Wednesday, December 1, 2010

പൂഴികളുടെ തോഴന്‍ (കവിത)


ആരെന്നറിയാതെ, എന്തെന്നറിയാതെ

എന്തിനെയൊ   തിരയുന്നു ഭൂമിയില്‍
ഭൂമിയില്‍ ജാതനായ്‌ പോയതില്‍ പിന്നെ ‍
എന്നുമീ ഓട്ട തിടുക്കത്തിലായി ഞാന്‍

കാലങ്ങള്‍ കോലമായ് തീര്‍ത്തൊരു ‍ ദേഹത്തെ
കാണാതെ കണ്ടു ഞാന്‍ ഓടുന്നതിപ്പോഴും
എന്തെന്നറിയാതെ എന്തിനാന്നറിയാതെ
ഓടി തളര്‍ന്നു ‍ ജീവിത യാത്രയില്‍

ജീവിത  സൗഖ്യത്തിന്‍ മോഹവലയത്തില്‍
ഉയരങ്ങള്‍ തേടി ഞാനോടിയ വേളയില്‍
ഓടിയ പാതകള്‍ നോക്കി  ചിരിക്കുമ്പോള്‍
ഓട്ടത്തിന്‍ പൊരുളുകള്‍ തേടി ഞാന്‍ ഭൂമിയില്‍

ജീവിത പൊരുളുകള്‍ തേടി അലഞ്ഞു
ജീവിതം പാഴായി പോയതും കാണ്മൂ ഞാന്‍
ജീവിതം നശ്വരമാണെന്ന സത്യത്തെ
സ്വപ്നത്തില്‍ പോലും കാണുവാനായില്ല

ഓട്ടം നിലച്ചു ‍ പോകുന്ന  നേരത്ത്
ഓട്ടത്തിന്‍ പൊരുളുകള്‍ കാണാന്‍ തുടങ്ങുമോ?
എന്നുടെ സ്വപ്നങ്ങള്‍ ഓട്ടത്തിന്‍ നേട്ടങ്ങള്‍
എല്ലാം എനിക്കന്നു അന്യമായ് തീരുമോ?

മിണ്ടുവാന്‍ പോലും ത്രാണിയില്ലാതെ ‍
മണ്ടത്തരത്തിന്‍ അണയാത്ത ബിംബമായ്
യാത്രയായ് ഞാനന്ന് യാത്ര പറയാതെ
ഓട്ടത്തിന്‍ നേട്ടങ്ങള്‍ ഭൂമിയില്‍ ബാക്കിയായ്

ആരൊക്കെയോ എന്നെ താങ്ങി കിടത്തുന്നു
പൂഴികള്‍ കൊണ്ടെന്റെ ദേഹം മറയ്ക്കുന്നു
ഓടി തളര്‍ന്നു ഞാന്‍ ഒറ്റയ്ക്ക് പോകുമ്പോള്‍
പൂഴികള്‍ മാത്രമോ എന്നെ തുണക്കുവാന്‍ ? 
========================================================

28 comments:

  1. ശ്രമം,
    ശ്രമകരമാണിപ്പണിയെന്നറിയാം
    ശ്രമിച്ചു നോക്കിയതാണെങ്കിലും
    ശ്രമത്തിന് ഫലമോ അറിയാവതില്ല
    =============
    എന്റെ ആദ്യത്തെ കവിത സംരഭംമാണ്. തിരുത്തലുകള്ക്ക് സ്വാഗതം.

    ReplyDelete
  2. Kavithayil oru vithayund.aashamsakal.

    ReplyDelete
  3. ജീവിത യാഥാര്‍ത്യങ്ങള്‍
    എല്ലാം നേടാന്‍ തിടുക്കപെടുന്നു
    എന്നിട്ടെന്തിനു മടക്കം ഒരുതുണ്ട് തുണിയില്‍ പൊതിഞ്ഞ്
    എല്ലാം ഉപേക്ഷിച്ച്.
    എല്ലാം ...
    കവിത സത്യത്തെ വിളിച്ചു പറയുന്നു
    ഭാവുഗങ്ങള്‍ .

    ReplyDelete
  4. ജീവിത പൊരുളുകള്‍ തേടി അലഞ്ഞു ഞാന്‍
    ജീവിതം പാഴായി പോയതും കാണ്മൂ ഞാന്‍
    ജീവിതം നശ്വരമാണെന്ന സത്യത്തെ
    സ്വപ്നത്തില്‍ പോലും കാണുവാനായില്ല


    പാഴായി പോയ ജീവിതത്തെ ഓര്‍ത്തു ദുഃഖിച്ചിട്ടു കാര്യമില്ല. ഓരോ നിമിഷവും വിലപ്പെട്ടതാണ്. ആസ്വദിച്ചു മുന്നേറുക. എഴുത്തിനു ആശംസകള്‍

    ചില സ്ഥലങ്ങളില്‍ ‘ഞാന്‍ ’ എന്നാവര്‍ത്തിക്കുന്നത് ഒഴിവാക്കാമായിരുന്നു. (തിരുത്തലുകള്‍ക്ക് സ്വാഗതം എന്നതു കൊണ്ട് പറഞ്ഞതാ.)

    ReplyDelete
  5. സുജിത്, സാബി ബാവ, ഷിമി : അഭിപ്രായങ്ങള്‍ക്ക് നന്ദി.
    ഷിമി : തിരുത്തലുകള്‍ക്ക് പൂര്‍ണ മനസ്സോടെ സ്വാഗതം.... ഒരു പരീക്ഷണമായിരുന്നു...അതുകൊണ്ടുതന്നെ തിരുത്തലുകള്‍ ഇഷ്ട്ടപെടുന്നു.

    ReplyDelete
  6. എളയോടാ..കവിത അസ്സലായി എഴുതി ...തുടക്കമല്ലേ എല്ലാം ശേരിയാകും ..കവിതയില്‍ ഞാനും എന്റെ മാത്രം ലോകവും മാത്രം ആകുമ്പോള്‍ അത് വ്യക്തി പരവും ആത്മ നിഷ്ടവും മാത്രം ആകും .അതില്‍ സാമൂഹിക പരത കൊണ്ടുവരാന്‍ നോക്കുക ..ഓക്കേ

    ReplyDelete
  7. "ജീവിത പൊരുളുകള്‍ തേടി അലഞ്ഞു ഞാന്‍
    ജീവിതം പാഴായി പോയതും കാണ്മൂ ഞാന്‍ "
    നല്ല കവിതയാണു. ഇന്നത്തെ ജീവിതത്തിന്റ് നേർച്ചിത്രം.
    ഏതാനും അക്ഷരതെറ്റുകൾ ഒഴിവാക്കാമായിരുന്നു, അർത്ഥം മാറുന്നതിനൊരുദാഹരണം.( മറക്കുന്നു = മറയ്ക്കുന്നു)

    ReplyDelete
  8. കവിത വിലയിരുത്താന്‍ ഒന്നും വിവരമില്ല.... വായിച്ചപ്പോള്‍ കുഴപ്പമൊന്നുമില്ല എന്ന് തോന്നി ....

    ഇതേ കവിത പേരും പവറും ഉള്ള ഒരു മഹാകവിയാണ് എഴുതിയിരിക്കുന്നത് എങ്കില്‍ ഇതും ഒരു മഹാകാവ്യം തന്നെയാവും അതിനു സംശയം ഒന്നുമില്ല...

    അഭിനന്ദനങ്ങള്‍ :)

    ReplyDelete
  9. ഷാനവാസേ ഈ ശരീരത്തില്‍ ഒരു കവിയുണ്ടായിരുന്നു എന്നരിഞ്ഞിരുന്നില്ല, കവിത അറിയുന്നവര്‍ വിലയിരുത്തട്ടെ.

    തുടക്കം മോശമായില്ലാ എന്ന് തോന്നുന്നു, എഴുത്ത്‌ തുടരുക. ഭാവുകങ്ങള്‍.

    ReplyDelete
  10. ചൊല്ലികേള്‍ക്കുവാന്‍ പറ്റിയ കവിത! അര്‍ത്ഥസമ്പുഷ്ടം . വളരെ ഇഷ്ടമായി.
    ചുമ്മാ വരിമുറിചെഴുതുന്ന അത്യന്താധുനിക ഗവിതയേക്കാള്‍ എന്ത് കൊണ്ടും നല്ലത് തന്നെ.
    അവസാന നാലുവരി മനുഷ്യന്റെ അഹന്ത കുറക്കാന്‍ സഹായിക്കും.

    ReplyDelete
  11. രമേഷേട്ടാ : നന്ദി, ഇതിലെ വരാനും നിങ്ങളുടെ അഭിപ്രായത്തിനും .പിന്നെ സാമൂഹികത ശ്രമിച്ചു നോക്കാം അല്ലെ ......

    കലാവല്ലഭന്‍: നിങ്ങളുടെ തിരുത്തലുകള്‍ക്ക് നന്ദി. അര്‍ഥം തന്നെ മാറി പോകുന്ന 'മറയ്ക്കുന്നു' എന്നത് തിരുത്തി. നിങ്ങള്‍ കണ്ടപ്പോഴാ ഞാനത് ശ്രദ്ധിച്ചത്.

    ഹംസാക്ക, തെച്ചിക്കോടന്‍, ഇസ്മയില്‍: മുടങ്ങാതെയുള്ള വരവുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

    തെചിക്കോടന്‍ ഷട്ടില്‍ തുടങ്ങുന്നത് വരെ സഹിക്കേണ്ടി വരും.....

    ReplyDelete
  12. ക്ഷണിക ജീവിതത്തിന്‍റെ പോരുളറിയാത്തവനെന്നറിഞ്ഞ ഒരു മനസ്സിന്‍റെ ആകുലത..അത് തന്നെയാണറിവ്..

    ReplyDelete
  13. കൊള്ളാം നന്നായിട്ടുണ്ട്

    ReplyDelete
  14. കവിത കൊള്ളാമെടാ ..എനിക്കിഷ്ട്ടപ്പെട്ടു ..പരമാവധി സാമൂഹിക പരത{എന്നതാ സംഭവം?.} കൊണ്ടുവരാന്‍ ശ്രമിക്കുക ...ഇനിയും നാന്നവാന്‍ ഉണ്ട് ..ആദ്യ കവിത ആണ് അല്ലെ ???..നന്നായി ..

    ReplyDelete
  15. good one...a tip for your further writings...vaakkukal kurakkaam enn thoannunnu. vaakkukal ennam kurachalkavitha kooduthal lalithamaakum. aashayam nashtappedaatha reethiyl ee kavithayil orupad vaakkukal mozhivaakaam enn thonnunnu...
    aasshamsakal...kooduthal pratheekshikkunnu

    ReplyDelete
  16. കവിതയെഴുത്തു തുടങ്ങിയതിനു ഭാവുകങ്ങള്‍..
    നന്നായിട്ടുണ്ട്..ആവര്‍ത്തിച്ചു വരുന്ന വാക്കുകള്‍
    അതു പോലെ കൊടുക്കാതെ അതിനു പര്യായമായ പദങ്ങള്‍ കൊടുത്താല്‍ കുറച്ചുകൂടി കാവ്യാത്മകമാകും..
    പിന്നെ ഈ വരികളില്‍ ‘ജീവിതം പാഴായി പോയതും കാണ്മൂ ഞാന്‍ ‘ എന്നതില്‍ ‘കാണ്മൂ ‘ എന്നൊരു വാക്കുണ്ടോ..കാണ്‍ വൂ എന്നാണോ ഉദ്ധേശിച്ചത്?

    ReplyDelete
  17. ഞാന്‍ കാണ്മൂ എന്നത് ശരിയാണ് മുനീര്‍ ..ഞാന്‍ കാണുന്നു
    എന്നാ അര്‍ഥം ..കവിക്ക്‌ ആശംസകള്‍...

    ReplyDelete
  18. ജീവിതം നശ്വരമാണെന്ന സത്യത്തെ...
    ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  19. "ആരൊക്കെയോ എന്നെ താങ്ങി കിടത്തുന്നു
    പൂഴികള്‍ കൊണ്ടെന്റെ ദേഹം മറയ്ക്കുന്നു
    ഓടി തളര്‍ന്നു ഞാന്‍ ഒറ്റയ്ക്ക് പോകുമ്പോള്‍
    പൂഴികള്‍ മാത്രമോ എന്നെ തുണക്കുവാന്‍?"

    അന്ത്യ നിമിഷങ്ങള്‍. ഭയാനകം.

    ReplyDelete
  20. മണല്‍ മാഫിയ അറിയണ്ട ഉള്ള പൂഴി അവര് വാരികൊണ്ട് പോകും കേട്ടോ

    ReplyDelete
  21. താനെഴുതിക്കോടോ...
    കവിതയായി ഞങ്ങളു വായിച്ചോളാം..
    ബൂലോകത്ത് നമ്മളൊക്കെക്കഴിഞ്ഞേ കവികളുള്ളൂന്നേ...

    ഓഴാക്കന്‍ പറഞ്ഞത് ശരിയാട്ടോ, മൂപ്പര് വീടുപണി തുടങ്ങുന്നെന്നാ കേട്ടത്...

    ReplyDelete
  22. മുഹമ്മതുക്ക, അഞ്ജു, ഫായിസ്, ജിയോ, ഷൌക്കൂര്‍, റിയാസ്, ചെറുവാടി അഭിപ്രായങ്ങള്‍ക്ക് നന്ദി.

    മുനീര്‍, എന്റെലോകം: നിങ്ങള്‍ വന്നതിനും ഒരു സംശയം തീര്‍ത്തതിനും നന്ദി. മുനീര്‍, Unfilled momories : നിങ്ങളുടെ തിരുത്തലുകള്‍ ശ്രദ്ധിക്കാം.

    കൊണ്ടോട്ടിക്ക, ozhakkante വീടുപണിക്ക് കുറച്ചു മണല്‍ എത്തിച്ചു കൊടുക്കമല്ലേ.. മണലോ..എന്റമ്മോ, ഞാനില്ല..

    ReplyDelete
  23. കവിത അസ്സലായി.........

    ReplyDelete
  24. മനസ്സില്‍ കവിതയുണ്ട്, അതുകൊണ്ട് ഇനിയും എഴുതണം. ഈ കവിത കൊള്ളാം. ഇഷ്ടപ്പെട്ടു.

    ReplyDelete
  25. വസ്തു നിഷ്ടമായ എന്തോ ഒരു അന്ത സത്ത എവിടെയോ ഈ തൂലിക തുമ്പില്‍ ഒളിഞ്ഞു കിടക്കുന്നു ഏതായാലും തുടക്കം ഒരുപാടു നന്നായി ..... ഇനിയും എഴുതണം

    ReplyDelete
  26. കൊള്ളാം നന്നായിട്ടുണ്ട് , ഇനിയും എഴുതണം

    ReplyDelete

നിങ്ങളുടെ അഭിപ്രായം