അടുത്തകാലം വരെ അയമോക്കാക്ക് വലിയ മോഹങ്ങളോന്നുമില്ലായിരുന്നു. രാഹുല്‍ഗാന്ധി ഫാറൂഖ് കോളേജില്‍ നിന്നും മടങ്ങും വഴി ഏതോ ഒരു മക്കാനിയില്‍ കയറി ചായയും പൊറോട്ടയും കഴിച്ച വിവരം അയമോക്കയും കേട്ടറിഞ്ഞു. അന്ന് മുതല്‍ രാഹുല്‍ഗാന്ധി തന്‍റെ മക്കാനിക്കടുത്തുള്ള മമ്പാട്കോളേജില്‍ വരുന്നതും മക്കാനിയില്‍ നിന്നൊരു ചായ കുടിക്കുന്നതും കിനാവ്‌കണ്ടാണ് അയമ്മോക്കാന്‍റെ നേരം വെളുക്കുന്നത് തന്നെ. കറപിടിച്ചതാണെങ്കിലും ഉള്ളതില്‍ വൃത്തിയുള്ള ഒരു ഗ്ലാസും ഒരു പൊറാട്ടയും എന്നും രാഹുല്‍ഗാന്ധിക്ക് വേണ്ടി മൂപ്പര്‍ നീക്കി വെക്കും. 'മക്കാനി ടാലണ്ടിനെയും' സാവധാനത്തില്‍ രാഹുല്‍ഗാന്ധി കണ്ടെത്തും എന്നൊക്കെ അയമ്മോക്കാനെ ആരൊക്കൊയോ പറഞ്ഞു പിടിപ്പിച്ചിരുന്നു.
ഇലക്ഷന്‍ സമയത്താണ് അയമ്മോക്കാന്‍റെ ഡിമാണ്ട് കൂടുന്നത്.ഒരു പാര്‍ട്ടിയോടുംകൂറില്ലാത്ത അയമ്മോക്കാന്‍റെ വോട്ടിനും ആ (കു)പ്രസിദ്ധമായ നാക്കിനും വേണ്ടി നാട്ടില്‍ പിടിവലിയാകും. ഇരുപതുകൊല്ലം മുബാണതു സംഭവിച്ചത്. നാട്ടിലന്നു പഞ്ചായത്തിലക്ഷന്‍ നടക്കുന്നു. അയമ്മോക്കാന്റെ വാര്‍ഡില്‍ ശക്തമായ മത്സരം. കുഞ്ഞിരാമന്‍ മാസ്റ്ററും തന്‍റെ പറ്റുകാരന്‍ മോഇതീനും തമ്മില്‍ നല്ല മത്സരം. ഈ വാര്‍ഡില്‍ ജയിക്കുന്നവര്‍ പഞ്ചായത്ത് ഭരിക്കും എന്ന നില വന്നു. വോട്ടിംഗ് അവസാനിക്കാന്‍ സെകണ്ടുകള്‍ ബാക്കി, അയമ്മോക്ക മക്കാനിയില്‍ നിന്നും ബൂത്തിലേയ്ക്ക് വോട്ട്ചെയാന്‍ ഒറ്റൊരു ഓട്ടം. സമയപ്രശ്നം ചില കുബുദ്ധികള്‍ ഉന്നയിച്ചെങ്കിലും അവസാനം ബാലറ്റ് പേപ്പറില്‍ അയമ്മോക്ക വോട്ട് ചെയ്തു തന്‍റെ മക്കാനിയില്‍ എത്തി പ്രസിദ്ധമായ ആ പ്രവചനം നടത്തി.
"പറ്റു തീര്‍ക്കാത്ത പറ്റിക്കലാരന്‍ മൊഇതീനു വോട്ടില്ല, ജ്ജെ ഒരു വോട്ടിനു കുഞ്ഞിരാമന്‍ മാസ്റ്റ് ജയിച്ചു പഞ്ചായത്ത് ഭരിക്കും, ല്ലങ്കി അയമ്മു മജ്ജത്താകും, ങ്ങള് കണ്ടോളിന്‍"
വോട്ട് എണ്ണി തീര്‍ന്നപ്പോള്‍ എല്ലാവരും ഞെട്ടി. അയമ്മൂന്‍റെ നാക്കിന്‍റെ മൂര്‍ച്ചം, മാസ്റ്റര്‍ ഒരു വോട്ടിനു ജയിച്ചിരിക്കുന്നു. അയമ്മൂന്‍റെ ഒരു വോട്ടു ബലത്തില്‍ വാര്‍ഡും പഞ്ചായത്ത് ഭരണവും കൈക്കലാക്കിയ മാസ്റ്ററും കൂട്ടരും അയമ്മോക്കാനെ നാട്ടിലൂടെ കൊണ്ടുനടന്നു തുള്ളിച്ചാടി. അയമ്മോക്കാന്‍റെ നാക്കിന്‍റെ ഊക്കു കണ്ടുംകൊണ്ടും അറിഞ്ഞ മോഇദീന്‍ മക്കാനി തല്ലി പൊളിച്ചു അരിശം തീര്‍ത്തു.
പതുക്കെ പതുക്കെ അയമോക്കാന്‍റെ വോട്ടിനും നാക്കിനും ആള്‍ക്കാര്‍ ചെവികൊടുത്ത്തുടങ്ങി. അയമോക്കാന്‍റെ വോട്ടു കിട്ടിയില്ലെങ്കിലും നാക്കെങ്കിലും കിട്ടാനായി ആള്‍ക്കാര്‍ പരക്കം പാഞ്ഞു. കഴിഞ്ഞ ലോകകപ്പ് ഫുട്ബാളില്‍ അര്‍ജെന്ടീനയെയും ബ്രസീലിനെയും തോല്‍പ്പിച്ചത് നീരാളിയൊന്നുമല്ല, അയമോക്കാന്‍റെ നാക്കാണെന്നാ നാട്ടിലെ സംസാരം. അന്ന് മുതല്‍ അസൂയാലുക്കള്‍ മക്കാനി അയമ്മൂനെ കരിനാക്കാന്‍ അയമ്മു എന്നും വിളിച്ചു തുടങ്ങി.
മാക്കനിയുടെ മേല്‍ ആരെങ്കിലും കൈ വെക്കും എന്ന് കരുതി കഴിഞ്ഞ രണ്ടു പഞ്ചായത്ത് ഇലക്ഷനിലും അയമ്മോക്ക വോട്ട് ചെയ്തിരുന്നില്ല. എന്നാല്‍ ഇത്തവണ അയമ്മോക്ക വോട്ട് ചെയ്യാന്‍ തീരുമാനിച്ചു. ആദ്യമായി വലതന്മാരുടെ സ്ഥാനാര്‍ഥിയായ വിജയരാജന്‍ ഒരു 'കൈ' സഹായം ചോദിച്ചു അയമ്മോക്കാന്‍റെ മര്‍മ്മം പിടിച്ചു. തന്നെ സഹായിച്ചാല്‍ രാഹുല്‍ ഗാന്ധിയുടെ മമ്പാട് കോളേജ് സന്ദര്‍ശനം ശരിയാക്കാം എന്ന വാഗ്ദാനവും, അത് വഴി മക്കാനിയിലെ ചായ കുടിയും.
അയമ്മോക്ക സമ്മതം മൂളി, "വോട്ട് അനക്കാ, നാക്ക് പിന്നെ അയമ്മു വോട്ട് ചെയ്തിട്ടേ എടുക്കൊള്ളൂ. ഇജ്ജ്, ബേയജാറാകണ്ട................."
അയമ്മോക്കാന്‍റെ വോട്ടുറപ്പിച്ചകാര്യം നാട്ടില്‍ പാട്ടായി. ഇടതന്മാരും അയമ്മോക്കാനെ കാണാനെത്തി. "അയമോക്ക, വോട്ടും നാക്കും ഈ പ്രാവശ്യം എനിക്ക് തരണം" സ്ഥാനാര്‍ഥി ഉമ്മര്‍ അയമോക്കാനോട് പറഞ്ഞു. അയമ്മോക്ക രാഹുല്‍ഗാന്ധിയെ പിടിച്ചുകത്തി കയറി, അലമാരയിലെ ഗ്ലാസ്സും പൊറാട്ടയും കാണിച്ചു കൊടുത്തു. അവസാനം രാഹുല്‍ഗാന്ധി ചായ കുടിച്ച മക്കാനി ആരോ പൂട്ടിച്ചു എന്നും, ആ ഗതി അയമോക്കാക്ക് വരരുതെന്നും കാച്ചി ഉമ്മര്‍ അയമ്മോക്കാന്‍റെ വോട്ടുറപ്പിച്ചു മക്കാനിയില്‍ നിന്നും ഇറങ്ങി. അയമോക്കാനെ കാണാന്‍ പിന്നീട് വന്നത്, ഏറ്റവും മൂല്യം കൂടിയ സ്ഥാനാര്‍ഥി കുഞ്ഞിമുഹമ്മദുമായി ജനകീയ വികസന മുന്നണി. മുന്നണി ജയിച്ചാല്‍ മക്കാനി ഹോട്ടലാക്കി വികസിപ്പിക്കാമെന്ന വാഗ്ദാനം നല്‍കി. വോട്ടില്ലെങ്കിലും വോട്ടിനേക്കാള്‍ മൂല്യമുള്ള അയമ്മോക്കാന്‍റെ നാക്കെങ്കിലും വേണമെന്നും പറഞ്ഞു അവരും പടിയിറങ്ങി.
വോട്ടിംഗ് ദിവസം പതിവ് തെറ്റിക്കാതെ അവസാന മിനിറ്റില്‍ അയമോക്ക വോട്ട് ചെയ്തു. എല്ലാവരും അയമ്മോക്കാന്‍റെ മക്കാനിയില്‍ പ്രവചനം കേള്‍ക്കാന്‍ തടിച്ചു കൂടി. അയമോക്ക ആദ്യം വലതനും, പിന്നെ ഇടതനും, അവസാനം മൂല്യക്കാര്‍ക്കുമായി ഓരോ വോട്ട് ചെയ്ത വിവിരം വിസ്തരിച്ചു കേള്‍പ്പിച്ചു. മറുപടി കേട്ട് അന്തംവിട്ടു നില്‍ക്കുന്ന മൂന്നുകൂട്ടരെയും അയമോക്ക അങ്ങെനെ വോട്ട് ചെയ്തു സന്തോഷിപ്പിച്ചു. ഇത്തവണ പ്രവചനം നടത്താന്‍ മിനക്കെടാതെ, രാഹുല്‍ഗാന്ധിക്കുള്ള ഗ്ലാസ് ഒന്നു കൂടി കഴുകി വെച്ച് തന്‍റെ വോട്ടിന്‍റെ മൂല്യം പോയതറിയാതെ അയമോക്ക പൊട്ടി പൊട്ടി ചിരിച്ചു!
കൊള്ളാം നാടിന്റെ നിഷ്കളങ്കതയുണ്ട് എഴുത്തില്‍ ..പിന്നെ അത് പോലെ തന്നെ നാട്ടിന്‍ പുറത്തെ " വളവും തിരിവും" ...നാട്ടില്‍ ചെന്ന് "അയമ്മോക്കാനെ" [???] ഒന്ന് കാണട്ടെ ...ആ നാക്ക് ഒന്ന് കടം തരുമോ എന്ന് ചോദിക്കാനാ
ReplyDeleteഈ അയമോക്ക എന്റെ നാട്ടിലുമുണ്ട്
ReplyDeleteഈ അയ്മ്മോക്കാന്റെ പേര് എവിടെയോ കേട്ടിട്ടുണ്ടല്ലോ!.
ReplyDeleteThis comment has been removed by the author.
ReplyDeleteഅയമ്മോക്കന്റെ നാക്ക് കൊണ്ടിട്ടാണോ ഇടതനും മൂല്യക്കാരനും തൊറ്റു
ReplyDeleteതുന്നം പാടിയത്...ഞാന്‍ വിചാരിച്ചു ഭരണ വിരുദ്ധ വികാരമാണെന്ന്..
ഞമ്മളെ ബ്ലോഗിലേക്ക് മൂപ്പരെ ഒന്ന് കിട്ടോ, ഒന്നൂക്കില്‍ നന്നാവും ഇല്ലങ്കില്‍ കേടാവാനോന്നുമില്ലല്ലോ.. രഹൂല്‍ ഗന്ധിനെ ഞമ്മള് ജിദ്ദേന്നു വിളിച്ചു പറയാം..
election കഴിഞ്ഞ ഉടനെയായത് കൊണ്ട് ഈ അയമോക്കായെ ഇവിടെ എവിടെയോ കണ്ടത് പോലെ..
ReplyDeleteനന്നായിട്ടുണ്ട് കേട്ടോ..
ഈ ബ്ലോഗ് ഇന്നേ കണ്ടൂ. അയമോക്കാന്റെ വിശ്വവിഖ്യാതമായ ഈ ‘നാക്ക്’ ഒരു പുസ്തകം തന്നെ എഴുതാനുള്ള വകയുണ്ട്. ബഷീറിന്റെ ‘മൂക്ക്’ പോലെ.
ReplyDeleteചീരുചെട്ടിച്ചിയാരോട് വോട്ട് ചോദിച്ചവരോട് അവര്‍ പറഞ്ഞുവെത്രേ “നിക്ക് അരി വാങ്ങി തരുണോറ്ക്ക് വോട്ട് ചെയ്യും” എന്ന് ... ഇലക്ഷന്‍ കഴിഞ്ഞു ചെട്ടിച്ചിയാരെ കണ്ടപ്പോല്‍ ആരോ ചോദിച്ചുവെത്രേ ആര്‍ക്ക് വോട്ട് ചെയ്തത് എന്ന് ..
ReplyDelete“രണ്ട് കൂട്ടര്‍ക്കും ചെയ്തു രണ്ട് കൂട്ടരും പാതിരാത്രിക്ക് അരികൊണ്ട് തന്നു” എന്ന് ...
പാതിരാത്രിക്ക് അരിയുമായി ചെട്ടിച്ചിയുടെ അടുത്ത് ചെന്ന ജനസേവകന്മാര് കുറച്ച് കാലല്‍ തലയില്‍ മുണ്ടിട്ടാ നടന്നത് എന്ന് കേട്ടിട്ടുണ്ട്..
അതുപോലെ മക്കാനി അയമ്മോക്കയും കൊള്ളാം
നന്നായിരിക്കുന്നു, ഗ്രാമീണത തുളുബുന്ന നല്ല കഥ ...........
ReplyDeleteസലിം: അയമോക്ക ഗള്‍ഫിലെക്കില്ലട്ടോ.. അവിടെ ഇലക്ഷന്‍ ഇല്ലല്ലോ..
ReplyDeleteഇസ്മയില്‍, തെചിക്കോടന്‍ , ഹംസ, Mayflowers: ശരിയാ, ഈ അയമോക്ക പല പേരിലും വേഷത്തിലുമായി എല്ലായിടത്തും കാണാം.
ചെങ്ങര: നാക്ക് മൂക്കാവേ, അതിനു ബഷീറിന്റെ തല കൂടി വേണമല്ലോ..
shanavas, ee ayamukka aareyanu represent cheyyunath ennu oru idea kittiyilla
ReplyDeleteshiju ayamokkaane kandu pidikkandatto...
ReplyDelete