്നെ മനസ്സിലായി സൂറാബി ശരിയല്ല എന്ന്,  ഓള്‍ക്ക് കരുതിയ ഗിഫ്റ്റ് കുട്ടിയാള്   തിന്നു  കുരുവാക്കിയിരിക്കുന്നു.  ഓളെ കോടിയ മൂന്ത ഒന്ന്  നന്നാക്കാന്‍  പതിനെട്ടു അടവും പയറ്റി. പിന്നെ സൂറാബിക്ക് ഈ മുട്ടായി ഗിഫ്റ്റ് ഒന്നും പോര.  വാലന്‍ന്റൈന്‍ ഡേയും വിവാഹ വാര്‍ഷികവും  ഒരുമിച്ചായത് കൊണ്ടു   ഓള്‍ക്ക് രണ്ടു ഗിഫ്റ്റ്  വേണം എന്നാ ഓളെ വിചാരം. നേരം വെളുത്തു ചങ്ങന്‍  കോഴികള്‍   കൂവുന്നതിനു മുമ്പ്  ഫോണിലൂടെ ചില പിടക്കോഴികള്‍ കൂവാന്‍ തുടങ്ങും.  ഗിഫ്റ്റ് എന്തു കിട്ടിയെടീ എന്നും ചോദിച്ചു മേനി പറയാനും നമീമത്തു പറയാനും.   മജ്ജത്തു കട്ടില്‍മേല്‍  മൂക്കില് പഞ്ഞി വെച്ചു   പോകുമ്പോളായാലും  മേനി പറയാന്‍   ഇക്കൂട്ടര്‍ക്ക് ഗിഫ്റ്റ് വേണ്ടി വരും. ഓളെ  ഏട്ടത്തി ആബിദാക്കും, ഒപ്പം പഠിച്ച ഷഹര്‍ബാനും ഫൌസിക്കും കിട്ടുന്ന ഓരോരോ ഗിഫ്റ്റ് കഥകള്‍ കേട്ടു എനിക്ക് മനം മടുത്തിട്ടുണ്ട്.

ഇത്തവണയെങ്കിലും  ആര്‍ക്കും കിട്ടാത്ത നല്ലൊരു ഗിഫ്റ്റ് സൂറാബിക്ക് കൊടുക്കണം. അതുകൊണ്ടു  സകല 'ഫയിസുവിനെയും' മനസ്സില്‍ ധ്യാനിച്ച്‌ ഇതൊന്നെഴുതാന്‍ തീരുമാനിച്ചത്. ഇതോടു കൂടി ഗിഫ്റ്റിനോടുള്ള  ആക്ക്രാന്തം സൂറാബി നിറുത്തും.  ഞാന്‍ മനസ്സില്‍   ഊറ്റം കൊണ്ടു.

ഒരു ഫെബ്രുവരി പതിന്നാലിനാണ്  എന്റെയും, സൂറാബിന്റെയും കല്ല്യാണം കഴിഞ്ഞത്.  കല്ല്യാണവും, തക്കാരവുമൊക്കെ കേമമായി  കഴിഞ്ഞപ്പളാ    അതിലും വല്യ ഹലാക്ക്‌ വരുന്നത്. ഒരു രാത്രി സൂറാബിന്റെ പട്ടിക്കാട്ടു രാപ്പാര്‍ക്കണം. ഹജ്ജിനു പോകുമ്പോ മീനായിലെ രാപ്പാര്‍ക്കല്‍ തെറ്റിച്ചാലും, കല്ല്യാണം കഴിഞ്ഞാല്‍ കെട്ടിയോളുടെ വീട്ടിലെ രാപ്പാര്‍ക്കല്‍ പള്ളിമുക്കിലെ (പള്ളിമുക്ക് ) എന്‍റെ  നാട്ടുകാര്‍ക്കും സൂറാബിന്റെ പട്ടിക്കാട്ടാര്‍ക്കും  ഫര്‍ളായ (നിര്‍ബന്ധമായ)  കാര്യമാണ്. ലീവില്ലെങ്കിലും പണി പോയാലും ശരി പട്ടിക്കാട്ടു പോയി രാപ്പാര്‍ക്കണമെന്നു   എന്‍റെ ഉമ്മച്ചിയും ശഠിച്ചു.  പോരാത്തതിന്  സൂറാബിന്റെ  ബാപ്പാന്റെ നിക്കാത്ത ഫോണ്‍ വിളിയും. മൂപ്പര് പെന്‍ഷന്‍ പറ്റിയ  DIG.  പോലീസിനെ കാണുമ്പോ തന്നെ മുട്ടു കാലു  കൂട്ടി അടിക്കിണ എനിക്ക് DIGന്നു  കേട്ടാല്‍ പിന്നെ പറയാനുണ്ടോ. (മൂപ്പര് പോലീസ് DIG അല്ല, DIG വകുപ്പ്  വേറെയാണെന്ന്  ഞാന്‍ മനസ്സിലാക്കിയത് ഈ അടുത്ത  കാലത്താണ്).

അവസാനം  സൂറാബി ഓളെ മുഹബ്ബത്ത് മൂത്തു, എനിക്ക് വാങ്ങി   തന്ന ഫുള്‍ കൈ കുപ്പായവും  ജീന്‍സും കുത്തി കയറ്റി എന്‍റെ പള്ളിമുക്കുന്നു പെണ്‍  വീട്ടില് രാപ്പാര്‍ക്കാന്‍  ഞാനും പോയി.   എന്‍റെ ജീവിതത്തിലെ ആദ്യ ഫുള്‍ കൈ കുപ്പായമിടല്‍  കര്‍മ്മം സൂറാബിന്റെ കാര്‍മികത്വത്തില്‍ അന്ന് നടന്നു.  ഓളെ വല്യ പൂതിയായിരുന്നു പുത്യാപ്ല ഫുള്‍ കൈ കുപ്പായമിടുകന്നുള്ളത്.   പോരാത്തതിന് ഓളെ  അഞ്ചു ഏട്ടത്ത്യാളെ മാപ്പ്ളാരും ഫുള്‍ കൈയാ.  ഞാന്‍ അതുവരെ  ഇടാത്ത ഫുള്‍ കൈ കുപ്പായം ഇട്ടു പോണത് കണ്ടു എന്‍റെ പെങ്ങളും അനുജനും, സൂറാബി എന്നെ കുപ്പിലാക്കിന്നു  കരുതി  ചുണ്ടില്‍ കുശു കുശുത്തു.

വൈകുന്നേരം ആറു  മണിയോടെ ഞാനും സൂറാബിയും പട്ടിക്കാട്  എത്തി. പുതിയ മരോനെ സ്വീകരിക്കാന്‍ മുറ്റം നിറച്ചും തുറുപ്പ കണ്ണുകളുമായി  ഒരുപാട്  ആള്‍ക്കാര്‍.  ഒരു നഴ്സറി സ്ക്കൂളിലെ മാതിരി   പത്തു മുപ്പതു    കുട്ടികള്‍ മൂക്ക് ഒലിപ്പിച്ചും ഒലിപ്പിച്ചാതെയും നില്‍ക്കണ്‍ത്    കണ്ടു ഞാന്‍ അന്തം വിട്ടു.   ഈ കുട്ട്യാളു മുഴുവന്‍ ഓളെ  ഏട്ടത്ത്യാളെ കുട്ടികള്‍.   പിന്നെ അമ്മോച്ചന്‍,  ഡോള്‍ബി സൌണ്ട് സിസ്റ്റം ഇന്നും കാത്തു പോരുന്ന അമ്മായിമ്മ, സൂറാബിന്റെ അഞ്ചു ഏട്ടത്ത്യാളും കെട്ടിയോന്മാരും,  പിന്നെ എത്ര എങ്ങിനെയായാലും പോലത്തെ 'ചെറിയ വര്‍ത്താനത്തിനു' മാത്രം  തൊള്ള തൊറക്കെണ ഓളെ നാത്തൂന്‍, കൂടാതെ  പറഞ്ഞത്  മാത്രം  കേള്‍ക്കാതെ പറയാത്തത് മുഴുവന്‍ കേള്‍ക്കുന്ന നബീസതാത്ത.    എല്ലാര്‍ക്കും കൈയും കാലും കൊടുത്ത് ഞാന്‍ ഒരു അരിക്കായി. ഫുള്‍ കൈ കുപ്പായമിട്ടതിന്റെ പൊറുതികേട്‌ വേറെയും.

ജിദ്ദയുടെ  ഉള്ളതും ഇല്ലാത്തതുമായ പോരിഷയും മറ്റും പറഞ്ഞു ഡോള്‍ബി കൊണ്ടു വന്ന കരിക്കിന്‍ വെള്ളം കുടിച്ചു ‍ഞാന്‍  ഒരുവിധം പിടിച്ചു നിന്നു .   രാത്രിയായി, ഭക്ഷണത്തിന്റെ നല്ല മണമുണ്ടെങ്കിലും തിന്നാന്‍ തരാള്ള കൂട്ടല്ല. എന്‍റെ പള്ളന്റെ ഉള്ളുന്നു ഓരോ ഒച്ചയും  വിളിയും തുടങ്ങി.

"മോല്ല്യാര് മദ്രസ്സയിലെ രാത്രി പഠിപ്പിച്ചല് കഴിഞ്ഞ് വന്നിട്ടേ ചോറ് വളംബൂ, അതാ പട്ടിക്കാട്ടുത്തെ നാട്ടു നടപ്പ്,  ഇങ്ങളെ  ഒടുക്കത്തെ ഒരു  ബേജാറു,  മന്‍സ ഒന്ന് സമാധാനിച്ചിന്‍, സൂറാബി പറഞ്ഞു."

ഞാന്‍ കൂട്ടിലിട്ട മെരുകിനെ പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. എന്‍റെ  കൊടല്  കരിയിണ മണം കേട്ടാവണം  മോല്ല്യാര്  രാത്രി പതിനൊന്നു മണിക്ക് ചൂട്ടും കത്തിച്ചു എത്തി.  മൂപ്പരെ ചെവിലെ അത്തറില് മുക്കിയ പഞ്ഞിന്റെ മണം ഏതു അടഞ്ഞ  മൂക്കിന്റെ  പാലവും തൊറപ്പിച്ചും.  മോല്ല്യാര്  വന്നതോടെ എന്‍റെ വെയിറ്റ് ഒക്കെ പോയി. സൂറാബിയും കൂട്ടരും ഭക്ഷണം എടുത്തു വെച്ചു.      നല്ല മട്ടന്‍ ബിരിയാണിയും ചിക്കന്‍ പൊരിച്ചതും.  ഉള്ള കോഴി കൊറക്  പൊരിച്ചത് മോല്ല്യാര്‍ക്ക്‌ കൊടുത്ത് അമോച്ചന്‍ ഭവ്യത കാട്ടി. ഭക്ഷണം കഴിഞ്ഞ് മോല്ല്യാര്  മൂപ്പരുടെ ജനറല്‍നോളട്ജിന്റെ   കിത്താബും കെട്ടഴിച്ചു,  ദുനിയാവിലും ആഹറത്തിലുള്ള സകലതും  എന്നെ പഠിപ്പിച്ചാന്‍  നോക്കി. രാത്രി പന്ത്രണ്ടരയോടെ മോല്ല്യാര്   എന്നെ കെട്ടി പിടിച്ചു മൂപ്പരെ താടിമലുള്ള   സുഗന്ധം കൂടി എനിക്ക് പകര്‍ന്നു തന്നു  സ്ഥലം കാലിയാക്കി.   സൂറാബിനെക്കാള്‍ ഹലാക്ക്‌ ഈ  മോല്ല്യാരാണെന്ന്  ഞാന്‍ മനസ്സിലാക്കി.  

എനിക്ക് എന്‍റെ പള്ളിമുക്കുക്ക് തിരിച്ചു പോകാന്‍ പൂതിയായി.  സൂറാബിനോട് വീട്ടിലേക്കു പോയാലോ എന്ന ചോദ്യം  അമോച്ചന്റെ  നോട്ടം കണ്ടു ഞാന്‍ ഉള്ളിലേക്ക്  തന്നെ മുണുങ്ങി.  പരീക്ഷക്ക്‌ പഠിക്കുന്ന കുട്ട്യാളെ പോലെ തിന്നു തീര്‍ത്ത മലയാള മനോരമ തിരിച്ചു മറിച്ചും  വായിക്കാന്‍ തുടങ്ങി.   അമോച്ചന്‍ എന്‍റെ ചുറ്റും  വലം വെച്ചു നടക്കുന്നു. ബഹുമാനം മൂത്തു ഞാന്‍ സോഫയില്‍ നിന്നും എണീറ്റപ്പോള്‍ മൂപ്പര് തന്റെ പണ പെട്ടി  സോഫക്കടിയില്‍ തിരുകി പറഞ്ഞു. കള്ളന്മാരുടെ കാലമാ, ഞാന്‍ ഇവിടെയാ പൈസ പാത്തുവെക്കല്‍.   സൂറാബിന്റെ പോലെ ഓളെ വീട്ടുകാര്‍ക്കും പടച്ചോന്‍ തല നെറച്ച് ബുദ്ധി കൊടുത്തതില്‍ ഞാന്‍ അതിയായി  സന്തോഷിച്ചു.

എന്നാലും കള്ളന്‍ എന്ന് കേട്ടതോടെ ഞാന്‍ കുറേശ്ശെ ‍ പേടിക്കാന്‍ തുടങ്ങി. എന്‍റെ  രാത്രിയിലെ കള്ളനെ പിടുത്തം വളരെ ഫയിമസാണ് താനും. (കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കി യാല്‍  മതി). എന്തായാലും ഞാന്‍ ഉറങ്ങാന്‍ കിടന്നു.  ടോര്‍ച്ചും ഒരു കന്നാസ് വെള്ളവും, പിന്നെ ഒരു സീറോ ബള്‍ബും, ഇത്  മൂന്നുമുണ്ടായാലെ  എന്‍റെ ഉറക്കം മുറുകൂ. സൂറാബി കുടിക്കാന്‍ വെള്ളം മാത്രം കൊണ്ടു വന്നു. ടോര്‍ച്ചും, സീറോ ബള്‍ബുമില്ല. രണ്ടാമത് ടോര്‍ച്ചെടുക്കാന്‍  പോകാന്‍ ഞാന്‍ ഓളെ സമ്മതിച്ചില്ല.  പെണ്ണു വീട്ടുകാര് ഇവനൊരു പേടി തൊണ്ടനാന്നും പറഞ്ഞു കല്ല്യാണം മൊഴി ചൊല്ലിയാലോ.  ആറ്റു നോറ്റുണ്ടായ  കല്ല്യാണമാണ്, എന്‍റെ ഗമ ഇവിടെ കുറക്കാന്‍ പാടില്ല.   ഞാനും സൂറാബിയും  ഉറങ്ങാന്‍ കിടന്നു. ഉറക്കം വരാതെ  തിരിഞ്ഞും മറിഞ്ഞും കിടന്നു ഒരു പരുവത്തിലായി. എവിടെയൊക്കെയോ കള്ളന്മാരുടെ  അശരീരികള്‍ കേട്ട് തുടങ്ങി. റൂമില്‍ സീറോ  ബള്‍ബില്ലാത്തതില്‍ ഞാന്‍ ‍ വിഷമിച്ചു, ബാല്‍ക്കണിയിലെ  ലൈറ്റ് ഓണ്‍ ചെയ്താല്‍  സീറോ ബള്‍ബിന്റെ മാതിരി  ഇരുണ്ട വെളിച്ചം റൂമില്‍ കിട്ടും എന്ന് പറഞ്ഞു സൂറാബി വാതില്‍ തുറന്നു ബാല്‍ക്കണിയിലെ ലൈറ്റ് ഓണ്‍ ചെയ്തു.

 മരോന്റെ  സൗകര്യാര്‍ത്ഥം താന്‍  ഓഫാക്കിയ ലൈറ്റ്   ഏതു ബലാലാ  ഓണാക്കെയ്തു എന്ന് ചോദിച്ചു എന്‍റെ ഡോള്‍ബി അമ്മായിമ്മ വന്നു  ലൈറ്റ് ഓഫ്‌ ചെയ്തു.  എനിക്ക് സത്യം പറയാന്‍ മനസ്സ് വന്നില്ല. സൂറാബി പോയി വീണ്ടും ലൈറ്റ് ഓണ്‍ ചെയ്തു. ആരെയൊക്കെയോ പിരാകി  കൊണ്ടു ഡോള്‍ബി  ഒന്നുകൂടി ലൈറ്റ് ഓഫ്‌ ചെയ്തു എന്നുറപ്പ് വരുത്തി  കിടന്നു. ഉറങ്ങാന്‍ കഴിയാത്ത ഞാന്‍  തന്നെ ഇത്തവണ പോയി വീണ്ടും  ലൈറ്റ് ഓണ്‍  ‍ചെയ്തു വന്നു.  സ്വിച്ച്  കേടാകും എന്നോട് കളിക്കണ്ട ബള്‍ബെ എന്നും പിറ് പിറുത്തു  ഡോള്‍ബിയും, അമോച്ഛനും  കൂടി ബള്‍ബ്‌ തന്നെ ഊരി   കൊണ്ടു പോയി.

എനിക്ക്  ഉര്‍ക്കമില്ലാ രാത്രി സമ്മാനിച്ച്‌ കൊണ്ടു എന്‍റെ ഡോള്‍ബിയും DIG  യും  കൂര്‍ക്കം  വലിച്ചുറങ്ങി. പിറ്റേ ദിവസം ഞാന്‍  മടങ്ങുമ്പോള്‍ അമോച്ചന്‍ ലൈറ്റ്  നന്നാക്കാന്‍ ആളെ തിരഞ്ഞു നടക്കുകയായിരുന്നു.

(എന്റെ സൂറാബിക്കു  ഞാന്‍ ഈ പഴയ ഒരു ഓര്‍മ്മ കുറിപ്പ് മറ്റൊരു ഫെബ്രുവരി പതിന്നാലിന്റെ  വിവാഹ വാര്‍ഷിക സമ്മാനമായി സമര്‍പ്പിക്കുന്നു. ഞാന്‍ പോവുന്നു, താക്കറെയുടെ അടുത്തേയ്ക്ക്, ഒരു കരി ദിനം കൂടി  ഞങ്ങള്‍ക്ക് ആഘോഷിക്കണമല്ലോ) .
=============================================================

69 comments:

 1. കരിദിനം ആഘോഷിക്കാന്‍ ഇപ്പൊ താക്കറയെ തേടി ബോംബെക്ക് പോകേണ്ട...ഒരു ചെറിയ താക്കറെ കര്‍ണാടകത്തില്‍ ഉണ്ടല്ലോ?കഴിഞ്ഞ വാലന്‍റൈന് മൂപ്പര് പറഞ്ഞത് കറങ്ങി നടക്കുന്ന എല്ലാ കമിതാക്കളെയും പിടിച്ചു കെട്ടിച്ചു വിടുമെന്നാ..
  എളയോടാ..സംഗതി ഇഷ്ടമായി..ഈ പട്ടിക്കാടുകാരുടെ ഓരോ കാര്യമേ..

  ReplyDelete
 2. രസികന്‍ പോസ്റ്റ്‌ ..അട്ടുത്ത പോസ്റ്റ്‌ ഇടാന്‍ അവര്‍ നിങ്ങളെ ജീവനോടെ വെചെക്കുമോ? ഉണ്ടെങ്കില്‍ അറിയിക്കണം. :)

  ReplyDelete
 3. ആശംസകള്‍, കരിദിനത്തിനല്ല ,വിവാഹ വാര്‍ഷികത്തിനു.

  ReplyDelete
 4. ഭാര്യ വീട്ടില്‍ വിരുന്നിന് പോയാല്‍ ഇത്രയും പ്രോബ്ലം ഉണ്ടോ ദൈവമേ!!!!!!!

  ReplyDelete
 5. വിവാഹ വാര്‍ഷികത്തിന് ആശംസകള്‍ .....

  ReplyDelete
 6. ആശംസകള്‍.....അപ്പോള്‍ അവര്‍ ബള്‍ബ്‌ ഊരിക്കളഞ്ഞു അല്ലെ?

  ReplyDelete
 7. shaanooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo..~!

  ReplyDelete
 8. അയ്യോ...
  ഞാന്‍ ഒത്തിരി ചിരിച്ചു.
  ഒരു കൊച്ചു വാലന്റൈന്‍സ് ചിന്ത ഞാനും എഴുതിയിട്ടുണ്ട് ട്ടോ ഷാനവാസേ
  :)

  ReplyDelete
 9. രസിപ്പിച്ചു ... വിവാഹ വാര്‍ഷികം (എത്രാമത്തെ ?) ആശംസിക്കുന്നു (പൊളപ്പന്‍ )

  ReplyDelete
 10. വിവാഹവാർഷികാശംസകൾ നേരുന്നു.

  ReplyDelete
 11. അപ്പോള്‍ അതാണല്ലേ കാര്യം. കരിദിനം.
  സൂരാബിക്ക്‌ കൊടുത്ത ഗിഫ്റ്റ്‌ എന്തായാലും നന്നായി.

  പരീക്ഷക്ക്‌ പഠിക്കുന്ന കുട്ട്യാളെ പോലെ തിന്നു തീര്‍ത്ത മലയാള മനോരമ തിരിച്ചു മറിച്ചും വായിക്കാന്‍ തുടങ്ങി.

  ReplyDelete
 12. ഹ.ഹാ..
  നന്നായി ചിരിച്ചൂട്ടാ ഗഡ്യേ...
  അപ്പോ പിന്നെ എല്ലാം പറഞ്ഞ പോലെ
  കരിദിന അല്ല വിവാഹ വാര്‍ഷികാശംസകള്‍...

  ReplyDelete
 13. ഒരു പുതിയ വാര്‍ത്ത ഷാനവാസ് എളയോടന്‍ എന്നബ്ലോഗരുടെ പുതിയ പോസ്റ്റ്‌ വായിച്ചു കൊമ്പന്‍ മൂസ എന്ന വായനക്കാരനെ ചിരിച്ചു ചിരുച്ചു അന്ധരവയവങ്ങള്‍ കോളത്തിപിടിച്ചു ജിദ്ദയിലെ ഒരു ബാലല്യ കാട്ട് ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയി ഇനിമേലാല്‍ ഇതുപോലെ ആളെ ചിരിപ്പിച്ചു കൊല്ലുന്ന പോസ്റ്റ്‌ പോസ്റ്റിയാല്‍ എളയോടനെ പെസ്റ്റാക്കുമെന്നു സൗദി മന്ത്രാലയം വാരത്താകുരിപ്പില്‍ അറിയിച്ചു

  ReplyDelete
 14. ഇനിമേലിൽ ‘ഇത്ത’ ഒരു ഗിഫ്റ്റും ചോദിക്കില്ല. വിവാഹ വാർഷികമെന്ന് കേൾക്കുമ്പോഴെ അവർക്ക് പേടിതുടങ്ങും. ചോദിച്ചതിനുമാത്രം ഇപ്പൊ മതിയായിക്കാണും......

  രസിപ്പിച്ചു....ചിരിപ്പിച്ചു...
  എല്ലാ വിവാഹ വാർഷിക ആശംസകളും നേരുന്നു

  ReplyDelete
 15. :))

  വിവാഹവാര്‍ഷികാശംസകള്‍!

  ReplyDelete
 16. വാര്‍ഷിക സമ്മാനം ഈ പോസ്റ്റില്‍ ഒതുക്കിയോ ? നയാപൈസ ചിലവില്ലാതെ ...

  ReplyDelete
 17. പാവം സൂരാബിക്കിട്ടു താങ്ങാന്‍ തുടങ്ങിയിട്ട് കുറെ നാളായല്ലോ
  എന്തായാലും , വിവാഹ വാര്‍ഷികാശംസകള്‍

  ReplyDelete
 18. This comment has been removed by the author.

  ReplyDelete
 19. annathe oru cheriya orma pank vekkattea..Aaadhya dhivasam thanne bharya veettintea adukkalayil kayariya puthiyaappalaye kurichaayrnu pitteaannathe sthree samsaram...

  ReplyDelete
 20. ഇചിപ്പോ അന്നോടെന്തു പറയണംന്ന് നിശ്ചയില്ല്യ ഇജ്ജ് അന്റ ബീടരെ ജമ്മട മുംബീലിട്ടു ഇങ്ങ പോകയ്ത്യാ ഞമ്മക്ക് പെരുത്തു തന്തോയാവും ..ന്നാലും അന്റെ അമ്മോസന്‍ എങ്ങനെ ഡി ഐ ജി ആയീന്നു കൂടി ഇജ്ജു പറഞ്ഞെര്‍ന്നെങ്കില്‍ പിന്നെ ഈ ബായ്ക്ക് ഞമ്മള്‍ ബരൂലാന്നു അന്നോടാരാ ചൊല്ലി തന്നത് ബലാലെ
  ഇളയോടാ നീ ഒരിക്കലും ഇളയോടന്‍ ആവെണ്ടാവനല്ല നീ മൂത്തോടനാ മൂത്തോടന്‍
  ആനയ്ക്ക് സമയുന്ടെങ്കില്‍ ഇജ്ജോന്നു ഞമ്മട കുടീലും കേരീട്ടു പൊയ്ക്കോ
  ഓലേം കൂട്ടിക്കോ .ഇനി അന്റെ ചങ്ങായി മാരെല്ലരും ബന്നാലും ഒള്ളത് ഞമ്മക്കെല്ലരിക്കും കൂടി ഒരുമിച്ചു കയിക്കാം അങ്ങട്ടുള്ള ബയി ഇതാണ് പെരു ബയി അല്ലാട്ടോ
  http://kunjunnicharitham.blogspot.com/

  ReplyDelete
 21. This comment has been removed by the author.

  ReplyDelete
 22. ഇതെന്തൊരു കഷ്ടമാ എന്‍റെ എളയോടാ....
  അമ്മോഷനേം അമ്മായിയേം നല്ലോണം വാരീട്ടുണ്ടല്ലോ..? ഇത് സൂറാബി സഹിക്കോ/

  ഇച്ച് ബെജ്ജ ഇന്‍റെ കുട്ട്യേ... അന്നെക്കൊണ്ടു ഞമ്മള് തോറ്റുക്ക്ണ്. ഇഞ്ഞും ഇതേ മാരി ബല്ലതും കൊണ്ട് ബെന്നാല്‍ പറഞ്ജീലാന്നു മാണ്ട അന്‍റെ തല മണ്ടക്ക് നോക്കി ഒരു മേട്ടം ബെച്ചു തരും ഞമ്മള്..!! അന്ക്ക് ഞമ്മളെ സരിക്ക് തിരിയൂലാ... അല്ല പിന്നെ, ഹാ...@!!

  കൊള്ളാം,ചിരിച്ചു ചിരിച്ച് ഞാനൊരു പരുവമായി.

  ReplyDelete
 23. സമര്‍പ്പണം നന്നായി

  ReplyDelete
 24. This comment has been removed by the author.

  ReplyDelete
 25. ചിരിച്ചു എന്ന് പറഞ്ഞാല്‍ പോര, ചിരി ചിരിച്ചു. അവസാനം അമ്മോച്ചന്‍ ലൈറ്റ് നന്നാക്കാന്‍ ആളെ തിരഞ്ഞു നടക്കുകയാണല്ലോ. ഡോള്‍ബി ബള്‍ബു ഊരി കൊണ്ട് പോയ ശേഷം അരിശം മൂത്ത പുയാപ്ല ലൈന്‍ തന്നെ കേട് വരുത്തിയെന്നു തോന്നുന്നു. ഏതായാലും ഫുള്‍ കൈ കുപ്പായം ഇനി ഊരണ്ട. അടിപൊളിയായി elayoden.
  ഹാപി വാലന്റൈന്‍സ്‌ ഡേ.

  ReplyDelete
 26. നന്നായി ചിരിപ്പിച്ചു.

  ReplyDelete
 27. അടിപൊളി... പള്ളിമുക്ക് ശരിക്കും ആസ്വദിച്ചു..

  ReplyDelete
 28. ആദ്യായിട്ടാ ഇവിടെ.

  മനോഹരമായ രചന. ശരിക്കും ആസ്വദിച്ചു. മാഷ്ക്കും ബീവിക്കും പ്രണയദിന/ വിവാഹവാർഷിക ആശംസകൾ.

  satheeshharipad.blogspot.com

  ReplyDelete
 29. കലക്കന്‍ ആയി എന്ന് പറയാന്‍ രാവിലെ കഴിഞ്ഞില്ല ..കാരണം ഇതിനൊക്കെ കമെന്റ്റ്‌ ഇടുമ്പോള്‍ മലയാളത്തില്‍ തന്നെ ഇടണം അല്ലെങ്കില്‍ ഒരു ഉഷാര്‍ കിട്ടൂല ..കടയിലെ കമ്പുടരില്‍ മലയാളം ഇല്ല ...ഇപ്പൊ ഒന്നും കൂടി വായിച്ചു ചിരിച്ചു ...കൊമ്പന്റെ കമെന്റും കലക്കി .......!

  ReplyDelete
 30. ഒരുപാടൊരുപാട് വാര്‍ഷികങ്ങള്‍ സന്തോഷപൂര്‍വ്വം ആഘോഷിക്കാന്‍ കഴിയട്ടെ..
  പാവം സൂറാബി..
  ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് ഗിഫ്റ്റ് ഒരു വീക്ക്‌നെസ്സാ കേട്ടോ..
  അത് എത്ര ചെറുതായാലും സാരമില്ല.
  പിന്നെ,valentines ഡേ കാര്യത്തില്‍ ഞാന്‍ ഷാനവാസിന്റൊപ്പം..

  ReplyDelete
 31. ഹഹ ഹ ആഹ് അഹ ഹ
  നല്ല അവതരണം
  വയനക്കിടയില്‍ കുറേ ചിരിച്ചു
  >>> ഡോള്ബിയും, അമോച്ഛനും കൂടി ബള്ബ് തന്നെ ഊരി കൊണ്ടു പോയി.<<< ഇതെത്തിയപ്പോ പൊട്ടിച്ചിരിച്ചു.

  എഴുത്ത് നന്നായി ഇഷ്ട്ടപെട്ടു.

  നിനക്കും പെണ്ണിനും പ്രണയദിന/വിവാഹദിനശംസകള്‍... :)

  ReplyDelete
 32. വായനക്കിടയില്‍ ഒരുപാട് ചിരിപ്പിച്ചു. അയ്യോ പാവം കമന്റില്‍ ഒരു അടി വര..

  ReplyDelete
 33. ഷാന്‍ ...പാവം സൂറാബി....എന്തായാലും നനാച്ചി ചിരിച്ചു കേട്ടോ ...

  പ്രണയദിനാശംസകള്‍ കൂടാതെ വിവാഹവാര്‍ഷികാശംസകള്‍ .....
  സമയ പരിമിധി കാരണം എല്ലാ ബ്ലോഗും വായിക്കാന്‍ കഴിയുന്നില്ല...

  ReplyDelete
 34. Ee post vayich wife thirich enth gift thannu? Options: adi, idi, vettu, kuth.. Entayalum kollam. Happy wedding anniversary

  ReplyDelete
 35. ആശംസകള്‍,

  എന്റെവകയും ഉണ്ടേ ഒരു വാലന്റെ ആശംസ....
  ഒന്ന് പോയി കാണുക....
  http://leelamchandran.blogspot.com/ . ...

  ReplyDelete
 36. നന്നായിട്ടുണ്ട്. നാടന്‍ പദങ്ങള്‍ക്കും അറബി പദങ്ങള്‍ക്കും താഴെ എവിടെയെങ്കിലും അര്‍ഥം കൊടുക്കാമായിരുന്നു.

  ആശംസകള്‍.

  ReplyDelete
 37. Wish you many many happy returns of the day

  ReplyDelete
 38. ippolaa kande....gollam gallam piduthakaranaa alle?

  ReplyDelete
 39. ഉള്ളതും ഇല്ലാത്തതുമായ ജിദ്ധാ പോരിഷ, മോല്യാരെ ചൌട്ടിലെപഞ്ഞി,കുപ്പായത്തിലാക്കിയ കഥനന്നായി ആസ്വദിച്ചു.
  സൂറാബിക്കൊപ്പം നൂറായുസ്സ് നേരുന്നു.

  ReplyDelete
 40. മിക്കവാറും ഇളയോടെന്റെ അവസാനം സുറാബിയുടെ കൈകൊണ്ടയിരിക്കും!! അത്തരത്തിലുള്ള സമ്മാനമല്ലേ കൊടുത്തത്....

  നാടന്‍ ഭാഷ കലക്കി..ആശംസകള്‍....

  ReplyDelete
 41. വിവാഹ വാര്‍ഷികത്തിന് ആശംസകള്‍ ...

  :-)

  ReplyDelete
 42. രസിച്ചു വായിച്ചു.... തിരിച്ചും. ഗ്രാമ്യഭാഷയും രസകരമായ കഥാപാത്രങ്ങളും,സംഭവങ്ങളും, വർത്തമാനങ്ങളുമായി ഒരു നല്ല കുറിപ്പ്. “സൂറാബിനെക്കാള്‍ ഹലാക്ക്‌ ഈ മോല്ല്യാരാണെന്ന് ഞാന്‍ മനസ്സിലാക്കി“...ഈ പോസ്റ്റ് വായിക്കുന്നുവെങ്കിൽ, സൂറാബി മോല്ല്യേരെ പിന്നിലാക്കും... ആശംസകൾ

  ReplyDelete
 43. സംഭവം രസിച്ചൂ മച്ചൂ ...വിവാഹ വാര്‍ഷീക ആശംസകള്‍ ..

  ReplyDelete
 44. വിവാഹ വാര്‍ഷികം ചിരിപ്പിച്ചും (വായനക്കാരെ )കരയിച്ചും (പറയേണ്ടല്ലോ )
  അങ്ങനെ ജോര്‍ ആക്കി അല്ലെ ? :)

  ReplyDelete
 45. ഹഹ ഇഷ്ട്ടായി നാട്ടില്‍ ചെല്ലുമ്പോ അമ്മോഷനും അമ്മായിമ്മയും പെരുമാറുമ്പോള്‍ വിളിച്ചു കൂവല്ലെ
  സൂറാബി നല്ലവളാ എനിക്കറിയാം. അതിനെ കൊട്ടണ്ട സമ്മാനം കൊടുക്കാനുള്ള പിശുക്ക് അതാണ്‌ കാര്യം
  ഏതായാലും പോസ്റ്റ്‌ രസിച്ചു അവസാനം ഒരു വാക്ക് പേടിത്തോണ്ടാനാണ് അല്ലെ അയ്യേ മോഷം പറയിപ്പിച്ചു

  ReplyDelete
 46. സൂറാബിയുടെ സൈഡ് ന്നു നോക്കുമ്പോള്‍ കരി ദിനം തന്നെയാണ് , കരിദിന ആശംസകള്‍

  ReplyDelete
 47. അല്ല കോയ ഇങ്ങളിതെന്തു പണിയാ കാണിച്ചെ അമ്മായി അമ്മയെയും അമ്മായി അപ്പനേം ഇങ്ങനെ കളിയാക്കമോ മൊല്ലാക്ക ബന്നപ്പോ ഇങ്ങളെ ബെല പോയി അല്ലെ.. സൂറാബിക്ക് അന്നു മുതൽ കരിദിനം തന്നെയാ അമ്മായി അപ്പനെ ഇങ്ങനെ പേടിക്കുന്ന മരുമോനോ അയ്യെ ഇങ്ങളൊക്കെ എന്തിനാ ആണാണെന്നും പറഞ്ഞ് ഫുൾകൈ കുപ്പായോം ഇട്ടു നടക്കുണത് ..പേടിത്തൊണ്ടൻ സൂറാബിയുടെ ഒരു യോഗം.. തലേ വരച്ച വര തൂത്താൽ പോകില്ലല്ലോ .. കുറെ ചിരിച്ചു .. വളരെ നല്ല പോസ്റ്റ് ..അഭിനന്ദനങ്ങൾ..

  ReplyDelete
 48. നന്നായി എഴുതി...ഒത്തിരി ചിരിപ്പിച്ചു...

  ReplyDelete
 49. അനുഭവം തന്നെ നര്‍മ്മത്തിന്റെ മേമ്പൊടിയിലാണല്ലോ
  അവതരിപ്പിച്ചിരിക്കുന്നത്..നാടന്‍ ഭാഷയിലൂടെ ചിരിയുടെ
  മാലപ്പടക്കങ്ങള്‍ക്ക് തിരി കൊളുത്തി..വാലന്റൈന്‍സ് ഡേ
  വിവാഹവാര്‍ഷികാഘോഷം നടത്താന്‍ പറ്റുന്നത് നല്ല കാര്യം
  തന്നെ...എന്റെ ആശംസ്കള്‍..

  ReplyDelete
 50. നന്നായിരിക്കുന്നു........ഞാന്‍ ഒത്തിരി ചിരിച്ചു.....
  ഇനിയും തുടരുക......ആശംസകള്‍......

  ReplyDelete
 51. പാവം സൂറാബി..എനിക്ക് വായിച്ചെടുക്കാന്‍
  ഇത്തിരി ബുദ്ധിമുട്ടേണ്ടി വന്നു ..എന്നാലും
  വായിച്ചെടുത്തു. അടി പൊളി ..എന്‍റെ
  പ്രിയതമ സൂരബിയുടെ അഡ്രസ്‌ ചോദിച്ചു.പാവം
  ഭാര്യമാര്‍ എന്നൊരു സംഘടന തുടങ്ങണം അത്രേ..
  അവരെ എഴുതി കൊല്ലുന്ന എന്നോടും താങ്ങളോടും
  ഒക്കെ പ്രതികാരം ചെയ്യാന്‍..കലക്കി കേട്ടോ..വിവാഹ
  വാര്‍ഷിക ആശംസകള്‍...

  ReplyDelete
 52. കിടിലന്‍ വെടികെട്ടു തന്നെ...ന്റമ്മോooooooooo ...ചിരിയുടെ മാലപ്പടക്കം തന്നെ ..എല്ലാ കഥാപാത്രങ്ങളെയും ഞമ്മക്ക് അറീണതു കൊണ്ട് ഓലെയോക്കെ "മോന്ത ഭാവങ്ങള്‍" പ്രത്യേകിച്ച് ഇങ്ങളുടെ പെങ്ങളുടെയും അന്ജന്റെയും പിറ് പിരുക്കലും ഒക്കെ ശരിക്ക് ആസ്വദിച്ചു ..പാവം സൂറാബി ...അല്ല ഷാനവാസ്ക്കക്ക് കരിദിനം കൈഞ്ഞിട്ടു കൈയിനും കാലിനും ഒന്നും കൊയപ്പം ഇല്ലല്ലോ ?സൂറാബി പട്ടികാട്ടെ ബ്ലാക്ക്‌ ബെല്‍റ്റ്‌ ആണെന്ന് കേട്ടിട്ടുണ്ടേ ...ഹ ഹ ഹ ..കലക്കി ട്ടോ...

  ReplyDelete
 53. This comment has been removed by the author.

  ReplyDelete
 54. എഴുത്ത് ഇഷ്ടപെട്ടു.
  ആശംസകള്‍... :)

  ReplyDelete
 55. ഇപ്പഴാ കണ്ടത്.
  ഞാന്‍ ഫോളോ ചെയ്തില്ലാന്നും ഇപ്പഴാ അറിഞ്ഞേ..
  കരിദിനമായി ആഘോഷിക്കാന്‍ ഞാനുമുണ്ട് കൂടെ.
  സമ്മാനം കൊടുത്തില്ലെങ്കിലും പാവം സൂറാബിനീം ബാപ്പാനീം ഉമ്മാനീം ഇങ്ങനെ കളിയാകാണ്ടായ്നു.
  രസിപ്പിച്ചു,,ചിരിപ്പിച്ചു.

  ReplyDelete
 56. പാവം ആ പെമ്പര്‍ന്നോക്ക് ഒരു സമ്മാനം ചോദിക്കാനും വയ്യ...മിണ്ടിയാല്‍ ബ്ലോഗാകും

  ReplyDelete
 57. http://kl25borderpost.blogspot.com/2011/12/blog-post_7956.html

  ഞങ്ങള്‍ നിങ്ങള്‍ക്കായി വളരെ ഉപകരപ്രധംയുള്ള പോസ്റ്റുമായി തികച്ചും രേസിപ്പിക്കുന്ന,ചിന്തിപ്പിക്കുന്ന പോസ്ടുകലുംയി എന്നും വരും.....സന്ദര്‍ശിക്കുക...ഇത് നിങ്ങളുടെ ബ്ലോഗ്‌.....നിങ്ങളുടെ സ്വന്തം ബ്ലോഗ്‌...................

  ReplyDelete
 58. ഞമ്മളും എഴുതി വാലന്‍റെയിനെപ്പറ്റി. ഒന്ന് വായിച്ചിട്ട് പോണേ..

  ReplyDelete
 59. അതെന്താ DIG??
  ഡോള്ബിയും DIGയും കലക്കി...

  ReplyDelete
 60. ഇങ്ങളെ ഈ പോസ്റ്റ്‌ കാരണം ഞമ്മളും ഒരു സ്കോപ്പുകാരനായി.. അതെങ്ങനെയെന്നറിയാന്‍ ആകാംക്ഷയായോ?? എന്നാല്‍ ഇവിടെ ചവിട്ടി എന്‍റെ ബ്ലോഗിലേക്ക് ചാടൂ...

  ReplyDelete
  Replies
  1. സ്കോപ് അല്ല സ്കൂപ്പ്

   Delete
 61. ഡായ് നാളെയാണ് ആ കരിദിനം ...ഒരു മൂന്നാം പ്രണയ പോസ്റ്റ്‌ ചൂടോടെ പോരട്ടെ :)

  ReplyDelete

നിങ്ങളുടെ അഭിപ്രായം