ലാസറും എല്‍സമ്മയും വിവാഹിതരായിട്ടു എത്ര വര്‍ഷമായി എന്നൊന്നും ലാസറിനു കൃത്യമായി അറിയില്ല. ഒരു പത്തു പന്ത്രണ്ട്, പിന്നെ അതൊരുഫെബ്രുവരി പതിന്നാല് എന്നെ ലാസര്‍ പറയൂ. ഫെബ്രുവരി പതിന്നാലിനുള്ള മേന്മയൊന്നും നോക്കിയല്ല ലാസര്‍ വിവാഹം നടത്തിയത്. എന്നാലിപ്പോള്‍ ഫെബ്രുവരി പതിന്നാലിനെ ഉത്സവമാക്കി മാറ്റിയവരെ ലാസര്‍ സ്തുതിക്കും. തന്‍റെ വിവാഹ വാര്‍ഷികം ലാസര്‍ ഓര്‍ക്കുന്നത് തന്നെ അങ്ങനെയാണ്.
കാലങ്ങള്‍ താനറിയാതെ മുന്നോട്ടു പാഞ്ഞപ്പോള്‍ ലാസറിനു രണ്ടു കുട്ടികളുമായി. മൂത്ത മകള്‍ എല്‍സി രണ്ടിലും, ഇളയവന് എല്‍സന്‍ LKGയിലും പഠിക്കുന്നു. എല്‍സമ്മയുടെ കൂടുതല്‍ സമയവും കണ്ണാടി അപഹരിക്കുന്നത് കൊണ്ടു വിമാനം നിര്‍മ്മിച്ച റൈറ്റ് സഹോദരന്മാരെക്കളും ലാസറിനിഷ്ടം കണ്ണാടി കണ്ടുപിടിച്ചവരെയാണ്. കെട്ടിയോളും അവളുടെ ഫാമിലിയും മക്കളെക്കാള്‍ സ്നേഹിക്കുനത് കണ്ണാടിയെ ആണെന്നാണ് ലാസര്‍ ഇന്നും കരുതുന്നത്. കണ്ണാടികഴിഞ്ഞാല്‍ എല്‍സമ്മയുടെ ഇഷ്ട വിനോദമായിരുന്നു സൈക്കിള്‍ സവാരി. തന്‍റെ മകള്‍എല്സിയുടെ പിന്നാലെ സ്ഥാനത്തും ആസ്ഥാനതുമായി ദിവസവും എല്‍സമ്മ കൂടും. ഫാമിലി പാര്യമ്പര്യമായി കെട്ടിയോള്‍ക്ക് കിട്ടിയ ഈ സൈക്കിള്‍ സവാരിയും ലാസറിനു അത്രക്കിഷടമല്ല. ഇങ്ങനെയൊക്കെയാണെങ്കിലും ലാസറും, എല്‍സമ്മയും തമ്മില്‍ യാതൊരു വിധ പിണക്കവുമില്ല, ലാസറിന്റെ കള്ളനെ പിടിക്കുന്ന കാര്യത്തില്‍ ഒഴികെ. സാഹസിക കഥകള്‍കൂടുതല്‍ വായിച്ചതു കാരണം ലാസറിന്റെ ഇഷ്ട വിനോദമായിരുന്നു കള്ളനെ പിടിക്കല്‍. എവിടെ കള്ളന്മാരെ പിടിക്കാനുണ്ടോ അവിടെ ലാസറും ഓടിയെത്തും. വിവാഹം കഴിഞ്ഞിട്ടും ലാസര്‍ ഇത് മാറ്റിയില്ല.
പതിവ് പോലെ ജോലിയെല്ലാം കഴിഞ്ഞു, ലാസര്‍ അന്നു രാത്രിയും ഉറങ്ങാന്‍ കിടന്നു. സമയം എന്തായി എന്നൊന്നും ഓര്‍മ്മയില്ല, പാതിരാവായി കാണും, ലാസര്‍ എന്തോ ഒരു നിഴല്‍ കണ്ട പോലെ തോന്നി. കര്‍ത്താവേ കള്ളന്‍, അതെ കള്ളന്‍ തന്നെ, ഇന്ന് എന്‍റെ വീട്ടിലോ. എന്നെ ആരും സഹായിക്കാനില്ലലോ. ലാസറിനു പെട്ടെന്ന് പേടി തോന്നി. താനും എല്‍സമ്മയും കുട്ടികളും കിടക്കുന്നിടത്തേക്ക് കള്ളന്‍ നടന്നു വരുന്നു. എവിടെനിന്നോ കിട്ടിയ ധൈര്യം സംഭരിച്ചു ലാസര്‍ കള്ളന്‍, കള്ളന്‍ എന്ന നിലവിളിയോടു കൂടി കള്ളനു മേല്‍ ചാടി വീണു. ലാസര്‍ കള്ളനുമായി മല്‍പിടുത്തം തുടങ്ങി. എന്നാല്‍ സഹായത്തിനുള്ള തന്‍റെ നിലവിളി ആരും കേള്‍ക്കുന്നില്ലേ എന്ന് കരുതി കള്ളനെ പിടി വിടാതെ നിലവിളി വീണ്ടും ഉച്ചത്തിലാക്കി. നിലവിളി ഉച്ചതിലായത്തോടെ തന്‍റെ വയറ്റിനു പെട്ടെന്നൊരു ചവിട്ടു കിട്ടി ലാസര്‍ കട്ടിലില്‍ നിന്നും താഴെ വീണു. കള്ളനുപകരം ഉറഞ്ഞു തുള്ളുന്ന എല്‍സമ്മയെ കണ്ടു ലാസര്‍ ഞെട്ടി! ഉറക്കത്തിലെ ഈ കള്ളനെ പിടിത്തം ഇന്നത്തോട അവസാനിപ്പികണമെന്ന അട്ടഹസിച്ചു എല്‍സമ്മ ഒരു ചവിട്ടു കൂടി ലാസറിനു കൊടുത്തു. ഇനി കള്ളനെ പിടിക്കുമ്പോള്‍ നിലവിളിക്കില്ല എന്നുറപ്പിച്ചു ലാസര്‍ വേദനയോടെ കട്ടിലില്‍ കയറി മറ്റൊരു കള്ളന്‍ വരുന്നതും കാത്തു കിടന്നു. പക്ഷെ പിന്നീടൊരിക്കലും ലാസര്‍ കള്ളനെ പിടിക്കുമ്പോള്‍ നിലവിളിച്ചില്ല!

ലാസര്‍ സ്വയം അല്ല എന്ന് വിശ്വസിക്കുന്നു ...[ചുമ്മാ പറഞ്ഞതാ ]...കൊള്ളാം കേട്ടോ ...എഴുത്ത് ...ആശംസകള്‍ !!!
ReplyDeleteആദില ചോദിച്ച പോലെ ലാസറിനു ഷാനവാസ് എന്നൊരു പേരുണ്ടായിരുന്നോ എന്ന് ഒരു സംശയം ഇല്ലാതില്ല... :)
ReplyDeleteഎന്നാ പിന്നെ ഈ ലാസറിനു കേരളാ പോലീസില്‍ ചേര്‍ന്നൂടെ...
ചുരുക്കത്തില്‍ ഷാനവാസിനു ഫോട്ടോഗ്രഫി മാത്രമല്ല നര്‍മ്മവും വഴങ്ങും എന്നു മനസ്സിലായി. ഇനിയും പോരട്ടെ പുതിയ ഐറ്റങ്ങള്‍!. വഴി പറഞ്ഞു തന്ന ആദിലയ്ക്കു നന്ദി!.കമന്റിലെ word verification ഒഴിവാക്കുന്നത് നന്നായിരിക്കും.ഈ വഴിക്കും വരണേ.
ReplyDeleteഈ വഴിക്കും വരണേ.
ReplyDeleteഇന്നാണ് ഇവിടെ വന്നത്. എല്ലാം കണ്ടു. വായിച്ചു. ഭാവുകങ്ങള്‍ നേരുന്നു.
ReplyDeleteഎന്ന്
ഏറനാടന്‍
ഇത് കൊള്ളാം കേട്ടോ, മുകളില്‍ ചോദിച്ചപോലെ സ്വന്തം അനുഭവമാണോ?!
ReplyDeleteഫോണ്ട് കുറച്ചുകൂടി വലുതാക്കി മറ്റേതെങ്കിലും കളര്‍ കൊടുക്കുന്നത് നന്നായിരിക്കും, കണ്ണ് വേദനിക്കുന്നു.
വേര്‍ഡ് വേരിഫികെഷനും ഒഴിവാക്കാം.
ആദില: ലാസര്‍ ഞാന്‍ ആയാലും കുഴപ്പമില്ല, പക്ഷെ എല്സമ്മയുടെ ചവിട്ടു ഓര്‍ക്കുമ്പോള്‍...കള്ളി വെളിച്ചത്താക്കല്ലേ,.. നന്ദി..
ReplyDeleteഹംസക്ക:കുട്ടിക്ക/തെച്ചിക്കൊടന്‍/ഏറനാടന്‍ / സില്ലോ ഷീന്‍ /നന്ദി, നിങ്ങളുടെ നിര്‍ദേശങ്ങള്‍ ഇനിയും ഉണ്ടാകുമല്ലോ... ഉണ്ടാകണം. Word verification ഇപ്പോള്‍ ഒഴിവാക്കി. അറിയില്ലായിരുന്നു. ഹംസക്ക, പിന്നെ പോലീസില്‍ ഇനി അയ്യോ വേണ്ട ...
വൈകിയ വരവിനു സോറി ഷാനവാസ് ഭായ്.ആദിലത്ത ലിങ്ക് തന്നിരുന്നു.എന്തോ തിരക്കിലായിരുന്നതിനാല്‍ പിന്നെ വായിക്കാമെന്ന് കരുതി മാറ്റിവെച്ചു.സംഗതി പിന്നങ്ട് മറന്നും പോയി.ഇതിപ്പോ യാദൃഛികമായാണെത്തിയത്.
ReplyDeleteഎന്തുണ്ട് വിശേഷങ്ങളൊക്കെ?ചവിട്ടേറ്റ ഭാഗത്തെ വേദനയെല്ലാം കുറഞ്ഞോ :)
ഏതൊരാളുടെ മനസ്സിലും ഓരോരോ കഥകള്‍ ഉറങ്ങിക്കിടക്കുന്നു അത് കടലാസ്സിലേക്ക് പകര്‍ത്തുക , അതിന്റെ നര്‍മ്മ ബോധം വിടാതെ എന്നതാണ് ഒരു കലാകാരന്റെ കഴിവ് .. അത് ഷാനവാസിന് ആവോളം കിട്ടിയിട്ടുണ്ട് ... ഇനിയും ഇങ്ങിനെയുള്ള നുറുങ്ങുകള്‍ പ്രതീക്ഷിക്കുന്നു .വീണ്ടും വരാം...നന്മകള്‍ നേരുന്നു
ReplyDeleteheheheheheheh..shanu ippozhum kittarundo ?
ReplyDeleteചവിട്ട് കിട്ടിയിട്ട് വെല്ലതും പറ്റിയോ...?
ReplyDelete