കറുപ്പായിരുന്നു
തൊലിയും, തലയും
കറുത്തിരുണ്ടൊരു
കാപ്പിരി
ശ്വാസം നിലക്കുവോളം
കെഞ്ചി കേണയാൾ
"ഒരിറ്റു ശ്വാസം
ഒരിറ്റു വെള്ളം"
പക്ഷെ.....
നിശ്വാസം പോലും
കറുപ്പെന്നറിഞ്ഞു
കണ്ണും കാതുമടച്ചു
വർണ്ണ വെറിയന്മാർ
ആസ്വാദിച്ചാർമാദിച്ചു
ശവക്കല്ലറ പണിതു
കണ്ണേ, കാതെ മടങ്ങാം
ഇരുൾ മൂടും ലോകത്ത്
ശ്വാസം നിലക്കൊന്നൊരാർത്ത-
നാദത്താൽ നെഞ്ചകം
പൊട്ടുന്നതാരുണ്ട് കാണാൻ?
====================================================================
ഇന്ത്യയിൽ അടുത്ത കാലത്തായി നടമാടി കൊണ്ടിരിക്കുന്ന ആൾ കൂട്ട കൊലപാതകങ്ങൾക്ക് സമാനമായ രീതിയിൽ മെയ് 25, 2020, ജോർജ് ഫ്ലോയിഡ് എന്ന ആഫ്രിക്കൻ അമേരിക്കൻ പൗരനെ പോലീസുകാർ അതി ക്രൂരമായി കൊലപ്പെടുത്തി.
കഴുത്തിൽ മുട്ടുകാൽ അമർത്തി ജോർജ് ഫ്ലോയിഡ്നെ പോലീസുകാർ ശ്വാസം മുട്ടിച്ച് കൊല്ലുമ്പോൾ എനിക്ക് ശ്വാസം കിട്ടുന്നില്ല, അല്പം വെള്ളം തരൂ, വെള്ളം തരൂ എന്ന് പലതവണ അയാൾ പറയുന്നത് കേൾക്കാൻ അന്ധരും മൂകരുമായ വർണ്ണ വെറിയന്മാർക്കായില്ല.
=======================================================================
he was beaten to death. He was a father of three children. He pleaded
with folded hands that he was innocent and yet they killed him.
Another mob rule victim from New Delhi.
Video, picture courtesy: google
====================================================================