ഇനി ഞാനൊന്നു ഡ്രൈവ് ചെയ്തോട്ടെ!
ഹോ! ഇയൊരു കടലിന്‍റെ അറ്റം എവിടെ?
ഇളനീര്‍, ഒന്ന് ടേസ്റ്റ് നോക്കട്ടെ...
ഒന്ന് ആഞ്ഞു പിടിക്കാലോ
ആലപ്പുഴ (സെപ്റ്റംബര്‍ 2010):
ഗള്‍ഫില്‍ നിന്നും അവധിക്കു പോകുമ്പോള്‍ തന്നെ കരുതിയതാ ഒരുമിച്ചൊരു യാത്ര. നാല് ഫാമിലി - കുട്ടികളടക്കം 17 ആളുകള്‍. എവിടേക്ക് പോകും എന്ന വിചാരം ബസില്‍ കയറുന്നത് വരെ ഒപ്പം കൂടി. അവസാനം കായല്‍ സൗന്ദര്യംകൊണ്ടു അനുഗ്രഹീതമായ നമ്മുടെ വെനിസിനെ പിടിക്കാന്‍ തീരുമാനിച്ചു. പോകുന്ന വഴി ആലപുഴയ്ക്ക് 20 km മുബായുള്ള തണ്ണീര്‍മുക്കം ബണ്ട് കൂടി കണ്ടു - അതിമനോഹരമായ ഒരു കാഴ്ച. താമസം പഗോഡ റിസോര്‍ട്ട്. റിസോര്‍ട്ട് കുഴപ്പമില്ല. ഓഫ് സീസണ്‍ കാരണം ഒരു റൂം 850 Rs. വിത്ത് ബ്രേക്ക്-ഫാസ്റ്റ് . പിറ്റേന്ന് രാവിലെ 10 .30 മുതല്‍ 5 .30 വരെ ഹൌസ് ബോട്ടില്‍ (2 ബെഡ് റൂം, ബാല്‍ക്കണി ) പുന്നമട കായല്‍ ആസ്വദിച്ചു. രാവിലെ സോഫ്റ്റ് ഡ്രിങ്ക്സ് അതിനു ശേഷം കപ്പയും മീനും, ഉച്ചക്ക് കരിമീന്‍, ചെമ്മീന്‍, ചിക്കന്‍, തുടങ്ങിയ വിഭവങ്ങളോട് കൂടിയ ഫുഡ്.
ഹൌസ് ബോട്ടില്‍ നിന്നും കരിമീനും ചെമ്മീനും നല്ലപോലെ അടിച്ചുമാറ്റി തികച്ചും നല്ല ഒരു അനുഭൂതിയോടുകൂടി രാത്രിയോടെ ഞങ്ങള്‍ നാട്ടിലേക്ക് തിരിച്ചു.
ശോ ഇങ്ങിനെ പറഞ്ഞു മനുഷ്യരെ കൊതിപ്പിക്കരുത് കേട്ടോ
ReplyDeleteenikkum povanam avide.bakki njan parayatto.
ReplyDelete