ഭയമാണെനിക്ക്......... ...
പേരുമെൻഉടയാടയും,
അധ്യാ 'പക' യും
കൂട്ടത്തിലെൻ നിഴലുകൾ
കൂടിയാടിയപ്പോൾ
നീതിബോധങ്ങൾക്കന്യമാം
നീതിയെ തേടി യാത്രയാവുന്നു
മാപ്പ്, മോഹമില്ലെങ്കിലും
"ഭയമില്ലെനിക്കീ"
മരണത്തെ പുൽകുവാൻ
ജീവിച്ചു തീർത്തപ്പോൾ
കാണാത്ത നീതിയെ
തെളിയാൻ മടിക്കും
തിരികളിൽ തേടി
ഹാഷ്ടാഗുമായെൻ
ആത്മാവിനായി
കാണിക്ക വെക്കുന്നതെന്തിനാ നിങ്ങൾ?
=========================================
November 9th 2019, ക്യാമ്പസിലെ അധ്യാപകരുടെയും മറ്റും പീഡനം സഹിക്കാതെ മദ്രാസ് IIT ഒന്നാം വർഷ വിദ്യാർത്ഥിനി (ഫസ്റ്റ് റാങ്ക് ഹോൾഡർ) പത്തൊമ്പതുകാരിയായ ഫാത്തിമ ലത്തീഫ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം